അവര്‍ ഒളിച്ചോടിയതോ, അതോ..? നാലു കുട്ടികളെ കാണാനില്ലെന്ന് സ്‌കൂള്‍ അധികൃതരും നാട്ടുകാരും; ആ ഫോണ്‍കോളുകള്‍ കാട്ടാക്കട പോലീസിനെ വട്ടം ചുറ്റിച്ചു

കാ​ട്ടാ​ക്ക​ട: ഇ​ന്ന​ലെ സ്റ്റേ​ഷ​നി​ലേ​ക്കു വ​ന്ന ഫോ​ൺ​കോ​ളു​ക​ൾ കാ​ട്ടാ​ക്ക​ട പോ​ലീ​സി​നെ തെ​ല്ലൊ​ന്നു​മ​ല്ല വ​ട്ടം ചു​റ്റി​ച്ച​ത്. കാ​ട്ടാ​ക്ക​ട കു​ള​ത്തു​മ്മ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ നാ​ല് കു​ട്ടി​ക​ളെ കാ​ണാ​നി​ല്ല എ​ന്ന പ​രാ​തി​യാ​ണ് രാ​വി​ലെ ഫോ​ൺ​കോ​ളി​ലൂ​ടെ പോ​ലീ​സി​നെ തേ​ടി​യെ​ത്തി​യ​ത്. ‌

ഒ​ൻ​പ​താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ സ്കൂ​ളി​ലെ​ത്തി​യെ​ന്നും അ​വ​രു​ടെ ബാ​ഗ് സ്കു​ളി​ൽ ഉ​ണ്ടെ​ന്നും എ​ന്നാ​ൽ കു​ട്ടി​ക​ളെ കാ​ണാ​നി​ല്ലെ​ന്നു​മാ​യി​രു​ന്നു സ്കൂ​ളി​ൽ നി​ന്നും സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തി​യ വി​വ​രം. സ്കൂ​ൾ കൂ​ട്ടി​ക​ളെ ത​ട്ടി​കൊ​ണ്ടു​പോ​യ​താ​ണോ, അ​വ​ർ ഒ​ളി​ച്ചോ​ടി​യ​താ​ണോ, അ​തോ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​താ​ണോ എ​ന്ന സം​ശ​യ​ത്തി​ലാ​യി അ​ധ്യാ​പ​ക​രം ര​ക്ഷ​ക​ർ​ത്താ​ക്ക​ളും നാ​ട്ടു​കാ​രും.

ഫോ​ൺ​വ​ന്ന ഉ​ട​നെ ത​ന്നെ പോ​ലീ​സ് സ്കൂ​ളി​ലെ​ത്തി. കു​ട്ടി​ക​ളു​ടെ ബാ​ഗും മ​റ്റും പ​രി​ശോ​ധി​ച്ചു. സ്കൂ​ളി​ലും പ​രി​സ​ര​ത്തും തെ​ര​ച്ചി​ൽ ന​ട​ത്തി. സ​ഹ​പാ​ഠി​ക​ളെ ചോ​ദ്യം ചെ​യ്തു. അ​തി​നി​ടെ നാ​ട്ടു​കാ​രും സ്കൂ​ൾ പി​ടി​എ ഭാ​ര​വാ​ഹി​ക​ളും പോ​ലീ​സി​നെ​തി​രെ തി​രി​ഞ്ഞു. കാ​ട്ടാ​ക്ക​ട പോ​ലീ​സ് ഓ​ഫ് ഇ​ൻ​സ്പെ​ക്ട​ർ വി​ജ​യ​രാ​ഘ​വ​ൻ കു​ട്ടി​ക​ൾ പോ​കാ​ൻ ഇ​ട​യു​ള്ള ഇ​ട​ങ്ങ​ളി​ലെ​ല്ലാം അ​ന്വേ​ഷി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. ഉ​ച്ച​യാ​യി​ട്ടും കു​ട്ടി​ക​ളെ ക​ണ്ടെ​ത്താ​നാ​വാ​താ​യ​തോ​ടെ സ്റ്റേ​ഷ​ൻ ഡ്യൂ​ട്ടി ഒ​ഴി​വാ​ക്കി പോ​ലീ​സു​കാ​ർ എ​ല്ലാ​യി​ട​ത്തും തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി.

ഇ​തി​നി​ടെ​യാ​ണ് കു​ട്ടി​ക​ൾ ക​ളി​ക്ക​ള​ത്തി​ലു​ള്ള​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്. സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ സം​ഭ​വം സ​ത്യം ത​ന്നെ. കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി. സ്കൂ​ളി​ൽ ഹാ​ജ​ർ വ​ച്ച ശേ​ഷം മ​തി​ൽ ചാ​ടി​ക്ക​ട​ന്നാ​ണ് ഇ​വ​ർ പു​റ​ത്തെ​ത്തി​യ​ത്. അ​വി​ടെ നി​ന്നും ക​ളി​ക്കാ​ൻ പോ​യി.

പ​ല​പ്പോ​ഴും ത​ങ്ങ​ൾ ഇ​ങ്ങ​നെ സ്കൂ​ളി​ൽ നി​ന്നും ചാ​ടാ​റു​ണ്ടെ​ന്ന് ഇ​വ​ർ സ​മ്മ​തി​ച്ചു. അ​ങ്ങ​നെ പോ​ലീ​സി​നെ മ​ണി​ക്കൂ​റു​ക​ളോ​ളം വ​ട്ടം ചു​റ്റി​ച്ച ക​ഥ​യ്ക്ക് സ​മാ​പ്തി​യാ​യി. സ്കൂ​ളി​ൽ നി​ന്നും ഇ​ങ്ങ​നെ ചാ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ പ​ല​പ്പോ​ളും ല​ഹ​രി​ക്കും മ​റ്റും അ​ടി​മ​യാ​യി മാ​റു​ന്നു​വെ​ന്നും വി​മ​ർ​ശ​ന​മു​ണ്ട്.

Related posts