കാഷ്മീ​രി​ലെ വാഹനാപകടം; മ​രി​ച്ച​ പാലക്കാട് സ്വദേശികളുടെ പോസ്റ്റ്മോർട്ടം ഇന്ന്

പാ​ല​ക്കാ​ട്: ജ​മ്മു കാഷ്മീ​രി​ൽ വാഹനാ​പ​ക​ട​ത്തി​ൽ മ​രി​ച്ച നാ​ല് പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ഇ​ന്ന് ശ്രീ​ന​ഗ​റി​ൽ ന​ട​ക്കും. മൃ​ത​ദേ​ഹ​ങ്ങ​ൾ സോ​നാ​മാ​ർ​ഗ​യി​ലെ ആ​ശു​പ​ത്രി​യി​ൽനി​ന്ന് ശ്രീ​ന​ഗ​റി​ൽ എ​ത്തി​ക്കും. വി​മാ​ന​മാ​ർ​ഗം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നു. തു​ട​ർ​ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ നോ​ർ​ക്ക ഓ​ഫീസ​റും കേ​ര​ള ഹൗ​സ് ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ങ്ങു​ന്ന സം​ഘം ശ്രീ​ന​ഗ​റി​ലേ​ക്ക് തി​രി​ച്ചു.

പോ​സ്റ്റു​മോ​ർ​ട്ടം ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​ന് പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ചിട്ടുണ്ട്. ഇ​ന്ന​ലെ വൈ​കി​ട്ടു നാ​ല​ര​യോ​ടെ​ സോ​ജി​ല ചു​ര​ത്തി​ലായിരുന്നു അപകടം.

സു​ഹൃ​ത്തു​ക്ക​ളും അ​യ​ൽ​ക്കാ​രു​മാ​യ ചി​റ്റൂ​ർ നെ​ടു​ങ്ങോ​ട് രാ​ജേ​ന്ദ്ര​ന്‍റെ മ​ക​ൻ അ​നി​ൽ (34), സു​ന്ദ​ര​ന്‍റെ മ​ക​ൻ സു​ധീ​ഷ് (33), കൃ​ഷ്ണ​ന്‍റെ മ​ക​ൻ രാ​ഹു​ൽ (28), ശി​വ​ന്‍റെ മ​ക​ൻ വി​ഘ്നേ​ഷ് (22) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. കാ​ർ ഡ്രൈ​വ​ർ ശ്രീ​ന​ഗ​ർ സ​ത്റി​ന ക​ൻ​ഗ​ൻ സ്വ​ദേ​ശി ഐ​ജാ​സ് അ​ഹ​മ്മ​ദ് ഐ​വാ​നും (25) മ​രി​ച്ചു. പ​രിക്കേ​റ്റ മൂന്നു പേ​രി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

വി​നോ​ദ​യാ​ത്ര​യ്ക്കുപോ​യ സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സോ​നാ​മാ​ർ​ഗി​ൽനി​ന്ന് മൈ​ന​സ് പോ​യി​ന്‍റി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ര​ണ്ട് വാ​ഹ​ന​ങ്ങ​ളി​ലാ​ണ് സ​ഞ്ച​രി​ച്ചി​രു​ന്ന​തെ​ന്നും മ​ഞ്ഞി​ൽ വാ​ഹ​നം തെ​ന്നി കൊ​ക്ക​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നും ര​ക്ഷ​പ്പെ​ട്ട സു​ജീ​വ് പ​റ​ഞ്ഞു.

ആ​റ് പേ​ർ ഒ​രു വ​ണ്ടി​യി​ലും മ​റ്റൊ​രു വ​ണ്ടി​യി​ൽ ഏ​ഴ് പേ​രും ക​യ​റി. ഏ​ഴ് പേ​രു​ണ്ടാ​യി​രു​ന്ന വാ​ഹ​ന​മാ​ണ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ​ത്. ഡ്രൈ​വ​ർ പ​ര​മാ​വ​ധി ശ്ര​മി​ച്ചെ​ങ്കി​ലും വാ​ഹ​നം താ​ഴ്ച​യി​ലേ​ക്ക് വീ​ണു. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഗ്ലാ​സ് പൊ​ട്ടി പു​റ​ത്തേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

മ​നോ​ജ് എം.​ മ​ഹാ​ദേ​വ് (25), അ​രു​ണ്‍ കെ.​ ക​റു​പ്പു​സ്വാ​മി (26), രാ​ജേ​ഷ് കെ. ​കൃ​ഷ്ണ​ൻ (30) എ​ന്നി​വ​ർ​ക്കാ​ണു പ​രിക്ക്. ഗു​രു​ത​ര പ​രു​ക്കേ​റ്റ മ​നോ​ജി​നെ സൗ​റ​യി​ലെ എ​സ്കെ​ഐ​എം​എ​സ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. മ​റ്റു ര​ണ്ടു പേ​രും സോ​നാ​മാ​ർ​ഗ് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലാ​ണ്. മ​രി​ച്ച രാ​ഹു​ലി​ന്‍റെ സ​ഹോ​ദ​ര​നാ​ണു പ​രിക്കേ​റ്റ രാ​ജേ​ഷ്.

നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​യാ​ണ് അ​നി​ൽ. ദൈ​വാ​ന​യാ​ണ് അ​മ്മ. ഭാ​ര്യ സൗ​മ്യ. അനിലിന്‍റെ രണ്ടാമത്തെ കുട്ടിയുടെ പേരിടൽ ചടങ്ങ് കഴിഞ്ഞആഴ്ചയിലാണ് നടന്നത്.

സ​ർ​വേ ജോ​ലി ചെ​യ്യു​ന്ന​യാ​ളാ​ണു സു​ധീ​ഷ്. പ്രേ​മ​യാ​ണ് അ​മ്മ. ഭാ​ര്യ മാ​ലി​നി. സുധീഷിന്‍റെ വിവാഹം കഴിഞ്ഞ ഫെബ്രുവരിയിലാണ് കഴിഞ്ഞത്. സ്വ​കാ​ര്യ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​ണു രാ​ഹു​ൽ. ച​ന്ദ്രി​ക​യാ​ണ് അ​മ്മ. ഭാ​ര്യ നീ​തു. ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണു വി​ഘ്നേ​ഷ്. അ​മ്മ: പാ​ർ​വ​തി.

Related posts

Leave a Comment