ഇരുപത്തിയാറുകാരി ഒളിച്ചോടിയത് അയല്‍ക്കാരനായ പതിനാറുകാരനൊപ്പം, പതിനാറുകാരിയായ ബന്ധുവിനെയും മറ്റൊരു അയല്‍ക്കാരനെയും ഒപ്പംകൂട്ടി, കൂട്ട ഒളിച്ചോട്ടത്തില്‍ ഞെട്ടി കാസര്‍ഗോഡ് ചെര്‍ളക്കടവ്, സംഭവം ഇങ്ങനെ

വിവാഹിതയായ ഇരുപത്തിയാറുകാരിയും പതിനഞ്ചുകാരിയായ ഭര്‍തൃസഹോദരിയും 16 വയസുള്ള രണ്ട് കൗമാരക്കാര്‍ക്കൊപ്പം ഒളിച്ചോടി. കാസര്‍ഗോഡ് ചെര്‍ളക്കടവിലെ ഡ്രൈവറുടെ ഭാര്യയും സഹോദരിയുമാണ് അയല്‍ക്കാരായ രണ്ട് പതിനാറുകാര്‍ക്കൊപ്പം ഒളിച്ചോടിയത്. സംഭവം നടന്നശേഷമാണ് ഇവര്‍ തമ്മിലുള്ള ബന്ധം വീട്ടുകാര്‍ക്ക് അറിയുന്നത്.

ബുധനാഴ്ച ഉച്ചയോടെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് എന്നും പറഞ്ഞാണ് വീട് വിട്ടിറങ്ങിയത്. എന്നാല്‍ വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെങ്കിലും ഇവരെ കണ്ടെത്താന്‍ സാധിച്ചില്ല. ഇതോടെ ഭര്‍ത്താവ് ബേക്കല്‍ പോലീസില്‍ പരാതി നല്‍കി. ഈ സമയമാണ് പതിനാറുകാരനെ കാണാനില്ലെന്ന പരാതിയുമായി പിതാവ് സ്റ്റേഷനിലെത്തിയത്.

പിന്നാലെ മറ്റൊരു പതിനാറുകാരനെയും കാണാതായതായി പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് പോലീസ് സൈബര്‍സെല്ലിന്റെ സഹായം തേടി. ഇതോടെ ഇവര്‍ കോയമ്പത്തൂരിലുള്ളതായി വിവരം ലഭിച്ചു. കോയമ്പത്തൂര്‍ പോലീസിന് വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇവരെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ഇവരെ തിരിച്ചുകൊണ്ടുവരാനായി ബേക്കല്‍ പോലീസ് കോയമ്പത്തൂരിലേക്ക് തിരിച്ചിട്ടുണ്ട്.

Related posts