ക​രു​വ​ന്നൂ​ർ ബാങ്ക് തട്ടിപ്പ്; ഇ​ഡി വീ​ണ്ടും ട്രാ​ക്കി​ലേ​ക്ക്; എംഎൽഎ എ.സി. മൊയ്തീനു വീണ്ടും നോട്ടീസ് നൽകും

തൃ​ശൂ​ർ: കുന്നംകുളത്ത് നടന്ന സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള ക​ഴി​ഞ്ഞ് താ​ര​ങ്ങ​ൾ ട്രാ​ക്ക് വി​ട്ട​തോ​ടെ ക​രു​വ​ന്നൂ​ർ കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​വു​മാ​യി ഇ​ഡി വീ​ണ്ടും ട്രാ​ക്കി​ലേക്ക്. ക​രു​വ​ന്നൂ​ർ ബാങ്ക് തട്ടിപ്പും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലും അ​ട​ക്ക​മു​ള്ള കേസുക​ളു​ടെ അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കുന്നംകുളം എംഎൽഎയും മുതിർന്ന സിപിഎം നേതാവുമായ എ.​സി. മൊ​യ്തീ​ന് ഇ​ഡി വീ​ണ്ടും നോ​ട്ടീ​സ് ന​ൽ​കും.

സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള ന​ട​ന്ന കു​ന്നം​കു​ള​ത്തെ എം​എ​ൽ​എ ആ​യ​തി​നാ​ൽ ക​രു​വ​ന്നൂ​ർ കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽനി​ന്ന് മേ​ള ക​ഴി​യുംവ​രെ മൊ​യ്തീ​നെ ഇ​ഡി ഒ​ഴി​വാ​ക്കി​യി​രി​ക്കു​ക​യാ​യി​രു​ന്നു.

സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​യു​ടെ മു​ഖ്യ സം​ഘാ​ട​ക​നാ​യി​രു​ന്നു മൊ​യ്തീ​ൻ. ക​രു​വ​ന്നൂ​ർ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൊ​യ്തീ​നെ ഇ​ഡി നേരത്തെ കൊ​ച്ചി ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ച് വ​രു​ത്തി ചോ​ദ്യം ചെ​യ്തി​രു​ന്നു. മൊ​യ്തീ​ൻ ന​ൽ​കി​യ പ​ല മ​റു​പ​ടി​ക​ളും തൃ​പ്തി​ക​ര​മ​ല്ലാ​ത്ത​തി​നാ​ലും കൂ​ടു​ത​ൽ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​മു​ള്ള​തി​നാ​ലും കൂ​ടു​ത​ൽ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കേ​ണ്ട​തി​നാ​ലും മൊ​യ്തീ​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ക്കു​മെ​ന്ന് ഇ​ഡി സൂ​ച​ന ന​ൽ​കി​യി​രു​ന്നു.

പി.​ആ​ർ. അ​ര​വി​ന്ദാ​ക്ഷ​ൻ അ​ട​ക്ക​മു​ള്ള​വ​രെ അ​റ​സ്റ്റ് ചെ​യ്ത​തി​നു പി​ന്നാ​ലെ മൊ​യ്തീ​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ക്കും എ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ അ​തി​നി​ട​യി​ലാ​ണ് സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള കു​ന്നം​കു​ള​ത്ത് ആ​രം​ഭി​ച്ച​ത്. ഇ​തി​ന്‍റെ സം​ഘാ​ട​ക തി​ര​ക്കു​ക​ളി​ലേ​ക്ക് മൊ​യ്തീ​ൻ നീ​ങ്ങി​യ​തോ​ടെ മേ​ള ക​ഴി​യും വ​രെ മൊ​യ്തീ​നെ ചോ​ദ്യം ചെ​യ്യാ​നും മ​റ്റും വി​ളി​പ്പി​ക്കേ​ണ്ട എ​ന്ന തീ​രു​മാ​ന​ത്തി​ൽ ഇ​ഡി എ​ത്തു​ക​യാ​യി​രു​ന്നു.

സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ക​രു​വ​ന്നൂ​ർ അ​ന്വേ​ഷ​ണ ട്രാ​ക്കി​ലേ​ക്ക് ഇ​ഡി മൊ​യ്തീ​നെ​യും കൂ​ട്ടി വൈ​കാ​തെത​ന്നെ വീ​ണ്ടു​മി​റ​ങ്ങും.

Related posts

Leave a Comment