നവകേരള സദസിൽ എം​എ​ൽ​എ​യു​ടെ പി​എ ക​റു​ത്ത ഷ​ർ​ട്ട് ധ​രി​ച്ചെ​ത്തി; പോ​ലീ​സ് ത​ട​ഞ്ഞു; വേ​​​ദി​​​യി​​​ൽ പോ​​​ലീ​​​സി​​​നെ​​​തിരേ ആഞ്ഞടിച്ച് സി.​​​സി. മു​​​കു​​​ന്ദ​​​ൻ എം​​​എ​​​ൽ​​​എ

തൃ​​​പ്ര​​​യാ​​​ർ: ന​​​വ​​​കേ​​​ര​​​ള​​​ സ​​​ദ​​​സി​​​നു ക​​​റു​​​ത്ത ഷ​​​ർ​​​ട്ട് ധ​​​രി​​​ച്ചെ​​​ത്തി​​​യ സി.​​​സി. മു​​​കു​​​ന്ദ​​​ൻ എം​​​എ​​​ൽ​​​എ​​​യു​​​ടെ പി​​​എ അ​​​സ്ഹ​​​ർ മ​​​ജീ​​​ദി​​​നെ പോ​​​ലീ​​​സ് ത​​​ട​​​ഞ്ഞു.

വേ​​​ദി​​​ക്കു മു​​​ന്നി​​​ലെ​​​ത്തി​​​യ അ​​​സ്ഹ​​​റി​​​നോ​​​ടു പു​​​റ​​​ത്തു​​​ പോ​​​കാ​​​ൻ കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ ഡി​​​വൈ​​​എ​​​സ്പി സ​​​ലീ​​​ഷ് എ​​​ൻ. ശ​​​ങ്ക​​​ര​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പോ​​​ലീ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തു ത​​​ർ​​​ക്ക​​​ത്തി​​​നി​​​ട​​​യാ​​​ക്കി.

തു​​​ട​​​ർ​​​ന്ന് സി.​​​സി. മു​​​കു​​​ന്ദ​​​ൻ പോ​​​ലീ​​​സി​​​നെ​​​തി​​​രേ തി​​​രി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. ​​​പ​​​രി​​​പാ​​​ടി പൊ​​​ളി​​​ക്കാ​​​ൻ പോ​​​ലീ​​​സ് ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും പ്ര​​​ത്യേ​​​കി​​​ച്ച് ഡി​​​വൈ​​​എ​​​സ്പി​​​ക്കാ​​​ണ് യോ​​​ഗം പൊ​​​ളി​​​ക്കാ​​​ൻ താ​​​ത്പ​​​ര്യ​​​മെ​​​ന്നും ജ​​​ന​​​ങ്ങ​​​ൾ ശ്ര​​​ദ്ധി​​​ക്ക​​​ണ​​​മെ​​​ന്നും ന​​​വ​​​കേ​​​ര​​​ള​​​ സ​​​ദ​​​സി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്ന സി.​​​സി. മു​​​കു​​​ന്ദ​​​ൻ മൈ​​​ക്കി​​​ലൂ​​​ടെ വി​​​ളി​​​ച്ചു​​​പ​​​റ​​​ഞ്ഞു.

മ​​​ന്ത്രി​​​മാ​​​രാ​​​യ ആ​​​ർ. ബി​​​ന്ദു, സ​​​ജി ചെ​​​റി​​​യാ​​​ൻ, ആ​​​ന്‍റ​​​ണി രാ​​​ജു, ജി.​​​ആ​​​ർ. അ​​​നി​​​ൽ എ​​​ന്നി​​​വ​​​ർ വേ​​​ദി​​​യി​​​ലി​​​രി​​​ക്കു​​​മ്പോ​​​ഴാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഈ ​​​സ​​​മ​​​യം മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ത്തി​​​യി​​​രു​​​ന്നി​​​ല്ല. എം​​​എ​​​ൽ​​​എ ഇ​​​ട​​​പെ​​​ട്ട​​​തോ​​​ടെ പോ​​​ലീ​​​സ് അ​​​സ്ഹ​​​റി​​​നെ ത​​​ട​​​യു​​​ന്ന​​​തി​​​ൽ​​​നി​​​ന്നു പി​​​ന്മാ​​​റി.

Related posts

Leave a Comment