കോ​ട്ട​യ​ത്ത് വ​ൻ ക​ഞ്ചാ​വ് വേ​ട്ട: ഒ​ഡീ​ഷ  സ്വ​ദേ​ശി സു​ശാ​ന്ത് കു​മാ​ർ സാ​ഹു​ പോലീസ് പിടിയിൽ

കോ​ട്ട​യം: കോ​ട്ട​യ​ത്ത് വ​ൻ ക​ഞ്ചാ​വ് വേ​ട്ട. അ​ഞ്ചു കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നെ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് പി​ടി​കൂ​ടി. ഒ​ഡീ​ഷ ഗോ​വി​ന്ദ ന​ഗ​ർ സ്വ​ദേ​ശി സു​ശാ​ന്ത് കു​മാ​ർ സാ​ഹു​വി​നെ​യാ​ണ് ഇ​ന്നു പു​ല​ർ​ച്ചെ എ​സ്എ​ച്ച് മൗ​ണ്ടി​ൽ നി​ന്നും ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പോ​ലീ​സ് ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ഇ​തി​നു മു​ന്പും സ​മാ​ന​മാ​യ രീ​തി​യി​ൽ ഇ​യാ​ൾ ക​ഞ്ചാ​വ് കോ​ട്ട​യ​ത്ത് എ​ത്തി​ച്ചി​രു​ന്ന​താ​യി പോ​ലീ​സി​നോ​ടു സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.

കോ​ട്ട​യം, മെ​ഡി​ക്ക​ൽ കോ​ള​ജ്, ആ​ർ​പ്പു​ക്ക​ര, ഏ​റ്റു​മാ​നൂ​ർ, അ​തി​ര​ന്പു​ഴ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കു വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി​ട്ടാ​ണു ക​ഞ്ചാ​വ് എ​ത്തി​ച്ച​തെ​ന്നു പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. ഗാ​ന്ധി​ന​ഗ​ർ പ്ര​ദേ​ശ​ത്ത് വ​ൻ തോ​തി​ൽ ക​ഞ്ചാ​വ് എ​ത്തു​ന്ന​താ​യി ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​രു​ന്നു.

ഇ​തി​നി​ട​യി​ലാ​ണു ഒ​രാ​ൾ ക​ഞ്ചാ​വു​മാ​യി എ​ത്തു​ന്ന​താ​യി ജി​ല്ലാ പോ​ലീ​സ് ചീ​ഫ് പി.​എ​സ്. സാ​ബു​വി​നു ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഗാ​ന്ധി​ന​ഗ​ർ എ​സ്ഐ ടി.​എ​സ്. റെ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഇ​ന്നു പു​ല​ർ​ച്ചെ എ​സ്എ​ച്ച് മൗ​ണ്ട് ഭാ​ഗ​ത്ത് രാ​ത്രി​കാ​ല പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണു ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കെഎസ് ആ​ർ​ടിസി ബ​സി​ൽ എ​ത്തി​യ ഇ​ത​ര സം​സ്ഥാ​ന​ക്കാ​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു.

പ​ര​സ്പ​ര വി​രു​ദ്ധ​മാ​യി സം​സാ​രി​ച്ച​തോ​ടെ ഇ​യാ​ളു​ടെ പ​ക്ക​ലു​ണ്ടായിരുന്ന ബാ​ഗ് പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണു ബാ​ഗി​നു​ള്ളി​ൽ മൂ​ന്നു കൂ​ടു​ക​ളി​ൽ പൊ​തി​ഞ്ഞു സൂ​ക്ഷി​ച്ചി​രു​ന്ന ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. ഏ​റെ നാ​ളു​ക​ൾ​ക്കു​ശേ​ഷ​മാ​ണ് വ​ലി​യ തോ​തി​ൽ ക​ഞ്ചാ​വ് പി​ടി​കൂ​ടു​ന്ന​ത്. ഇ​യാ​ളെ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ണും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

ആ​ർ​ക്കു കൈ​മാ​റാ​ണ് ക​ഞ്ചാ​വ് എ​ത്തി​ച്ച​തെ​ന്ന് ക​ണ്ടെ​ത്താ​നാ​ണു പോ​ലീ​സ് ശ്ര​മി​ക്കു​ന്ന​ത്. ഡി​വൈ​എ​സ്പി ആ​ർ. ശ്രീ​കു​മാ​റി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ഗാ​ന്ധി​ന​ഗ​ർ എ​സ്എ​ച്ച​ഒ ആ​നൂ​പ് ജോ​സ്, എ​സ്ഐ ടി.​എ​സ് റെ​നീ​ഷ് എ​എ​സ്ഐ​മാ​രാ​യ തോ​മ​സ് ജോ​സ​ഫ്, എം.​പി. സ​ജി, എ.​കെ. അ​നി​ൽ, നൗ​ഷാ​ദ്, എ​സ്്സി​പി​ഒ സ​ന്തോ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts