ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ളു​ടെ ബോ​ണ​സ് വ​ർ​ധി​പ്പി​ക്കണമെന്ന് ലേ​ബ​ർ കോ​ൺ​ഗ്ര​സ്

കു​ണ്ട​റ: സം​സ്ഥാ​ന​ത്തെ ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ളി​ൽ ജോ​ലി​യെ​ടു​ക്കു​ന്ന ഓ​രോ തൊ​ഴി​ലാ​ളി​ക​ൾ​ക്കും 15000 രൂ​പ വീ​തം ബോ​ണ​സാ​യി ന​ൽ​ക​ണ​മെ​ന്ന് കേ​ര​ള കാ​ഷ്യു ലേ​ബ​ർ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​പി. ജ​ർ​മി​യാ​സും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കു​രീ​പ്പു​ഴ ഷാ​ന​വാ​സും വ്യ​വ​സാ​യ-​തൊ​ഴി​ൽ വ​കു​പ്പ് മ​ന്ത്രി​മാ​ർ​ക്കും ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ​ക്കും ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ളി​ലെ സ്റ്റാ​ഫി​ന് നാ​ല് മാ​സ​ത്തെ ശ​ന്പ​ള​ത്തി​ന് തു​ല്യ​മാ​യ തു​ക ബോ​ണും 2500 രൂ​പ അ​ഡ്വാ​ൻ​സും ന​ൽ​ക​ണ​മെ​ന്നും പൂ​ട്ടി​ക്കി​ട​ക്കു​ന്ന ഫാ​ക്ട​റി​ക​ളി​ലെ ജീ​വ​ന​കാ​ർ​ക്ക് 1500 രൂ​പ വീ​തം ആ​ശ്വാ​സ സ​ഹാ​യ​മാ​യി ന​ൽ​ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts