യെവന്‍ പുലിയാണ് കേട്ടോ… കടുത്ത പോരാട്ടത്തില്‍ പെരുമ്പാമ്പിനെ കീഴ്‌പ്പെടുത്തി പുള്ളിപ്പുലി; വീഡിയോ വൈറലാകുന്നു…

പെരുമ്പാമ്പും മറ്റു ജീവികളും തമ്മിലുള്ള പോരാട്ടങ്ങളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഒരു പുള്ളിപ്പുലിയും പെരുമ്പാമ്പുമായിട്ടുള്ള പോരാട്ടമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആവേശം സൃഷ്ടിക്കുന്നത്.

അനങ്ങാതെയിരിക്കുന്ന പെരുമ്പാമ്പിനെ പുള്ളിപ്പുലി അങ്ങോട്ട് ചെന്ന് ആക്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. എന്നാല്‍ ആക്രമിക്കാന്‍ ചെന്ന പുള്ളിപ്പുലിയ്ക്ക് കീഴടങ്ങാനോ പേടിച്ച് ഓടാനോ പെരുമ്പാമ്പ് തയ്യാറല്ലായിരുന്നു.

പെരുമ്പാമ്പ് പത്തിപൊക്കി പുള്ളിപ്പുലിയെ ഒന്നു പേടിപ്പിച്ചു. അത് ആക്രമിക്കാന്‍ തയ്യാറെടുപ്പ് നടത്തി. പുള്ളിപ്പുലിയും വിട്ടുകൊടുത്തില്ല. അതിവേഗം പെരുമ്പാമ്പിനടുത്തെത്തി.

വലിയ ഒരാക്രമണം പാമ്പിന്റെ ഭാഗത്തുനിന്നും തുടങ്ങുംമുമ്പേ പുള്ളിപ്പുലി കൈകൊണ്ട് വീണ്ടും ഒരാക്രമണം നടത്തുകയും പെരുമ്പാമ്പിന്റെ തലഭാഗത്ത് കടിക്കുന്നു. പാമ്പ് പിന്നെ അനങ്ങുകയോ രക്ഷപ്പെടാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ല. പുള്ളിപ്പുലി അതിനെയും കടിച്ചുപിടിച്ച് സ്ഥലംവിടുന്നു.

വീഡിയോ പകര്‍ത്താന്‍ ശ്രമിക്കുന്നവരുടെ അമ്പരപ്പും ഞെട്ടലും നിറഞ്ഞ ശബ്ദങ്ങളും പശ്ചാത്തലത്തില്‍ കേള്‍ക്കാം. നിരവധി പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. വളരെ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഫെബ്രുവരിയിലാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതെങ്കിലും ഇപ്പോഴാണ് ഇത് വൈറലായി മാറിയത്.

Related posts

Leave a Comment