പു​തു​മു​ഖ​ങ്ങ​ളെ ആവശ്യമുണ്ട്! ക​ർ​ണ​ന്‍റെ പേ​രി​ൽ ത​ട്ടി​പ്പ്; മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി ആ​ർ.​എ​സ്. വി​മ​ൽ

വി​ക്രം നാ​യ​ക​നാ​കു​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്രം ക​ർ​ണ​ന്‍റെ പേ​രി​ൽ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തു​വാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന് സം​വി​ധാ​യ​ക​ൻ ആ​ർ.​എ​സ്. വി​മ​ൽ. സി​നി​മ​യി​ലേ​ക്ക് പു​തു​മു​ഖ​ങ്ങ​ളെ ആ​വ​ശ്യ​മു​ണ്ടെ​ന്ന് പ​ര​സ്യം ന​ൽ​കി ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഘ​ത്തി​നെ കു​റി​ച്ചാ​ണ് അ​ദ്ദേ​ഹം തു​റ​ന്ന് പ​റ​ഞ്ഞ​ത്.

കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​ർ എ​ന്ന പേ​രി​ൽ മി​ടേ​ഷ് നാ​യി​ഡു എ​ന്ന​യാ​ളാ​ണ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കും ആ​ർ.​എ​സ്. വി​മ​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

ചെ​ന്നൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ർ.​എ​സ്. വി​മ​ൽ ഫി​ലിം​സ്, മും​ബൈ ആ​സ്ഥാ​ന​മാ​യു​ള്ള ഇം​പാ​ക്ട് ഫി​ലിം​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​ര് ഉ​പ​യോ​ഗി​ച്ചാ​ണ് ത​ട്ടി​പ്പ്. കൂ​ടാ​തെ സി​നി​മ​യു​ടെ ലോ​ഗോ വ്യ​ജ​മാ​യി നി​ർ​മി​ച്ച് ക​ർ​ണ​ന്‍റെ സോ​ഷ്യ​ൽ​മീ​ഡി​യ പേ​ജു​ക​ൾ​ക്ക് സ​മാ​ന​മാ​യ പേ​ജു​ക​ൾ ത​ട്ടി​പ്പ് സം​ഘം നി​ർ​മി​ച്ച് പ്ര​ച​രി​പ്പി​ച്ചിരുന്നു.

ക​ർ​ണ​ന്‍റെ കാ​മു​കി​യാ​യ കാ​ഞ്ച​ന​മാ​ല​യു​ടെ റോ​ളി​ലേ​ക്ക് എ​ന്ന പേ​രി​ലാ​ണ് അ​ഭി​നേ​താ​ക്ക​ളെ തേ​ടു​ന്ന​ത്. പ​ര​സ്യം ക​ണ്ട് ബ​ന്ധ​പ്പെ​ടു​ന്ന​വ​രോ​ട് ഷൂ​ട്ടിം​ഗി​നെ കു​റി​ച്ചും ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ചും വി​ശ​ദ​മാ​യി പ​റ​യും. 76 ദി​വ​സ​ത്തെ ഷൂ​ട്ടിം​ഗ് ഉ​ണ്ടെ​ന്നും ഇ​തി​നാ​യി ര​ണ്ട് ല​ക്ഷം രൂ​പ ചി​ല​വാ​കു​മെ​ന്നും ഇ​ത് അ​ഭി​നേ​താ​ക്ക​ൾ ത​ന്നെ വ​ഹി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടും. ഇ​ത് സ​മ്മ​തി​ക്കു​ന്ന​വ​രോ​ട് 8500 രൂ​പ ഓ​ണ്‍​ലൈ​നാ​യി അ​ട​ച്ച് ക​രാ​ർ ഒ​പ്പി​ട​ണ​മെ​ന്നും പ​റ​യും.

എ​ന്നാ​ൽ മ​ഹാ​ഭാ​ര​ത​ത്തി​ൽ കാ​ഞ്ച​ന​മാ​ല എ​ന്ന ക​ഥാ​പാ​ത്രം ഇ​ല്ല. ഇ​ത് അ​റി​യാ​ത്ത​വ​രാ​ണ് ത​ട്ടി​പ്പി​ന് ഇ​ര​യാ​കു​ന്ന​ത്. ഇ​വ​രു​ടെ പ​ര​സ്യം ക​ണ്ട് മും​ബൈ സ്വ​ദേ​ശി​നി സി​മ്രാ​ൻ ശ​ർ​മ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. ഇ​വ​രു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ സി​മ്രാ​ന്‍റെ സ​ഹോ​ദ​ര​ൻ ഗൗ​ര​വ് ശ​ർ​മ​യാ​ണ് സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രെ ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്.

ആ​ർ.​എ​സ്. വി​മ​ൽ ഇ​തി​നെ​ക്കു​റി​ച്ച് ഫേ​സ്ബു​ക്കി​ൽ കൂ​ടി​യാ​ണ് അ​റി​യി​ച്ച​ത്. നി​ര​വ​ധി സ്ക്രീ​ൻ ഷോ​ട്ടു​ക​ളും അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

Related posts