യുഎസ് ഓപ്പണ്‍: സെറീന സെമിയിൽ

ന്യൂയോർക്ക്: ആറ് തവണ ചാന്പ്യനായ സെറീന വില്യംസ് യുഎസ് ഓപ്പണ്‍ ടെന്നിസിന്‍റെ സെമിഫൈനലിൽ പ്രവേശിച്ചു. എട്ടാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്‍റെ കരോളിന പ്ലിസ്കോവയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് സെറീന സെമിയിലേക്ക് കുതിച്ചത്. സ്കോർ: 6-4, 6-3.

കരിയറിലെ 24-ാം ഗ്രാൻഡ് സ്ലാം കിരീടം തേടിയിറങ്ങിയ സെറീന ക്വാർട്ടറിൽ ചെക്ക് താരത്തോട് പരുങ്ങലോടെയാണ് തുടങ്ങിയത്. ആദ്യ സെറ്റിൽ 3-1 എന്ന നിലയിൽ പിന്നിട്ടുനിന്ന ശേഷമാണ് സെറീന താളം കണ്ടെത്തി തിരിച്ചടിച്ചത്.

ആദ്യ സെറ്റിൽ പൊരുതാനുള്ള താത്പര്യം കാണിച്ച ചെക്ക് താരം രണ്ടാം സെറ്റിൽ സെറീനയോട് പരാജയം സമ്മതിക്കുകയായിരുന്നു.ലാത്‌വിയയുടെ അനസ്റ്റാസിജ സെവസ്റ്റോവയാണ് സെമിയിൽ സെറീനയുടെ എതിരാളി.

Related posts