കഥപുസ്തകത്തിലെ തന്ത്രം ഫലിച്ചില്ല..!  ആക്രമിക്കാനെത്തിയ കരടിയുടെ മുന്നിൽ നിന്നും ഓടിയത് അര കിലോമീറ്റർ ; ഓട്ടത്തിന്‍റെ അനുഭവം പങ്കുവച്ച് ബൊമ്മൻ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ആ​ക്ര​മി​ക്കാ​ൻ പാ​ഞ്ഞ​ടു​ത്ത ക​ര​ടി​ക​ളി​ൽ ഒ​ന്നി​നെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ കാ​പ്പി​ക്ക​ള​ത്തി​ൽ കു​ടു​ക്കി. വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ മു​ത്ത​ങ്ങ റേ​ഞ്ച് പ​രി​ധി​യി​ലു​ള്ള ചെ​ട്യാ​ല​ത്തൂ​രി​ലാ​ണ് ഒ​രു വ​യ​സ് മ​തി​ക്കു​ന്ന പെ​ണ്‍ ക​ര​ടി​യെ തൊ​ഴി​ലാ​ളി​ക​ൾ നാ​ലു​വ​ശ​വും അ​ട​ച്ചു​കെ​ട്ടി​യ കാ​പ്പി​ക്ക​ള​ത്തി​ൽ കു​ടു​ക്കി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ​യാ​ണ് സം​ഭ​വം. ചെ​ട്യാ​ല​ത്തൂ​രി​ൽ ജോ​ലി​യി​ലേ​ർ​പ്പെ​ട്ടി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു​നേ​രെ​യാ​ണ് ക​ര​ടി​ക​ൾ പാ​ഞ്ഞ​ടു​ത്ത​ത്.

ക​ര​ടി​ക​ൾ വ​രു​ന്ന​തു​ക​ണ്ട​പ്പോ​ൾ തൊ​ഴി​ലാ​ളി​ക​ൾ ആ​ദ്യം മ​ര​ത്തി​ന്‍റെ മ​റ​വി​ലേ​ക്ക് നീ​ങ്ങി. പി​ന്നീ​ട് വ​ന​ത്തി​ലേ​ക്ക് മ​ട​ങ്ങി​യ ക​ര​ടി​ക​ൾ തി​രി​ച്ചു​വ​ന്നു. ഇ​തു​ക​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ ഓ​ടി. പി​ന്തു​ട​ർ​ന്ന ക​ര​ടി​ക​ളി​ൽ ര​ണ്ടെ​ണ്ണം തൊ​ഴി​ലാ​ളി​ക​ളു​ടെ ബ​ഹ​ളം​കേ​ട്ട് വ​ന​ത്തി​ലേ​ക്കും സ​മീ​പ​ത്തെ കാ​പ്പി​തോ​ട്ട​ത്തി​ലേ​ക്കും ഓ​ടി​മ​റ​ഞ്ഞു.

എ​ന്നാ​ൽ ഒ​രു ക​ര​ടി തൊ​ഴി​ലാ​ളി​യാ​യ ബൊ​മ്മ​നു പി​റ​കെ കൂ​ടി. അ​ര കി​ലോ​മീ​റ്റ​റോ​ളം ഓ​ടി​യ ബൊ​മ്മ​ൻ പ്ര​ദേ​ശ​വാ​സി​യാ​യ അ​പ്പു​വി​ന്‍റെ കാ​പ്പി​ക്ക​ള​ത്തി​ലേ​ക്ക് ചാ​ടി. ബൊ​മ്മ​നു പി​ന്നാ​ലെ ക​ര​ടി​യും ക​ള​ത്തി​ൽ​ലെ​ത്തി. ഈ ​സ​മ​യം പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ഒ​രാ​ൾ ചു​റ്റു​മ​തി​ലു​ള്ള ക​ള​ത്തി​ന്‍റെ ര​ണ്ടു ഗേ​റ്റു​ക​ളും അ​ട​ച്ചു. ഇ​തി​നി​ടെ ബൊ​മ്മ​ൻ മ​തി​ൽ ചാ​ടി ക​ള​ത്തി​നു പു​റ​ത്തു​ക​ട​ന്നു.

ക​ര​ടി കാ​പ്പി​ക്ക​ള​ത്തി​ൽ അ​ക​പ്പെ​ട്ട​ത​റി​ഞ്ഞ് മു​ത്ത​ങ്ങ​യി​ൽ​നി​ന്നു റേ​ഞ്ച് ഓ​ഫീ​സ​ർ അ​ജ​യ​ഘോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി. പാ​ത്ര​ത്തി​ൽ വെ​ള്ളം ന​ൽ​കി​യെ​ങ്കി​ലും ക​ര​ടി കു​ടി​ച്ചി​ല്ല. ത​ല​ങ്ങും വി​ല​ങ്ങും ഓ​ടി​യും ന​ട​ന്നും ത​ള​ർ​ന്ന ക​ര​ടി വൈ​കു​ന്നേ​രം നാ​ലോ​ടെ ക​ള​ത്തി​ലെ ഷെ​ഡ്ഡി​ൽ ക​യ​റി. ഈ ​സ​മ​യം സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ഡോ. ​അ​രു​ണ്‍ സ​ക്ക​റി​യ മ​യ​ക്കു​വെ​ടി പ്ര​യോ​ഗി​ച്ചു.

വെ​ടി​യേ​റ്റ ക​ര​ടി പു​റ​ത്തേ​ക്കു കു​തി​ക്കു​ന്ന​തി​നി​ടെ ഷെ​ഡ്ഡി​നു മു​ന്നി​ൽ വ​ന​പാ​ല​ക​ർ വി​രി​ച്ച വ​ല​യി​ൽ കു​ടു​ങ്ങി. മ​യ​ങ്ങി​യ ക​ര​ടി​യെ പി​ന്നീ​ട് മു​ത്ത​ങ്ങ റേ​ഞ്ച് ഓ​ഫീ​സ് പ​രി​സ​ര​ത്ത് എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി. ക​ര​ടി​യു​ടെ വ​ല​തു​ക​ണ്ണി​നു പ​രി​ക്കു​ണ്ട്. തു​ട​ർ​ന​ട​പ​ടി​ക​ൾ പി​ന്നീ​ട് തീ​രു​മാ​നി​ക്കു​മെ​ന്ന് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ എ​ൻ.​ടി. സാ​ജ​ൻ പ​റ​ഞ്ഞു. ക​ര​ടി​യെ ക​ണ്ട് ഓ​ടു​ന്ന​തി​നി​ടെ വീ​ണ് തൊ​ഴി​ലാ​ളി​ക​ളി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

Related posts