കാഷ്മീരി മുളക് മതിയോ സാറേ..! പെ​ണ്‍​കു​ട്ടി​ക​ൾ സ്വ​യ​ര​ക്ഷ​യ്ക്കാ​യി മു​ള​ക് സ്പ്രേ ​ക​രു​ത​ണം; സ്കൂ​ളി​ൽ പെ​ണ്‍​കു​ട്ടി​ക​ളെ ശ​ല്യം ചെ​യ്യു​ന്ന​വ​രെ ത​ല്ലു​കൊ​ടു​ത്ത് തി​രു​ത്താ​ൻ അ​ധ്യാ​പ​ക​ർ ത​യ്യാ​റാ​വ​ണ​മെ​ന്നും ഋ​ഷി​രാ​ജ് സിം​ഗ്

ചാ​രും​മൂ​ട്: പെ​ണ്‍​കു​ട്ടി​ക​ൾ സ്വ​യ​ര​ക്ഷ​യ്ക്കാ​യി മു​ള​ക് സ്പ്രേ​യും മൂ​ർ​ച്ച​യു​ള്ള പി​ച്ചാ​ത്തി​യും ക​രു​ത​ണ​മെ​ന്ന് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഋ​ഷി​രാ​ജ് സിം​ഗ് .നൂ​റ​നാ​ട് സി.​ബി.​എം എ​ച്ച് എ​സ്.​എ​സി​ൽ സ്കൂ​ൾ വി​മു​ക്തി ക്ല​ബി​ന്‍റെ ല​ഹ​രി​ക്കെ​തി​രെ​യു​ള്ള കു​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ല​ഹ​രി ഉ​പ​യോ​ഗം ത​ട​യാ​ൻ സ​മൂ​ഹ​ത്തി​ന്‍റെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കു​ന്നി​ല്ല. കു​ട്ടി​ക​ളെ ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ൽ നി​ന്ന് പി​ന്തി​രി​പ്പി​ക്കാ​ൻ ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ഒ​രേ​പോ​ലെ ബാ​ധ്യ​ത​യു​ണ്ട്. സ്കൂ​ളി​ൽ പെ​ണ്‍​കു​ട്ടി​ക​ളെ ശ​ല്യം ചെ​യ്യു​ന്ന​വ​രെ ത​ല്ലു​കൊ​ടു​ത്ത് തി​രു​ത്താ​ൻ അ​ധ്യാ​പ​ക​ർ ത​യ്യാ​റാ​വ​ണ​മെ​ന്നും ഋ​ഷി​രാ​ജ് സിം​ഗ് പ​റ​ഞ്ഞു. പി​റ്റി​എ പ്ര​സി​ഡ​ന്‍റ് പ്ര​ഭ വി. ​മ​റ്റ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ കെ.​രാ​ധാ​കൃ​ഷ്ണ​പി​ള്ള, ജി​ല്ലാ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എ​ൻ.​എ​സ്. സ​ലീം​കു​മാ​ർ, മാ​നേ​ജ​ർ ജ​യ​ശ്രീ ത​ന്പി, ആ​ക്ടിം​ഗ് മാ​നേ​ജ​ർ പി.​ആ​ർ. കൃ​ഷ്ണ​ൻ​നാ​യ​ർ, ഹെ​ഡ്മി​സ്ട്ര​സ് ആ​ർ. സ​ജി​നി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ആ​ർ. മ​ഞ്ജു, എ​സ്.​ര​ജ​നി, സോ​മ​ല​ത, ക​ണ്‍​വീ​ന​ർ വി. ​വി​ജ​യ​കു​മാ​ർ, എ​ച്ച്. സ​ജി​ത്ത്, ശോ​ഭ ജ​യ​കൃ​ഷ്ണ​ൻ, ദീ​പ​സ​ന്തോ​ഷ്, ഉ​ഷാ​കു​മാ​രി, ജെ. ​ഹ​രീ​ഷ് കു​മാ​ർ, ആ​ർ. സ​ന്തോ​ഷ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts