Set us Home Page

സു​ചി​ക്ക് മോ​ഹ​ൻ​ലാ​ൽ എ​ന്നാ​ൽ ഭ്രാ​ന്താ​യി​രു​ന്നു


ജാ​ത​കം ചേ​രി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ആ​ദ്യം വേ​ണ്ടെ ന്നു ​വ​ച്ച മോ​ഹ​ൻ​ലാ​ൽ-​സു​ചി​ത്ര ക​ല്യാ​ണാ​ലോ​ച​ന ര​ണ്ട ു വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം വീ​ണ്ട ും നി​യോ​ഗം പോ​ലെ വീ​ട്ടു​കാ​ർ ന​ട​ത്തി​ക്കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. സു​ചി​ത്ര​യു​ടെ സ​ഹോ​ദ​ര​ൻ സു​രേ​ഷ് ബാ​ലാ​ജി​യാ​ണ് അ​ക്കാ​ല​ത്ത് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

വീ​ട്ടു​കാ​ർ പ​റ​ഞ്ഞു​റ​പ്പി​ച്ച വി​വാ​ഹ​മാ​യി​രു​ന്നെ​ങ്കി​ലും വി​വാ​ഹ​ത്തി​നു മു​ന്പേ സു​ചി​ത്ര മോ​ഹ​ൻ​ലാ​ലി​ന്‍റെ ആ​രാ​ധി​ക​യാ​യി​രു​ന്നു എ​ന്നും സു​രേ​ഷ് ബാ​ലാ​ജി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. “”സു​ചി​ക്ക് മോ​ഹ​ൻ​ലാ​ൽ എ​ന്നാ​ൽ ഭ്രാ​ന്താ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​ക​ൾ ക​ണ്ട ് വ​ലി​യ ആ​രാ​ധ​ന​യാ​യി​രു​ന്നു.

ഇ​രു​വ​രും പ​ര​സ്പ​രം ക​ത്തു​ക​ളെ​ഴു​തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തൊ​ന്നും ആ​രും അ​റി​ഞ്ഞി​രു​ന്നി​ല്ല. സു​ചി ഇ​തൊ​ക്കെ ഭ​യ​ങ്ക​ര സീ​ക്ര​ട്ടാ​യി കൊ​ണ്ട ് ന​ട​ന്നു. പി​ന്നെ അ​വ​ളു​ടെ ഇ​ഷ്ടം മ​ന​സി​ലാ​യ​പ്പോ​ൾ എ​ന്‍റ​യൊ​രു അ​മ്മാ​യി​യാ​ണ് ലാ​ലി​ന്‍റെ കു​ടും​ബ​ത്തി​ൽ പോ​യി സം​സാ​രി​ച്ച് ക​ല്യാ​ണ​ത്തി​ലേ​ക്കെ​ത്തി​ച്ച​ത്. വി​വാ​ഹം അ​റേ​ഞ്ച്ഡ് ആ​യി​രു​ന്നു”- സു​രേ​ഷ് ബാ​ലാ​ജി പ​റ​ഞ്ഞു.

നി​ർ​ത്തി​വ​ച്ച സി​നി​മാ ജീ​വി​തം വീ​ണ്ട ും ആ​രം​ഭി​ച്ച​തി​ന് കാ​ര​ണ​ക്കാ​ര​ൻ സ​ഹോ​ദ​രീ ഭ​ർ​ത്താ​വ് മോഹ​ൻ​ലാ​ലാ​ണ​ന്നും സു​രേ​ഷ് ബാ​ലാ​ജി ഒ​ര​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. പ്ര​ശ​സ്ത ത​മി​ഴ് ന​ട​നും നി​ർ​മാ​താ​വു​മാ​യ കെ. ​ബാ​ലാ​ജി​യാ​ണ് സു​രേ​ഷി​ന്‍റെ​യും സു​രേ​ഷി​ന്‍റെ​യും അ​ച്ഛ​ൻ.

ഒ​രു സി​നി​മ​യു​ടെ ടൈ​റ്റി​ലിനെ​ക്കു​റി​ച്ച് സു​രേ​ഷി​ന്‍റെ പി​താ​വ് ബാ​ലാ​ജി​യും ഒ​രു ന​ട​നു​മാ​യി ത​ർ​ക്കം ന​ട​ക്കു​ക​യും അ​ത് വ​ലി​യ പ്ര​ശ്ന​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് നി​ർ​മാ​ണ രം​ഗ​ത്തു​നി​ന്നും പിന്മാറു​ക​യു​മാ​യി​രു​ന്നു.

എ​ന്നാ​ൽ സു​ചി​ത്ര​യെ വി​വാ​ഹം ചെ​യ്ത് മോ​ഹ​ൻ​ലാ​ൽ ആ ​കു​ടും​ബ​ത്തി​ലേ​ക്ക് വ​ന്ന​തോ​ടെ വീ​ണ്ട ും സി​നി​മാ നി​ർ​മാ​ണം ആ​രം​ഭി​ച്ചു. മോ​ഹ​ൻ​ലാ​ൽ, ശോ​ഭ​ന, അ​മ​ല എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ ഉ​ള​ള​ട​ക്കം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സി​താ​ര ക​ന്പ​യി​ൻ​സ് എ​ന്ന പേ​രി​ൽ സു​രേ​ഷ് ബാ​ലാ​ജി വീ​ണ്ട ും നി​ർ​മാ​ണ രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​രു​ന്ന​ത്.

ഷൂ​ട്ടിം​ഗ് തി​ര​ക്കു​ക​ളൊ​ന്നു​മി​ല്ലാ​തെ താ​ര​ത്തി​നൊ​പ്പം കു​റേ​നാ​ളു​ക​ൾ ഒ​ന്നി​ച്ച് വീ​ട്ടി​ൽ ക​ഴി​യാ​ൻ ക​ഴി​ഞ്ഞ​ത് ഈ ​ലോ​ക്ക്ഡൗ​ണ്‍ നാ​ളു​ക​ളി​ലാ​ണെ​ന്ന് മോ​ഹ​ൻ​ലാ​ലി​ന്‍റെ ഭാ​ര്യ സു​ചി​ത്ര. അ​ദ്ദേ​ഹ​ത്തി​ന് ഇ​ഷ്ട​പ്പെ​ട്ട ഭ​ക്ഷ​ണ​മൊ​രു​ക്കി ഞാ​ൻ ഉ​റ​ങ്ങാ​തെ കാ​ത്തി​രു​ന്ന ഒ​രു​പാ​ട് സ​മ​യ​ങ്ങ​ളു​ണ്ട ായി​ട്ടു​ണ്ട ്.

തി​ര​ക്കേ​റി​യ ഷൂ​ട്ടിം​ഗ് തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ അ​ദ്ദേ​ഹ​ത്തി​ന് പ​ല​പ്പോ​ഴും വീട്ടിലെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ ര​ണ്ട ു മൂ​ന്നു മാ​സ​മാ​യി, അ​ദ്ദേ​ഹ​മെ​നി​ക്ക് ഭ​ക്ഷ​ണം പാ​കം ചെ​യ്തു ത​രു​ന്നു. ഇ​ട​യ്ക്ക് യൂ​ട്യൂ​ബി​ൽ കു​ക്കിം​ഗ് വീ​ഡി​യോ​ക​ൾ കാ​ണു​ന്നു, അ​ദ്ദേ​ഹ​ത്തി​ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ​താ​യ ഒ​രു കു​ക്കിം​ഗ് സ്റ്റൈ​ൽ ഉ​ണ്ട ്.

എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളെ​ല്ലാം അ​വ​രു​ണ്ട ാക്കി​യ ഭ​ക്ഷ​ണ​ത്തി​ന്‍റെ ചി​ത്രം വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ പോ​സ്റ്റ് ചെ​യ്യു​ന്പോ​ൾ ഞാ​ൻ എ​ന്‍റെ ഭ​ർ​ത്താ​വ് പാ​കം ചെ​യ്ത ഡി​ഷു​ക​ളു​ടെ ചി​ത്രം പോ​സ്റ്റ് ചെ​യ്യു​ന്നു. ഇ​തെ​ല്ലാം ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ഞാ​നൊ​രി​ക്ക​ലും ക​രു​തി​യി​രു​ന്നി​ല്ല.

അ​ച്ഛ​നെ ഇ​ങ്ങ​നെ വീ​ട്ടി​ൽ കി​ട്ടി​യ​തി​ൽ മ​ക്ക​ളും സ​ന്തോ​ഷ​ത്തി​ലാ​ണ്. പു​റ​ത്തു നി​ങ്ങ​ൾ കാ​ണു​ന്ന മോ​ഹ​ൻ​ലാ​ൽ ത​ന്നെ​യാ​ണ് വീ​ട്ടി​ലും. ഒ​ട്ടും മാ​റ്റ​മി​ല്ല, ഒ​രി​ക്ക​ലും പ​രാ​തി പ​റ​യാ​ത്ത ലാ​ളി​ത്യ​മു​ള്ള മ​നു​ഷ്യ​ൻ- സു​ചി​ത്ര പ​റ​യു​ന്നു.

രാ​ത്രി വൈ​കി​യും ഐ​സ്ക്രീം ക​ഴി​ക്കു​ന്ന ശീ​ലം താ​ര​ത്തി​നു​ണ്ടെന്നും ​ഈ ഇ​ഷ്ടം അ​റി​യാ​വു​ന്ന ത​ന്‍റെ അ​ച്ഛ​ൻ മ​രു​മ​ക​നാ​യി ഫ്രി​ഡ്ജി​ൽ ഐ​സ്ക്രീ​മു​ക​ൾ ക​രു​തി​വ​യ്ക്കാ​റു​ണ്ടായി​രു​ന്നെ​ന്നും സു​ചി​ത്ര പ​റ​യു​ന്നു.
-പി.ജി

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS