കടംവാങ്ങിയ പണത്തെച്ചൊല്ലി തർക്കം; അനുനയത്തിൽ വിളിച്ചുവരുത്തി യുവാവിന്‍റെ നെഞ്ചിൽ കത്തികുത്തിയിറക്കി; രണ്ട് പേർ പിടിയിൽ

ചാ​രും​മൂ​ട്: ക​ടംവാ​ങ്ങി​യ പ​ണം തി​രി​കെ ത​രാ​ത്ത​തി​നെച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ.

പാ​ല​മേ​ൽ ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര പ്ലാ​വി​ള തെ​ക്കേ​തി​ൽ വീ​ട്ടി​ൽ റ​ഫീ​ഖി(39)നെ ​കു​ത്തിക്കൊല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് പാ​ല​മേ​ൽ ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര ക​ണ്ടി​രേ​ത്ത് നൈ​നാ​ർ മ​ൻ​സി​ലി​ൽ ആ​ഷി​ഖ് (48), പാ​ല​മേ​ൽ ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര ചാ​ന്നാ​ര​യ്യ​ത്ത് വീ​ട്ടി​ൽ ഷാ​നു (34) എ​ന്നി​വ​രെ നൂ​റ​നാ​ട് പോലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഒ​ന്നാം പ്ര​തി​യാ​യ ആ​ഷി​ക്കി​ന്‍റെ കൈയിൽനി​ന്നും 20,000 രൂ​പ റ​ഫീ​ഖ് ക​ടം വാ​ങ്ങി​യി​രു​ന്നു.ഈ ​പ​ണം തി​രി​ച്ചുത​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ഷി​ഖ് റ​ഫീ​ഖി​നെ നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു.

ഓഗ​സ്റ്റ് 27ന് ​രാ​ത്രി 8.30ന് ര​ണ്ടാം പ്ര​തി​യാ​യ ഷാ​നു ആ​ഷി​ക്കി​ന്‍റെ നി​ർ​ദേശ​പ്ര​കാ​രം റ​ഫീ​ഖി​നെ പ​ണ​ത്തി​ന്‍റെ കാ​ര്യം പ​റ​ഞ്ഞുതീ​ർ​ക്കാം എ​ന്നുപ​റ​ഞ്ഞു തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ആ​ഷി​ഖി​ന്‍റെ ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​രയു​ള്ള വീ​ടി​നു സ​മീ​പ​ത്തേ​ക്കു വി​ളി​ച്ചു​വ​രു​ത്തി ഇ​രു​വ​രും ചേ​ർ​ന്ന് റ​ഫീ​ഖി​നെ ക്രൂ​ര​മാ​യി മ​ർദിക്കു​ക​യും തു​ട​ർ​ന്ന് ആ​ഷി​ഖ് കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് റ​ഫീ​ഖി​ന്‍റെ നെ​ഞ്ചി​ൽ കു​ത്തു​ക​യുമായി​രു​ന്നു.

അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ റ​ഫീ​ഖി​നെ ബ​ന്ധു​ക്ക​ൾ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ തു​ട​ർ​ന്ന് കൂ​ടു​ത​ൽ ചി​കി​ത്സ​യ്ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റു​ക​യും ചെ​യ്തു.

​റ​നാ​ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ ക​ഴി​ഞ്ഞ​ദി​വ​സം തെ​ന്മ​ലനി​ന്നു ര​ണ്ടു പ്ര​തി​ക​ളെ​യും ര​ക്ഷ​പ്പെ​ടാ​ൻ ഉ​പ​യോ​ഗി​ച്ച കാ​റും സ​ഹി​തം അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

നൂ​റ​നാ​ട് കെസിഎം ആ​ശു​പ​ത്രി​ക്കു സ​മീ​പ​മു​ള്ള കു​റ്റി​ക്കാ​ട്ടി​ൽനി​ന്നും കു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ക​ത്തി പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.​പ്ര​തി​ക​ൾ​ക്കു നൂ​റ​നാ​ട്, അ​ടൂ​ർ എ​ന്നീ പോലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി അ​ടി​പി​ടി കേ​സു​ക​ളും ര​ണ്ടു പേ​രും ല​ഹ​രി മ​രു​ന്നു​ക​ൾ​ക്ക് അ​ടി​മ​യു​മാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പ്ര​തി​ക​ളെ മാ​വേ​ലി​ക്ക​ര ജു​ഡീ​ഷൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ര​ണ്ട് മു​മ്പാ​കെ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.​ സിഐ ​പി. ശ്രീ​ജി​ത്ത്, എ​സ്ഐ ​നി​തീ​ഷ്, എഎ​സ്ഐ ​രാ​ജേ​ന്ദ്ര​ൻ, സിപിഒമാ​രാ​യ സി​നു, സ​ന്തോ​ഷ് മാ​ത്യു, ക​ലേ​ഷ്, പ്ര​വീ​ൺ, അ​നി, മ​നു, വി​ഷ്ണു എ​ന്നി​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment