ചൈ​ന​യോ​ട് അ​ടു​ക്കാ​ൻ താ​ലി​ബാ​ൻ; പൂ​ര്‍​ണ പി​ന്തു​ണ ന​ല്‍​കാ​ൻ ചൈ​ന​യു​ടെ നീ​ക്കം

ബെ​യ്ജിം​ഗ്: ചൈ​ന​യു​മാ​യു​ള്ള ന​യ​ത​ന്ത്ര ബ​ന്ധം ശ​ക്ത​മാ​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി അ​ഫ്ഗാ​നി​സ്ഥാ​നി​ലെ താ​ലി​ബാ​ൻ ഭ​ര​ണ​കൂ​ടം.

ബെ​ല്‍​റ്റ് ആ​ന്‍​ഡ് റോ​ഡ് എ​ന്ന ചൈ​ന​യു​ടെ സ്വ​പ്‌​ന പ​ദ്ധ​തി​ക്ക് താ​ലി​ബാ​ന്‍ പൂ​ര്‍​ണ​മാ​യ സ​ഹ​ക​ര​ണം വാ​ഗ്ദാ​നം ചെ​യ്യു​ന്നു​വെ​ന്ന് അ​ഫ്ഗാ​ന്‍ വ്യ​വ​സാ​യ​മ​ന്ത്രി നൂ​റു​ദ്ദീ​ന്‍ അ​സീ​സി അ​റി​യി​ച്ച​താ​യി റോ​യി​ട്ടേ​ഴ്‌​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

മ​റ്റു രാ​ജ്യ​ങ്ങ​ള്‍ താ​ലി​ബാ​നെ അം​ഗീ​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യം നി​ല​നി​ന്നി​ട്ടും പൂ​ര്‍​ണ പി​ന്തു​ണ ന​ല്‍​കാ​നാ​ണ് ചൈ​ന​യു​ടെ നീ​ക്കം.

സെ​പ്റ്റം​ബ​റി​ല്‍ കാ​ബൂ​ളി​ലേ​ക്ക് ചൈ​ന അം​ബാ​സി​ഡ​റെ അ​യ​ച്ചി​രു​ന്നു. ഇ​പ്പോ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​മെ​ന്നും ചൈ​ന-​പാ​ക്കി​സ്ഥാ​ന്‍ സാ​മ്പ​ത്തി​ക ഇ​ട​നാ​ഴി, ബെ​ല്‍​റ്റ് റോ​ഡ് പ​ദ്ധ​തി എ​ന്നി​വ​യി​ല്‍ അ​ഫ്ഗാ​നെ ഭാ​ഗ​മാ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​സീ​സി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment