എ​ൻ​സി​സി കോ​​ട്ട​​യം ഗ്രൂ​പ്പ് ക​മാ​ൻ​ഡ​ർ മ​രി​ച്ചനി​ല​യി​ൽ; മ​​ര​​ണ​​ക്കു​​റി​​പ്പ് ക​​ണ്ടെ​​ത്തി​​യി​​ട്ടി​​ല്ലാ​​ത്ത​​തി​​നാ​​ൽ മ​​ര​​ണകാ​​ര​​ണം വ്യ​​ക്ത​​മ​​ല്ലെ​​ന്ന് പോ​​ലീ​​സ്


കോ​​ട്ട​​യം: എ​​ൻ​​സി​​സി കോ​​ട്ട​​യം ഗ്രൂ​​പ്പ് ക​​മാ​​ൻ​​ഡ​​റെ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. വൈ​​ക്കം, ചാ​​ല​​പ്പ​​റ​​ന്പ്, സം​​സ്കൃ​​തി​​യി​​ൽ ബ്രി​​ഗേ​​ഡി​​യ​​ർ എം. ​​ന​​രേ​​ന്ദ്ര​​നാ​​ഥ് സാ​​ജ​​ൻ (എം.​​എ​​ൻ. സാ​​ജ​​ൻ, 54) നെ​​യാ​​ണ് തൂ​​ങ്ങിമ​​രി​​ച്ചനി​​ല​​യി​​ൽ യൂ​​ണി​​ഫോം മാ​​റ്റു​​ന്ന​​തി​​നു​​ള്ള ഗ​​സ്റ്റ് റൂ​​മി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്.

ഇ​​ന്ന​​ലെ രാ​​വി​​ലെ 10.30 നാ​​ണ് സം​​ഭ​​വം. പോ​​സ്റ്റു​​മോ​​ർ​​ട്ടം ന​​ട​​പ​​ടി​​ക​​ൾ​​ക്കു​​ശേ​​ഷം മൃ​​ത​​ദേ​​ഹം ബ​​ന്ധു​​ക്ക​​ൾ​​ക്ക് വി​​ട്ടു​​കൊ​​ടു​​ക്കും.

മ​​ര​​ണ​​ക്കു​​റി​​പ്പ് ക​​ണ്ടെ​​ത്തി​​യി​​ട്ടി​​ല്ലാ​​ത്ത​​തി​​നാ​​ൽ മ​​ര​​ണകാ​​ര​​ണം വ്യ​​ക്ത​​മ​​ല്ലെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു.എ​​ൻ​​സി​​സി​​യു​​ടെ എ​​ട്ട് ബ​​റ്റാ​​ലി​​യ​​നു​​ക​​ളു​​ടെ ഗ്രൂ​​പ്പ് ക​​മാ​​ൻ​​ഡ​​റാ​​ണ് മ​​രി​​ച്ച സാ​​ജ​​ൻ.

ഒ​​രു​​വ​​ർ​​ഷം മു​​ന്പാ​​ണ് കോ​​ട്ട​​യം എ​​ൻ​​സി​​സി​​യി​​ലെ​​ത്തി​​യ​​ത്. ഷി​​ല്ലോ​​ങ്ങി​​ലെ ഗു​​ർ​​ഖ റൈ​​ഫി​​ൾ​​സി​​ൽ സെ​​ൻ​​ട്ര​​ൽ ക​​മാ​​ൻ​​ഡ​​ന്‍റാ​​യി​​രു​​ന്നു. ഇ​​വി​​ടെ​​നി​​ന്നാ​​ണ് കോ​​ട്ട​​യം എ​​ൻ​​സി​​സി ഗ്രൂ​​പ്പ് ക​​മാ​​ൻ​​ഡ​​റാ​​യി എ​​ത്തു​​ന്ന​​ത്. ഭാ​​ര്യ: പ്ര​​സീ​​ദ. മ​​ക്ക​​ൾ: ഗാ​​യ​​ത്രി, പാ​​ർ​​വ​​തി (വി​​ദ്യാ​​ർ​​ഥി​​ക​​ൾ). 

അപ്രതീക്ഷിത വേർപാടിന്‍റെ ഞെട്ടലിൽ സുഹൃത്തുക്കളും ബന്ധുക്കളും

വൈ​​ക്കം: തി​​ര​​ക്കു​​ക​​ളി​​ൽനി​​ന്നൊ​​ഴി​​ഞ്ഞ് ഭാ​​ര്യ​​യും മ​​ക്ക​​ളു​​മാ​​യി ശാ​​ന്ത​​മാ​​യി ക​​ഴി​​യ​​ണ​​മെ​​ന്ന ആ​​ഗ്ര​​ഹ​​ത്തി​​ലാ​​ണ് ബ്രി​​ഗേ​​ഡി​​യ​​ർ എ​​സ്. ന​​രേ​​ന്ദ്ര​​നാ​​ഥ് സാ​​ജ​​ൻ ഒ​​ന്ന​​ര​വ​​ർ​​ഷം മു​​ന്പ് ജ​ന്മ​നാ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങി​​വ​​ന്ന​​ത്.

വ​​ള​​രെ സ്നേ​​ഹ​​ത്തോ​​ടെ ഇ​​ട​​പെട്ടി​​രു​​ന്ന അ​​ദ്ദേ​​ഹ​ത്തെ വ​​ലി​​യ സൈ​​നി​​ക ഉ​​ദ്യോ​​ഗ​​സ്ഥ​​ന്‍റെ ത​​ല​​ക്ക​​ന​​മി​​ല്ലാ​​തി​​രു​​ന്ന​​തി​​നാ​​ൽ നാ​​ട്ടു​​കാ​​ർ​​ക്കും ഏ​​റെ പ്രി​​യ​​ങ്ക​​ര​​നാ​​യി​​രു​​ന്നു.

ഇ​​ന്ന​​ലെ മ​​ര​​ണ​വാ​​ർ​​ത്ത അ​​റി​​ഞ്ഞ​​പ്പോ​​ൾ ജ​ന്മ​നാ​​ട്ടി​​ലെ സു​​ഹൃ​​ത്തു​​ക്ക​​ൾ​​ക്കും നാ​​ട്ടു​​കാ​​ർ​​ക്കു​​മൊ​​ക്കെ അ​​തു വ​​ലി​​യ ആ​​ഘാ​​ത​​മാ​​യി. ഇദ്ദേഹത്തെ ഓഫീസിലെ ഗസ്റ്റ് റൂമിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെ ത്തുകയായിരുന്നു.

എ​​ൻ​​സി​​സി കോ​​ട്ട​​യം ഗ്രൂ​​പ്പ് ക​​മാ​​ൻ​​ഡ​​റാ​​യി ഡെ​​പ്യൂ​​ട്ടേ​​ഷ​​നി​​ൽ കോ​​ട്ട​​യ​​ത്ത് വ​​ന്ന അ​​ദ്ദേ​​ഹ​​ത്തി​​ന് ഇ​​നി ഒ​​രു വ​​ർ​​ഷ​​ത്തി​​ല​​ധി​​ക​​മേ സ​​ർ​​വീ​​സു​​ണ്ടാ​​യി​​രു​​ന്നു​​ള്ളൂ.

സൈ​​ന്യ​​ത്തി​​ന്‍റെ വാ​​ഹ​​ന​​വും അം​​ഗ​​ര​​ക്ഷ​​ക​​രു​​മൊ​​ക്കെ​​യു​​ണ്ടാ​​യി​​രു​​ന്നി​​ട്ടും ഔ​​ദ്യോ​​ഗി​​ക വാ​​ഹ​​നം ഉ​​പേ​​ക്ഷി​​ച്ചു കെ​എ​​സ്ആ​​ർ​​ടി​​സി ബ​​സി​​ലാ​​ണ് ബ്രി​​ഗേ​​ഡി​​യ​​ർ കോ​​ട്ട​​യ​​ത്തെ ഓ​​ഫീ​​സി​​ലേ​​ക്കു പോ​​കു​​ക​​യും വ​​രി​​ക​​യും ചെ​​യ്തി​​രു​​ന്ന​​ത്.

ഒ​​രു അം​​ഗ​​ര​​ക്ഷ​​ക​​നെ മാ​​ത്രം നി​​ല​​നി​​ർ​​ത്തി അ​​ദ്ദേ​​ഹ​​ത്തെ സ്വ​​ന്തം കു​​ടും​​ബ​വീ​​ട്ടി​​ൽ താ​​മ​​സി​​പ്പി​​ച്ചി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു.
പ​​തി​​വുപോ​​ലെ ശാ​​സ്താ​​വി​​ന്‍റെ അ​​ന്പ​​ല​​ത്തി​​ൽ ഭാ​​ര്യ പ്ര​​സീ​​ത​​യു​​മൊ​​ത്ത് ഇ​​ന്ന​​ലെ രാ​​വി​​ലെ വ​​ന്ന് തൊ​​ഴു​​തു​​മ​​ട​​ങ്ങു​​ന്പോ​​ഴും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ മു​​ഖ​​ത്ത് യാ​​തൊ​​രു സം​​ഘ​​ർ​​ഷ​​വു​​മു​​ള്ള​​താ​​യി തോ​​ന്നി​​യി​​ല്ലെ​​ന്നു ന​​ഗ​​ര​​സ​​ഭാ കൗ​​ണ്‍​സി​​ല​​ർ ഹ​​രി​​ദാ​​സ​​ൻ നാ​​യ​​ർ പ​​റ​​ഞ്ഞു.

അ​​ദ്ദേ​​ഹ​​വു​​മാ​​യി ഏ​​റെ അ​​ടു​​പ്പ​​മു​​ള്ള റി​​ട്ട​. സൈ​​നി​ക​​ൻ രാം ​​കു​​മാ​​ർ ശാ​​സ്താ ക്ഷേ​​ത്ര​​ത്തി​​ൽ ഭാ​​ഗ​​വ​​ത പാ​​രാ​​യ​​ണം ന​​ട​​ത്തു​​ന്നു​​ണ്ടാ​​യി​​രു​​ന്നു.

ഇ​​ന്ന​​ലെ ഇ​​രു​​വ​​രും തൊ​​ഴാ​​ൻ വ​​ന്ന​​പ്പോ​​ൾ രാം​​കു​​മാ​​ർ അ​​ക​​ത്തി​​രു​​ന്നു പാ​​രാ​​യ​​ണ​​ത്തി​​ലാ​​യി​​രു​​ന്ന​​തി​​നാ​​ൽ നേ​രി​ൽ ക​​ണ്ടി​​ല്ല. ബംഗളൂ രുവിലും തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തും പ​​ഠി​​ക്കു​​ന്ന മ​​ക്ക​​ളാ​​യ ഗൗ​​രി​​ക്കും പാ​​ർ​​വ​​തിക്കും ​​ഭാ​​ര്യ പ്ര​​സീ​​ത​​യ്ക്കും സ​​ഹ​​പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കും ബ്രി​​ഗേ​​ഡി​​യ​​റുടെ മ​​ര​​ണ​​ത്തി​​ലേ​​ക്കു ന​​യി​​ച്ച കാരണ ത്തെ​​ക്കു​​റി​​ച്ച് അ​​റി​​യില്ല.

സൈ​​നി​​ക സ്കൂ​​ളി​​ൽ പ​​ഠി​​ച്ച് ഉ​​ന്ന​​ത പ​​ദ​​വി​​യി​​ലെ​​ത്തി​​യ ന​​രേ​​ന്ദ്ര​​നാ​​ഥി​​ന്‍റെ അ​​കാ​​ല​​വി​​യോ​​ഗം ബ​​ന്ധു​​ക്ക​​ളെ​​യും ത​​ള​​ർ​​ത്തി. മൃ​​ത​​ദേ​​ഹം പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​നു ശേ​​ഷം വൈ​​ക്ക​​ത്തെ വീ​​ട്ടി​​ലെ​​ത്തി​​ച്ചു. ഇ​​ന്ന് ഉ​​ച്ച​​യ്ക്ക് 12ന് ​​വീ​​ട്ടു​​വ​​ള​​പ്പി​​ൽ സം​​സ്കാ​​രം ന​​ട​​ക്കും.

Related posts

Leave a Comment