ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ… രജനീകാന്തിന് പറയാനുള്ളത്

ചെന്നൈ: ബിജെപി വീണ്ടും അധികാരത്തിൽ വരുമെന്നോ ഇല്ലെന്നോ സ്റ്റൈൽമന്നൻ രജനീകാന്ത് പറയുന്നില്ല. എന്നാൽ അധികാരത്തിൽ വന്നാൽ തീർച്ചയായും ആദ്യം ചെയ്യേണ്ട കാര്യം എന്താണെന്ന് അദ്ദേഹം കഴിഞ്ഞദിവസം പറഞ്ഞു വച്ചു.

അധികാരത്തിലേറാൻ സാധിച്ചാൽ ബിജെപി ആദ്യം ചെയ്യേണ്ടത് ഇന്ത്യയിലെ നദികളെ പരസ്പരം ബന്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ് .നദികളെ പരസ്പരം യോജിപ്പിച്ചാൽ നാട്ടിലെ പകുതി പ്രശ്നങ്ങൾ തീരും മാത്രമല്ല, കർഷകരുടെ ജീവിത നിലവാരം ഉയരും പലവിധത്തിലുള്ള ഉന്നതി ഉണ്ടാവുകയുംചെയ്യും. അതുകൊണ്ട് നദികളെ യോജിപ്പിക്കണം.

ഈ ആവശ്യം അദ്ദേഹം വർഷങ്ങൾക്കുമുന്പേ ഉന്നയിച്ചിരുന്നതാണ് വാജ്പേയി പ്രധാന മന്ത്രിയായി രുന്നപ്പോൾ അദ്ദേഹത്തെ കണ്ട് നദീസംയോജനം എന്ന തന്‍റെ പദ്ധതി വിവരിച്ചതുമാണ്. എന്നാൽ തുടർന്നുവന്ന സർക്കാരുകളൊന്നും ഇതിൽ കാര്യമായ താത്പര്യം കാട്ടിയില്ല.

അതുകൊണ്ട് നദീസംയോജനത്തിന് ആര് മുന്നിട്ടിറങ്ങുന്നുവോ അവർക്കാകും തന്‍റെ പിന്തുണ എന്ന് ഇക്കുറി തെരഞ്ഞെടുപ്പ് ഗോദയിലില്ലാത്ത അദ്ദേഹം പറയുകയും ചെയ്തിരുന്നു. എന്നാൽ ഇതേവരെ ആരും ഇക്കാര്യം തെരഞ്ഞെടുപ്പിൽ ചർച്ചയാക്കിയില്ല. പക്ഷെ ബിജെപിയുടെ പ്രകടന പത്രികയിൽ ഇക്കാര്യത്തെ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതിൽ സന്തുഷ്ടനാണ് സൂപ്പർസ്റ്റാറിപ്പോൾ.

കഴിഞ്ഞദിവസം തന്‍റെ 168ാം ചിത്രം ധർബാറിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിടുന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്‍റെ പോയസ്ഗാർഡനിലെ വസതിയിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. പിന്തുണ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അതേക്കുറിച്ച് നേരത്തെ താൻ പറഞ്ഞ കാര്യങ്ങളിൽമാറ്റമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. കമൽഹാസന് പിന്തുണ നൽകുന്ന ചോദ്യമുയർന്നപ്പോൾ തങ്ങൾതമ്മിലുള്ള സൗഹൃദം തകർക്കല്ലേ എന്നായിരുന്നു അദ്ദേഹത്തിന്‍റെ അപേക്ഷ.

Related posts