തൊ​ഴി​ലാ​ളി വ​ർ​ഗസം​സ്കാ​രം സിപിഎ​മ്മി​ന് ന​ഷ്ട​പ്പെ​ട്ടുവെന്ന് എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ

ചാ​ത്ത​ന്നൂ​ർ: തൊ​ഴി​ലാ​ളി വ​ർ​ഗ്ഗ സം​സ്കാ​രം സിപിഎ​മ്മി​ന് ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യും സ്വ​കാ​ര്യ മൂ​ല​ധ​ന വ്യ​ക്തി​ക​ളു​ടെ താ​ല്പ​ര്യം സം​ര​ക്ഷി​ക്ക​ന്ന പാ​ർ​ട്ടി​യാ​യി സിപിഎംമാ​റി​യെ​ന്നും എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ. എം.​പി.​ ആ​ർ​എ​സ്പി​മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സ് ചാ​ത്ത​ന്നൂ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുകയായിരുന്നുഅ​ദ്ദേ​ഹം.

അ​ധോ​ലോ​ക സം​ഘ​ങ്ങ​ളു​ടെ കൈ​യി​ൽ ഭ​ര​ണം കി​ട്ടി​യ പോ​ലെ​യാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി​യു ഡി.​ജി.​പി.​യും മു​ഖ്യ​മ​ന്ത്രി​യും അ​ട​ങ്ങു​ന്ന മൂ​വ​ർ സം​ഘ​ത്തി​ന്റെ പ്ര​വ​ർ​ത്ത​നം’.​ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സ​ക​ല ഇ​ട​പാ​ടു​ക​ളി​ലും അ​ഴി​മ​തി​യാ​ണ്.​

ബി.​ജെ.​പി.​യു​മാ​യി ഇ​പ്പോ​ഴും ര​ഹ​സ്യ​മാ​യ ബ​ന്ധ​വം പു​ല​ർ​ത്തു​ന്ന പാ​ർ​ട്ടി​യാ​ണ് സിപിഎം.​ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ത​മ്മി​ലു​ള്ള ര​ഹ​സ്യ​മാ​യ രാ​ഷ്ട്രീ​യ ബ​ന്ധം അ​ര​ക്കി​ട്ടു​റ​പ്പി​ക്കു​ന്ന​തി​നു​ള്ള പാ​ല​മാ​ണ് ഡി.​ജി.​പി. ലോ​ക് നാ​ഥ് ബെ​ഹ്റ​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ദേ​ശീ​യ സ​മി​തി അം​ഗം ജി.​രാ​ജേ​ഷ്പ്ര​സാ​ദ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പ്ലാ​ക്കാ​ട് ടി​ങ്കു, കെ.​പി.​സി.​ഹ.​അം​ഗം​നെ​ടു​ങ്ങോ​ലം ര​ഘു, ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കൈ​പ്പു​ഴ റാം ​മോ​ഹ​ൻ, മു​സ്ലിം ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി സു​ൾ​ഫി​ക്ക​ർ സ​ലാം, കു​രി​പ്പു​ഴ മോ​ഹ​ന​ൻ, ഷാ​ലു .പി .​ദാ​സ് ,രാ​ജ​ൻ കൂ​റു​പ്പ് ,ഡി.​സു​ഭ​ദ്രാ​മ്മ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment