Set us Home Page

അവരും ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്നു​ണ്ട്


ബോ​ളി​വു​ഡ് ന​ട​ൻ സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്ത് ജീ​വ​നൊ​ടു​ക്കി​യ​തി​നു പി​ന്നാ​ലെ ബോ​ളി​വു​ഡി​ൽ സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തെക്കുറി​ച്ചു​ള​ള ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​യി​രു​ന്നു.

താ​ര​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്കാ​ണ് കൂ​ടു​ത​ൽ അ​വ​സ​രം ല​ഭി​ക്കു​ന്ന​തെ​ന്നും മ​റ്റു​ള​ള​വ​ർ ത​ഴ​യ​പ്പെ​ടു​ന്നു എ​ന്നു​മാ​യി​രു​ന്നു പ​ല​രു​ടെ​യും ആ​രോ​പ​ണം. തു​ട​ർ​ന്ന് ബോ​ളി​വു​ഡ് സി​നി​മാ ലോ​ക​ത്തി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നം ന​ട​ത്തി​യാ​ണ് അ​ധി​ക​ംപേ​രും രം​ഗ​ത്തെ​ത്തി​യ​ത്.

അ​തേ​സ​മ​യം സ്വ​ജ​ന​പ​ക്ഷ​പാ​ത വി​ഷ​യ​ത്തി​ൽ ത​ന്‍റെ നി​ല​പാ​ടു​ക​ൾ തു​റ​ന്നു​പ​റ​ഞ്ഞ് ന​ടി ക​രീ​ന ക​പൂ​ർ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ന​ടി ഇ​തേ​ക്കു​റി​ച്ച് സം​സാ​രി​ച്ച​ത്.

യ​ഥാ​ർ​ഥ സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്കു​ന്ന​തി​ന് പ​ക​രം ആ​ളു​ക​ളെ​ല്ലാം ഞ​ങ്ങ​ൾ​ക്ക് നേ​രേ തി​രി​യു​ക​യാ​ണെ​ന്ന് ന​ടി പ​റ​യു​ന്നു. സി​നി​മാ പാ​ര​ന്പ​ര്യ​മു​ള​ള​വ​രെ​യെ​ല്ലാം നെ​ഗ​റ്റീ​വ് ആ​യി കാ​ണാ​തെ അ​തി​നെ കൂ​ടു​ത​ലാ​യി മ​ന​സി​ലാ​ക്കു​ക​യാ​ണ് വേ​ണ്ട​ത്.

ജ​ന​ങ്ങ​ളാ​ണ് താ​ര​ങ്ങ​ളെ സൃ​ഷ്ടി​ക്കു​ന്ന​ത്. ഈ ​ച​ർ​ച്ച എ​നി​ക്ക് തീ​ർ​ത്തും അ​സ്വ​ഭാ​വി​ക​മാ​യാ​ണ് തോ​ന്നു​ന്ന​ത്. സി​നി​മാ കു​ടും​ബ​ത്തി​ൽ നി​ന്ന് വ​രു​ന്ന​വ​രും ക​ഠി​നാ​ദ്ധ്വാ​നം ചെ​യ്യു​ന്ന​വ​രാ​ണ്. അ​തു​കൊ​ണ്ടാ​ണ് ആ​ളു​ക​ൾ അ​വ​രു​ടെ സി​നി​മ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തും. 21 വ​ർ​ഷം സി​നി​മ​യി​ൽ നി​ൽ​ക്കാ​ൻ നെ​പ്പോ​ട്ടി​സ​ത്തി​ന്‍റെ പി​ൻ​ബ​ലം കൊ​ണ്ട ുമാ​ത്രം ക​ഴി​യി​ല്ല.

അ​ത് ഒ​രി​ക്ക​ലും സാ​ധ്യ​മ​ല്ല. വി​ജ​യം നേ​ടാ​നാ​കാ​തെ പോ​യ താ​ര​പു​ത്രന്മാരു​ടെ​യും പു​ത്രി​മാ​രു​ടെ​യും ഒ​രു നീ​ണ്ട ലി​സ്റ്റ് എ​നി​ക്കു പ​റ​യാ​ൻ ക​ഴി​യും. ക​ഠി​നാ​ദ്ധ്വാ​നം ചെ​യ്യു​ക എ​ന്ന​തു മാ​ത്ര​മാ​ണ് മു​ന്നോ​ട്ടുപോ​കാ​നു​ള​ള മാ​ർ​ഗം.

എ​നി​ക്കും പ്ര​തി​ബ​ന്ധ​ങ്ങ​ളെ ത​ര​ണം ചെ​യ്യേ​ണ്ട ി വ​ന്നി​ട്ടു​ണ്ടെന്ന് ​പ​റ​യു​ന്പോ​ൾ വി​ചി​ത്ര​മാ​യി തോ​ന്നി​യേ​ക്കാം. അ​തൊ​രി​ക്ക​ലും പ​ത്തു രൂ​പ മാ​ത്രം പോ​ക്ക​റ്റി​ലി​ട്ട് അ​ഭി​ന​യ മോ​ഹ​വു​മാ​യി ട്രെ​യി​ൻ പി​ടി​ച്ച ഒ​രാ​ളു​ടെ ക​ഷ്ട​പ്പാ​ടു​ക​ൾ പോ​ലെ​യ​ല്ല.

അ​വ​സാ​ന വാ​ക്ക് എ​ന്നും പ്രേ​ക്ഷ​ക​രു​ടെ​ത് ത​ന്നെ​യാ​ണ്. ഉ​ദാ​ഹ​ര​ണ​മാ​യി ഷാ​രൂ​ഖ് ഖാ​ൻ, അ​ക്ഷ​യ് കു​മാ​ർ, ആ​യു​ഷ്മാ​ൻ ഖു​റാ​ന, രാ​ജ്കു​മാ​ർ റാ​വു എ​ന്നി​വ​രെ​ല്ലാം സി​നി​മ​യു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലാ​തെ വ​ന്ന​വ​രും പ്രേ​ക്ഷ​ക​ർ സ്വീ​ക​രി​ച്ച​വ​രു​മാ​ണ്- ക​രീ​ന ക​പൂ​ർ പ​റ​ഞ്ഞു.

ബോ​ളി​വു​ഡി​ൽ ഗ്ലാ​മ​ർ റോ​ളു​ക​ൾ​ക്കൊ​പ്പം അ​ഭി​ന​യ പ്രാ​ധാ​ന്യ​മു​ള​ള ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​യും തി​ള​ങ്ങി​യ താ​ര​മാ​ണ് ക​രീ​ന ക​പൂ​ർ. സൂ​പ്പ​ർ താ​ര​ങ്ങ​ളു​ടെ​യെ​ല്ലാം നാ​യി​ക​യാ​യി നി​ര​വ​ധി സി​നി​മ​ക​ളി​ലാ​ണ് ന​ടി അ​ഭി​ന​യി​ച്ചി​രു​ന്ന​ത്. സെ​യ്ഫ് അ​ലി ഖാ​നു​മാ​യു​ള​ള വി​വാ​ഹ ശേ​ഷ​വും ക​രീ​ന സി​നി​മ​യി​ൽ സ​ജീ​വ​മാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS