ക​രി​പ്പൂ​ര്‍ വി​മാ​ന​ദു​ര​ന്തം; ന​ഷ്ട​പ​രി​ഹാ​ര കേ​സു​ക​ള്‍ കടൽകടത്തുന്നു‍?അണിയറയിൽ ഒരുങ്ങുന്ന തട്ടിപ്പിനുപിന്നിലെ സത്യാവസ്ഥയിങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ന്‍
കൊ​ണ്ടോ​ട്ടി:​ ക​രി​പ്പൂ​ര്‍ വി​മാ​നാ​പ​ക​ട​ത്തിന്‍റെ ന​ഷ്ട്ട​പ​രി​ഹാ​ര കേ​സു​ക​ള്‍ ദു​ബായ്​ലേ​ക്കും അ​മേ​രി​ക്കയി​ലേ​ക്കും മാ​റ്റി ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പി​ന് അ​ണി​യ​റ നീ​ക്കം.​

കേ​ര​ള​ത്തി​ല്‍ വ​ക്കീ​ല്‍ ഫീ​സ് പ​ത്ത് ശ​ത​മാ​ന​മു​ള്ളപ്പോ​ഴാ​ണ് 45 ശതമാനം ഫീ​സ് ന​ല്‍​കേ​ണ്ടി​വ​രു​ന്ന ദു​ബാ​യി​ലേ​ക്കും അ​മേ​രി​ക്ക​യി​ലേ​ക്കും മാ​റ്റു​ന്ന​ത്.

വി​മാ​നാ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ള്‍ അ​ഞ്ചി​ട​ങ്ങ​ളി​ലാ​യി ന​ട​ത്താ​മെ​ന്ന വ്യ​വ​സ്ഥ​യു​ടെ ആ​നു​കൂ​ല്യ​ത്തി​ന്‍റെ മ​റ​വി​ലാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് മ​രി​ച്ച​വ​രു​ടെ​യും പ​രി​ക്കേ​റ്റ​വ​രു​ടേ​യും പ​ണം ത​ട്ടാ​ന്‍ ചി​ല​ര്‍ രം​ഗ​ത്ത് വ​ന്ന​ത്.​

കോ​ഴി​ക്കോ​ട്ടെ ചി​ല സാ​മ്പ​ത്തി ത​ട്ടി​പ്പ് സം​ഘ​മാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ദു​ബാ​യി​ല്‍ വ​ക്കീ​ല്‍ ഫീ​സ് വച്ചുനോക്കുന്പോൾ ​ഒ​രു കോ​ടി ന​ഷ്‌ടപ​രിഹാ​രം കി​ട്ടു​ന്ന​വ​ര്‍​ക്ക് 45 ല​ക്ഷം​വ​രെ വ​ക്കീ​ല്‍ ഫീ​സ് ന​ല്‍​കേ​ണ്ടി​വ​രും.​​

വി​മാ​നാ​പ​ക​ട​ത്തി​ന്‍റെ മ​റ​വി​ല്‍ ല​ക്ഷ​ങ്ങ​ള്‍ ത​ട്ടു​ന്ന​വ​ര്‍​ക്കെ​തി​രേ മ​ല​ബാ​ര്‍ ഡ​വ​ല​പ്പ്‌​മെ​ന്‍റ് ഫോ​റം(​എംഡിഎ​ഫ്) പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. ക​ഴി​ഞ്ഞ ആ​ഗ​സ്റ്റ് ഏ​ഴി​നാ​ണ് ക​രി​പ്പൂ​രി​ല്‍ ദു​ബായിയി​ല്‍ നി​ന്ന് 190 പേ​രു​മാ​യി എ​ത്തി​യ എ​യ​ര്‍​ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​നം അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്.

വി​മാ​ന പൈ​ല​റ്റ്മാ​ര്‍ അ​ട​ക്കം 21 പേ​രാ​ണ് മ​രി​ച്ച​ത്.​ അ​ന്വേ​ഷ​ണം എ​യ​ര്‍​ക്രാ​ഫ്റ്റ് ആ​ക്‌​സി​ഡ​ന്‍റ് ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ബ്യൂ​റോ ന​ട​ത്തു​ന്ന​ത്.​എ​ന്നാ​ല്‍ ഇ​വ​രു​ടെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് വ​രെ ഇ​തു​വ​രെ പു​റ​ത്ത് വ​ന്നി​ട്ടി​ല്ല.

Related posts

Leave a Comment