ക​ത്രീ​ന​യും വി​ക്കി​യും പ്ര​ണ​യ​ത്തി​ല്‍..! ന​ട​ന്‍ ഹ​ര്‍​ഷ് വ​ര്‍​ധ​ന്‍ ക​പൂ​റി​ന്‍ വെ​ളി​പ്പെ​ടു​ത്ത​ല്‍; കാരണമായി പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…

ക​ഴി​ഞ്ഞ കു​റ​ച്ച് വർഷങ്ങളായി ബോ​ളി​വു​ഡ് ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ല്‍ പ്ര​ധാ​ന ച​ര്‍​ച്ചാ വി​ഷ​യ​മാ​ണ് ന​ടി ക​ത്രീ​ന കെ​യ്ഫി​ന്‍റെ പ്ര​ണ​യങ്ങൾ.

ഒ​ടു​വി​ല്‍ യു​വ​ന​ട​ന്‍ വി​ക്കി കൗ​ശ​ലും ക​ത്രീ​ന​യും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് ഗോ​സി​പ്പ് കോ​ള​ങ്ങ​ള്‍ എ​ഴു​താ​ന്‍ തു​ട​ങ്ങി​യി​ട്ടും നാ​ളു​ക​ളാ​യി.

വി​ക്കി​യും ക​ത്രീ​ന​യും ഇ​തേ​ക്കു​റി​ച്ച് ഇതുവരെ ഒ​ന്നും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് ത​ന്നെ​യാ​ണ് പ​പ്പ​രാ​സി​ക​ള്‍ പ​റ​യു​ന്ന​ത്.

ഇ​തി​നു​ള്ള കാ​ര​ണ​ങ്ങ​ളും ഇ​വ​ര്‍ നി​ര​ത്തു​ന്നു​ണ്ട്. ഇ​രു​വ​രേ​യും ഒ​രു​മി​ച്ച് പ​ല​പ്പോ​ഴാ​യി ക​ണ്ട​തും വി​ക്കി​യു​ടെ ടീ​ഷ​ര്‍​ട്ട് ധ​രി​ച്ചെ​ത്തി​യ ക​ത്രീ​ന​യു​ടെ ചി​ത്ര​വു​മെ​ല്ലാം ഇ​രു​വ​ര്‍​ക്കു​മി​ട​യി​ലെ പ്ര​ണ​യ​ത്തി​ന്‍റെ തെ​ളി​വാ​യി പ​പ്പ​രാ​സി​ക​ള്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​ണ്ട്.

എ​ന്നാ​ല്‍ ഇ​പ്പോ​ഴി​താ വി​ക്കി​യും ക​ത്രീ​ന​യും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന​തിന് ഒരു സ്ഥി​രീ​ക​ര​ണം ല​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.

ന​ട​ന്‍ ഹ​ര്‍​ഷ് വ​ര്‍​ധ​ന്‍ ക​പൂ​റാ​ണ് ഇ​ത് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ക​ത്രീ​ന​യേ​യും വി​ക്കി​യേ​യും കു​റി​ച്ച് ഹ​ര്‍​ഷ് വർധൻ സം​സാ​രി​ച്ച​ത്.

ഒ​രു ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ഹ​ര്‍​ഷ് വ​ര്‍​ധ​ന്‍ മ​ന​സ് തു​റ​ന്ന​ത്. താ​ര​ങ്ങ​ളെ കു​റി​ച്ചു​ള്ള പ്ര​ണ​യ വാ​ര്‍​ത്ത​ക​ളി​ല്‍ ശ​രി​യെ​ന്ന് തോ​ന്നു​ന്ന​തോ വെ​റും പി​ആ​ര്‍ ആ​ണെ​ന്ന് തോ​ന്നു​ന്ന​തോ ആ​യ​തി​നെക്കു​റി​ച്ച് സം​സാ​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

വി​ക്കി​യും ക​ത്രീ​ന​യും ഒ​രു​മി​ച്ചാ​ണെന്നും അ​ത് സ​ത്യ​മാ​ണെ​ന്നുമാ​യി​രു​ന്നു താ​രം പ​റ​ഞ്ഞ​ത്. ഇ​ത് പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ല്‍ ത​നി​ക്ക് പ്ര​ശ്ന​മാ​കു​മെ​ന്നു തോ​ന്നു​ന്ന​താ​യും താ​രം പ​റ​ഞ്ഞു.

ഇ​തി​നു പി​ന്നാ​ലെ നി​ര​വ​ധി പേ​രാ​ണ് ക​ത്രീ​ന​യ്ക്കും വി​ക്കി​ക്കും ആ​ശം​സ​ക​ളും സ്നേ​ഹ​വും അ​റി​യി​ച്ചു കൊ​ണ്ട് എ​ത്തി​യി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം വി​ക്കി​യോ ക​ത്രീ​ന​യോ ഇ​ത് സം​ബ​ന്ധി​ച്ച് പ്ര​തി​ക​ര​ണ​ങ്ങ​ളൊ​ന്നും ന​ട​ത്തി​യി​ട്ടി​ല്ല.

ഇ​തി​നി​ടെ പ്ര​ണ​യ​ത്തെ കു​റി​ച്ചും ഹ​ര്‍​ഷ് വർധനും മ​ന​സ് തു​റ​ന്നു. ത​ ന്‍റെ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നു വ​രു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ കാ​ര്യ​ത്തി​ല്‍ സ​ഹോ​ദ​രി​മാ​രാ​യ സോ​നം ക​പൂ​റി​നും റി​യ ക​പൂ​റി​നും ഒ​രു​പാ​ട് നി​ബ​ന്ധ​ന​ക​ളും പ്ര​തീ​ക്ഷ​ക​ളു​മു​ണ്ടെ​ന്നും അ​തി​നാ​ല്‍ മി​ക്ക​വ​രേ​യും അ​വ​ര്‍ ത​ന്നെ റി​ജ​ക്ട് ചെ​യ്യു​ക​യാ​ണെ​ന്നും താ​രം പ​റ​ഞ്ഞു.

Related posts

Leave a Comment