മലക്കപ്പാറയിൽ കാട്ടാനയാക്രമണം: കാറും ചെക്ക്പോസ്റ്റും കടകളും തകർത്തു

അ​തി​ര​പ്പി​ള്ളി: മ​ല​ക്ക​പ്പാ​റ​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം വ​നം​വ​കു​പ്പി​ന്‍റെ ചെ​ക്ക്പോ​സ്റ്റും മൂ​ന്നു ക​ട​ക​ളും വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ കാ​റും ത​ക​ർ​ത്തു. ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. തി​രു​വ​ന​ന്ത​പു​രം പാ​ങ്ങോ​ട് സ്വ​ദേ​ശി​ക​ളാ​യ സ​ഞ്ചാ​രി​ക​ളു​ടെ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റാ​ണ് ആ​ന​ക​ൾ ത​ക​ർ​ത്ത​ത്. ബോ​ണ​റ്റി​ൽ ച​വി​ട്ടി​ കാ​ർ ത​ക​ർ​ക്കുകയായിരുന്നു.

കാറിനുള്ളിൽ രണ്ടു പേർ ഉറക്കത്തിലായിരുന്നു. ഇവർ ആന വരുന്ന ശബ്ദംകേട്ട് ഉണർന്ന് ഇറങ്ങിയോടിയതിനാൽ ദുരന്തമുണ്ടായില്ല. മ​ല​ക്ക​പ്പാ​റ​യി​ലെ വ​നം​വ​കു​പ്പി​ന്‍റെ ചെ​ക്ക്പോ​സ്റ്റി​ന്‍റെ ബാ​ർ ആനക്കൂട്ടം ചവിട്ടിയൊടിച്ചു. അ​തി​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​റു​പ്പ​സ്വാ​മി​യു​ടെ തേ​യി​ല വി​ൽ​ക്കു​ന്ന ക​ട​യും ഷാ​ഹു​ൽ​ ഹ​മീ​ദ് എ​ന്ന​യാ​ളു​ടെ പ​ല​ച​ര​ക്ക് ക​ട​യും വി​ജ​യ​കു​മാ​റി​ന്‍റെ കോ​ഴി​ക്ക​ട​യും ആ​ന​ക​ൾ ത​ക​ർ​ത്തു.

പുലർച്ചെ ഒന്നോടെ നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടം മൂന്ന് സംഘങ്ങളായിട്ടാണ് നടന്നത്. കടയ്ക്കുള്ളിൽ സാധനങ്ങളെല്ലാം ആനകൾ വലിച്ചുപുറത്തിട്ടു. ഒരു മാസമായി മലക്കപ്പാറ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്.

Related posts