കരുവന്നൂർ വലിയ വീഴ്ച; സഹകരണ മേഖലയ്ക്കാകെ കളങ്കമുണ്ടാക്കി; തെ​റ്റ് ചെ​യ്തു എ​ന്ന് ബോ​ധ്യ​മാ​യാ​ൽ ആരെയും പാ​ർ​ട്ടി സം​ര​ക്ഷി​ക്കി​ല്ലെന്ന് ഇ.പി. ജയരാജൻ

തി​രു​വ​ന​ന്ത​പു​രം: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പി​ൽ വ​ലി​യ വീ​ഴ്ച സം​ഭ​വി​ച്ചു​വെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ. പ്ര​ശ്നം നേ​ര​ത്തെ പ​രി​ഹ​രി​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഈ ​വി​ഷ​യം സ​ഹ​ക​ര​ണ മേ​ഖ​ല​യ്ക്കാ​കെ ക​ള​ങ്കം ഉ​ണ്ടാ​ക്കി​യെ​ന്ന​ത് വ​സ്തു​ത​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഇ.​പി.​ജ​യ​രാ​ജ​ൻ ക​രു​വ​ന്നൂ​രി​ൽ വ​ലി​യ വീ​ഴ്ച ഉ​ണ്ടാ​യെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

ക​രു​വ​ന്നൂ​ർ ത​ട്ടി​പ്പ് കേ​സി​ലെ പ്രധാന പ്രതിയായ പി. സ​തീ​ഷ് കു​മാ​ർ മ​ട്ട​ന്നൂ​രു​കാ​ര​നാ​ണ്.​ ത​നി​ക്കു ന​ന്നാ​യി അ​റി​യാം.​ പ​ക്ഷെ അ​യാ​ളു​ടെ ഇ​ട​പാ​ടു​ക​ൾ അ​റി​യി​ല്ല, ത​നി​ക്ക് അ​യാ​ളു​മാ​യി ഇ​ട​പാ​ടി​ല്ലെ​ന്നും ഇ​.പി​. ജ​യ​രാ​ജ​ന്‍ പറഞ്ഞു.

സ​തീ​ശ​ന്‍റെ ഡ്രൈ​വ​റെ​ക്കൂ​ടി ഇ​ഡി അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ കൊ​ണ്ട് വ​ര​ണം. ത​നി​ക്കെ​തി​രേ ന​ട​ക്കു​ന്ന വ്യാ​ജ ആ​ക്ഷേ​പ​ങ്ങ​ൾ​ക്കെ​തി​രെ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

തൃ​ശൂ​ര്‍ രാ​മ​നി​ല​യ​ത്തി​ൽ പ​ല​രും വ​ന്നു കാ​ണാ​റു​ണ്ട്. അ​തൊ​ന്നും നോ​ക്കി വയ്ക്കാ​റി​ല്ല. ആ​രെ​ങ്കി​ലും എ​ന്തെ​ങ്കി​ലും പ​റ​ഞ്ഞാ​ൽ ഉ​ട​ൻ ചെ​യ്ത് കൊ​ടു​ക്കു​ന്ന വ്യ​ക്തി​യ​ല്ല.

പി.​ആ​ർ.​ അ​ര​വി​ന്ദാ​ക്ഷ​ന​ല്ല ആ​രാ​യാ​ലും തെ​റ്റ് ചെ​യ്തു എ​ന്ന് ബോ​ധ്യ​മാ​യാ​ൽ പാ​ർ​ട്ടി സം​ര​ക്ഷി​ക്കി​ല്ല. അ​ങ്ങനെ സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​ത് ക​മ്യൂ​ണി​സ്റ്റ്‌ പാ​ർ​ട്ടി​യു​ടെ രീ​തി അ​ല്ലെ​ന്നും പി.​ജ​യ​രാ​ജ​ൻ വ്യ​ക്ത​മാ​ക്കി.

അ​തേ സ​മ​യം ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ൽ വീ​ഴ്ച ഉ​ണ്ട ായെ​ന്ന് മു​ഖ്യ​മ​ന്ത്രി പോ​ലും അ​ഭി​പ്രാ​യ​പ്പെ​ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ.​പി. ജ​യ​രാ​ജ​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​ന് ഏ​റെ പ്രാ​ധാ​ന്യം ഉണ്ട്.

Related posts

Leave a Comment