അവസാന നാളുകളില്‍ ലിനി അനുഭവിച്ച മാനസിക അവസ്ഥയെ നേരില്‍ കാണിച്ചപ്പോള്‍ ക​ര​ച്ചി​ല​ട​ക്കാ​ൻ സാ​ധി​ച്ചി​ല്ല! വൈ​റ​സ് ക​ണ്ട സ​ജീ​ഷി​ന് പ​റ​യാ​നു​ള്ള​ത്…

കേ​ര​ള​ത്തെ പി​ടി​ച്ചു കു​ലു​ക്കി​യ നി​പ്പ വൈ​റ​സി​നെ ആ​സ്പ​ദ​മാ​ക്കി ആ​ഷി​ഖ് അ​ബു ഒ​രു​ക്കി​യ വൈ​റ​സ് മി​ക​ച്ച പ്രേ​ക്ഷ​ക​പ്ര​തി​ക​ര​ണം നേ​ടി തീ​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​നം തു​ട​രു​ക​യാ​ണ്. വൈ​റ​സ് ബാ​ധ​യേ​റ്റ രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തി​നി​ടെ മ​ര​ണ​മ​ട​ഞ്ഞ ന​ഴ്സ് ലി​നി​യെ ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച​ത് റി​മ ക​ല്ലി​ങ്ക​ലാ​യി​രു​ന്നു. ഇ​പ്പോ​ഴി​ത സി​നി​മ​യെ​ക്കു​റി​ച്ച് ലി​നി​യു​ടെ ഭ​ർ​ത്താ​വ് സ​ജീ​ഷ് പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ഏ​റെ ക​ണ്ണ് ന​ന​യി​ക്കു​ന്ന​ത്.

അ​വ​സാ​ന നാ​ളു​ക​ളി​ൽ ലി​നി അ​നു​ഭ​വി​ച്ച മാ​ന​സി​ക അ​വ​വ​സ്ഥ​യെ നേ​രി​ൽ കാ​ണി​ച്ച​പ്പോ​ൾ ക​ര​ച്ചി​ൽ അ​ട​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ന്ന് ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ സ​ജീ​ഷ് കു​റി​ച്ചു.

സ​ജീ​ഷി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്

ഒരുപാട്‌ നാളത്തെ കാത്തിരിപ്പിനൊടുവിൽ “വൈറസ്”‌ സിനിമ ഇന്നലെ വൈറസ്‌ ടീമിനോടൊപ്പം കണ്ടു. ശരിക്കും കോഴിക്കോടിന്റെ അതിജീവനത്തിന്റെ ഓർമ്മ വീണ്ടും മനസ്സിൽ തെളിഞ്ഞു. സിനിമയുടെ പല ഘട്ടത്തിലും അതിലെ അഭിനയതാക്കൾ അല്ലായിരുന്നു എന്റെ മുൻപിൽ പകരം റിയൽ ക്യാരക്ടേർസ്‌ ആയിരുന്നു.

റിമാ നിങ്ങളിലൂടെ ഞാൻ എന്റെ ലിനിയെ തന്നെയായിരുന്നു കണ്ടത്‌. പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവം ആയിരുന്നു. അവസാന നാളുകളിൽ ലിനി അനുഭവിച്ച മാനസിക അവസ്ഥയെ നേരിൽ കാണിച്ചോൾ കരച്ചിൽ അടയ്ക്കാൻ കഴിഞ്ഞില്ല. ലിനിയോടുളള സ്നേഹം കൊണ്ട്‌ പറയുന്നതല്ല ഒരു സാധാരണ ആസ്വാദകൻ എന്ന നിലയിൽ പറയുകയാണ്‌ റിമാ നിങ്ങൾ ജീവിക്കുകയായിരുന്നു.

ഒരുപാട്‌ നന്ദിയുണ്ട്‌ ആഷിക്ക്‌ ഇക്ക ഇത്ര മനോഹരമായി കോഴിക്കോടിന്റെ , പേരാംബ്രയുടെ നിപ അതിജീവനത്തിന്റെ ജീവിക്കുന്ന ഓർമ്മകൾ തിരശീലയിൽ എത്തിച്ചതിന്‌. എല്ലാ താരങ്ങളും മത്സരിച്ച്‌ അഭിനയിച്ചു.

പാർവ്വതി വീണ്ടും ഞെട്ടിച്ചു. 
ശ്രീനാഥ്‌ ഭാസിയും സൗബിൻ ഇക്കയും ടോവിനോ ചേട്ടനും കുഞ്ചാക്കോ ചേട്ടനും ഇദ്രജിത്ത് ചേട്ടനും രേവതി ചേച്ചിയും പൂർണ്ണിമ ചേച്ചിയും ഇന്ദ്രൻസ്‌ ചേട്ടനും അങ്ങനെ എല്ലാവരും മറക്കാനാവത്ത നിമിഷങ്ങൾ സമ്മാനിച്ചു.

സിനിമ കാണുന്നതിന്‌ മുൻപ്‌ എല്ലാവരെയും നേരിൽ കാണാനും ഒത്തു കൂടാനും കഴിഞ്ഞതിൽ സന്തോഷം.

<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fsajeesh.puthur%2Fposts%2F2290121324416275&width=500″ width=”500″ height=”591″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true” allow=”encrypted-media”></iframe>

Related posts