ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു ഷൂ​ട്ടിം​ഗി​നു കൊണ്ടു വന്ന കാരവാൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി പിഴയടപ്പിച്ചു

കോ​ട്ട​യം: ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് എ​ത്തി​ച്ചു പാ​ലാ​യി​ൽ സി​നി​മാ ഷൂ​ട്ടിം​ഗി​നു ഉ​പ​യോ​ഗി​ച്ചി​രു​ന്ന കാ​ര​വാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. ത​മി​ഴ്ന​ട്ടി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കാ​ര​വാ​ൻ നി​കു​തി വെ​ട്ടി​ച്ചു പാ​ലാ​യി​ൽ ഷൂ​ട്ടിം​ഗ് സെ​റ്റി​ൽ ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്് വി​ഭാ​ഗം പാ​ലാ ഇ​ട​മ​റു​ക് ഭാ​ഗ​ത്ത് സി​നി​മാ ഷൂ​ട്ടിം​ഗി​നാ​യി എ​ത്തി​ച്ച കാ​ര​വാ​ൻ പി​ടി​ച്ചെ​ടു​ത്ത​ത്.

ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള കാ​ര​വാ​ൻ കേ​ര​ള​ത്തി​ൽ നി​കു​തി അ​ട​യ്ക്കാ​തെ അ​ന​ധി​കൃ​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. നാ​ളു​ക​ൾ​ക്കു മു​ന്പു വ​രെ ഇ​വി​ടു​ത്തെ ഷൂ​ട്ടിം​ഗ് സെ​റ്റി​ൽ കേ​ര​ള ര​ജി​സ്ട്ര​ഷ​നി​ലു​ള്ള കാ​ര​വാ​നാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.

പീ​ന്നി​ടാ​ണ് ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള വാ​ഹ​ന​മെ​ത്തി​ച്ച​ത്. ഇ​ത്ത​ര​ത്തി​ൽ സി​നി​മാ ഷൂ​ട്ടിം​ഗി​നാ​യി കാ​ര​വാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ ടോ​ജോ എം.​തോ​മ​സ്, ഇ​ൻ​സ്പെ​ക്്ട​ർ അ​നീ​ഷ്, അ​സി​സ്റ്റ​ൻ​റ് ഇ​ൻ​സ്പെ​ക്ട​ർ ഹ​രി കൃ​ഷ്ണ​ൻ, ബി​ബി​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് വാ​ഹ​നം പി​ടി​കൂ​ടി​യ​ത്. 21,000രൂ​പ നി​കു​തി​യും 3000രൂ​പ പി​ഴ​യും ഈ​ടാ​ക്കി കാ​ര​വാ​ൻ വി​ട്ട​യ​ച്ചു.

Related posts