കണ്ണൂരിൽ സ്കൂൾ ബസിനുള്ളിൽ പീഡനം;  മൂന്നുവയസുകാരിയെ ഉപദ്രവിച്ചത് സ്കൂൾ ബസിലെ ഡ്രൈവർ; വളപട്ടണം സ്വദേശിയെ അകത്താക്കി പോലീസ്


കണ്ണൂർ: സ്കൂൾ ബസിനുള്ളിൽ വച്ച് മൂന്നരവയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. വളപട്ടണം സ്വദേശിയായ അസീം (25) ആണ് അറസ്റ്റിലായത്. കണ്ണൂരിലെ സ്കൂൾ ബസിലെ ഡ്രൈവറാണ് അസീം.

ഇന്നലെ സ്കൂൾ ബസിനുള്ളിൽ വച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. അമ്മയുടെ പരാതിയിൽ വളപട്ടണം പോലീസ് കേസെടുക്കുകയും സംഭവം നടന്നത് കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് കൈമാറുകയുമായിരുന്നു. കണ്ണൂർ ടൗൺ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

Related posts

Leave a Comment