ക​ർ​ണാ​ട​ക​യി​ൽ സ​ർ​ക്കാ​രി​നു ഭീ​ഷ​ണി; കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​ർ ബി​ജെ​പി പാ​ള​യ​ത്തി​ലേ​ക്ക്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി സ​ർ​ക്കാ​രി​നു ഭീ​ഷ​ണി. കോ​ൺ​ഗ്ര​സി​ലെ ര​ണ്ട് വി​മ​ത എം​എ​ൽ​എ​മാ​ർ ബി​ജെ​പി പാ​ള​യ​ത്തി​ലേ​ക്കെ​ന്ന് സൂ​ച​ന. മു​ൻ മ​ന്ത്രി ര​മേ​ഷ് ജാ​ർ​ക്കി​ഹോ​ളി, കെ. ​സു​ധാ​ക​ർ എ​ന്നി​വ​ർ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

മു​ൻ മു​ഖ്യ​മ​ന്ത്രി എ​സ്.​എം. കൃ​ഷ്ണ​യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ഇ​തോ​ടെ ഇ​രു​വ​രും ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്ത​മാ​യി. ഇ​വ​രെ ഗോ​വ​യി​ലെ റി​സോ​ർ​ട്ടി​ലേ​ക്ക് മാ​റ്റു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

അ​തേ​സ​മ​യം മ​ണ്ഡ‍്യ​യി​ൽ ജ​യി​ച്ച സു​മ​ല​ത അം​ബ​രീ​ഷും യെ​ദി​യൂ​ര​പ്പ​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സു​മ​ല​ത ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്നാ​ണ് സൂ​ച​ന. 224 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനു 113 എംഎൽഎമാരുടെ പിന്തുണയാണ് വേണ്ടത്. ബിജെപിക്ക് നിലവിൽ 105 എംഎൽഎമാരുണ്ട്.

Related posts