വീട്ടിൽ അതിക്രമിച്ച് കയറി പുരുഷന്മാരെ കെട്ടിയിട്ടു, സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കി; അജ്ഞാതസംഘത്തെ ഭയന്ന് ഗ്രാമം

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി സ്ത്രീ​ക​ളെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മു​ന്നി​ൽ വെ​ച്ച് ബ​ലാ​ത്സം​ഗം ചെ​യ്ത് അ​ജ്ഞാ​ത സം​ഘം. ഹ​രി​യാ​ന​യി​ലെ പാ​നി​പ്പ​ത്തി​ലാ​ണ് സം​ഭ​വം.

മൂ​ന്ന് സ്ത്രീ​ക​ളെ അ​ജ്ഞാ​ത​രാ​യ നാ​ല് പു​രു​ഷ​ന്മാ​ർ ചേ​ർ​ന്ന് അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മു​ന്നി​ൽ വ​ച്ച് ബ​ലാ​ത്സം​ഗം ചെ​യ്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ്ര​തി​ക​ൾ ക​ത്തി​ക​ളും മ​റ്റ് മൂ​ർ​ച്ച​യു​ള്ള ആ​യു​ധ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

കു​ടും​ബം താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി​യ നാ​ല് പേ​ർ മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ളാ​യ സ്ത്രീ​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ ക​യ​ർ ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​യി​ട്ട് ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു.

അ​ക്ര​മി​ക​ൾ ഇ​വ​രു​ടെ പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും പ്ര​തി​ക​ൾ ക​വ​ർ​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ ബു​ധ​നാ​ഴ്ച രാ​ത്രി ന​ട​ന്ന മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ രോ​ഗി​യാ​യ ഒ​രു സ്ത്രീ ​ആ​ക്ര​മി​ക്ക​പ്പെ​ട്ടു. ഇ​വ​രു​ടെ ഭ​ർ​ത്താ​വി​നും ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു. 

ഇ​തേ ആ​ളു​ക​ൾ​ക്ക് ഇ​ന്ന​ലെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ സം​ശ​യം. ​ര​ണ്ട് സം​ഭ​വ​ങ്ങ​ളും ഒ​രേ ഗ്രാ​മ​ത്തി​ലാ​ണ് ന​ട​ന്ന​തെ​ന്ന് പാ​നി​പ്പ​ത്തി​ലെ മ​ത്‌​ലൗ​ഡ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ വി​ജ​യ് പ​റ​ഞ്ഞു.

അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 

 

Related posts

Leave a Comment