മ​മ്മൂ​ക്ക ത​ക​ർ​ത്തു, പൃ​ഥ്വി​രാ​ജി​ന്‍റെ അ​ഭി​ന​​ന്ദ​നം

മ​ല​യാ​ളി​ക​ൾ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ര​ണ്ടു മ​മ്മൂ​ട്ടി ചി​ത്ര​ങ്ങ​ളാ​ണ് റാം ​സം​വി​ധാ​നം ചെ​യ്യു​ന്ന ത​മി​ഴ് ചി​ത്രം പേ​ര​ൻ​പും മ​ഹി വി ​രാ​ഘ​വ് സം​വി​ധാ​നം ചെ​യ്യു​ന്ന തെ​ലു​ങ്ക് ചി​ത്രം യാ​ത്ര​യും.

പേ​ര​ൻ​പി​ന്‍റെ ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ പ്ര​ദ​ർ​ശ​നം ഗോ​വ ച​ല​ച്ചി​ത്ര മേ​ള​യി​ൽ ന​ട​ന്ന​ത് വ​ൻ ആ​സ്വാ​ദ​ക​പ്രീ​തി നേ​ടി​യെ​ങ്കി​ൽ ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തെ​ത്തി​യ യാ​ത്ര​യു​ടെ ടീ​സ​റും അ​ത്ത​ര​ത്തി​ൽ സ്വീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. മു​ൻ ആ​ന്ധ്ര​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി വൈ ​എ​സ് രാ​ജ​ശേ​ഖ​ര റെ​ഡ്ഡി​യു​ടെ ജീ​വി​തം പ​റ​യു​ന്ന ചി​ത്ര​മാ​ണ് യാ​ത്ര.

ആ​സ്വാ​ദ​ക​ർ ക​ണ്ട​ത് ടീ​സ​ർ മാ​ത്ര​മാ​ണെ​ങ്കി​ൽ ചി​ത്ര​ത്തി​ലെ ചു​രു​ക്കം ചി​ല രം​ഗ​ങ്ങ​ൾ ക​ണ്ട​തി​ന്‍റെ അ​നു​ഭ​വം പ​ങ്കു​വ​യ്ക്കു​ക​യാ​ണ് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ പൃ​ഥ്വി​രാ​ജ്. യാ​ത്ര​യി​ലെ ചി​ല രം​ഗ​ങ്ങ​ൾ ഇ​പ്പോ​ൾ ക​ണ്ടു​ക​ഴി​ഞ്ഞ​തേ​യു​ള്ളൂ. തെ​ലു​ങ്ക് ഭാ​ഷ​യി​ൽ മ​മ്മൂ​ക്ക​യ്ക്കു​ള്ള സ്വാ​ധീ​ന​വും ക​ഥാ​പാ​ത്ര​മാ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ സൂ​ക്ഷ്മാ​ഭി​ന​യ​വും അ​തി​ഗം​ഭീ​രം. കാ​ഴ്ച​യി​ലും ന​ന്നാ​യി​ട്ടു​ണ്ട്.-​പൃ​ഥ്വി​രാ​ജ് പ​റ​ഞ്ഞു.

ടോ​ളി​വു​ഡി​ൽ ഇ​തി​ന​കം വ​ലി​യ പ്ര​തീ​ക്ഷ​യു​ണ​ർ​ത്തി​യി​ട്ടു​ണ്ട് യാ​ത്ര. ടീ​സ​റി​ന് പു​റ​മേ പോ​സ്റ്റ​റു​ക​ൾ​ക്കും വീ​ഡി​യോ ഗാ​ന​ത്തി​നു​മൊ​ക്കെ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. 70എം​എം എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ വി​ജ​യ് ഛില്ല, ​ശ​ശി ദേ​വി​റെ​ഡ്ഡി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​ർ​മ്മാ​ണം. സം​വി​ധാ​യ​ക​ൻ മ​ഹി വി ​രാ​ഘ​വി​ന്േ‍​റ​ത് ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ. സ​ത്യ​ൻ സൂ​ര്യ​ൻ ഛായാ​ഗ്ര​ഹ​ണം. ശ്രീ​ക​ർ പ്ര​സാ​ദ് എ​ഡി​റ്റിം​ഗ്. ഫെ​ബ്രു​വ​രി എ​ട്ടി​ന് ചി​ത്രം ലോ​ക​മെ​ന്പാ​ടു​മു​ള്ള തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

Related posts