ഭാ​ര്യാ​വീ​ട്ടി​ലെ​ത്തി​യ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ന്ന കേ​സ്; വാക്കുതർക്കത്തിന്‍റെ പേരിൽ ബാബു ഇല്ലാതാക്കിയത് ഒരു കുടുംബത്തിന്‍റെ അത്താണിയെ…

ക​ട്ട​പ്പ​ന: ഭാ​ര്യാ​വീ​ട്ടി​ലെ​ത്തി​യ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യെ ഇ​ന്നു സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​ച്ചു വി​ശ​ദ​മാ​യ തെ​ളി​വെ​ടു​പ്പു ന​ട​ത്തും. സു​വ​ർ​ണ​ഗി​രി​യി​ൽ ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് സം​ഭ​വം. കാ​ഞ്ചി​യാ​ർ ക​ക്കാ​ട്ടു​ക​ട സ്വ​ദേ​ശി ക​ള​പ്പു​ര​യ്ക്ക​ൽ സു​ബി​ൻ ഫ്രാ​ൻ​സീ​സ് (35) ആ​ണു മ​രി​ച്ച​ത്. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ​ൽ​വാ​സി സു​വ​ർ​ണ​ഗി​രി വെ​ൺ​മാ​ന്ത്ര ബാ​ബു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

ഭാ​ര്യാ​വീ​ട്ടി​ലെ​ത്തി​യ സു​ബി​നെ കോ​ടാ​ലി​ കൊ​ണ്ടു ബാ​ബു വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ബാ​ബു​വി​നെ​തി​രേ നി​ര​വ​ധി പ​രാ​തി​ക​ൾ നേ​ര​ത്തേ പോ​ലീ​സി​ൽ ല​ഭി​ച്ചി​ട്ടു​ള്ള​താ​ണ്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​ബി​നെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ബാ​ബു​വും കൊ​ല്ല​പ്പെ​ട്ട സു​ബി​നും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​യ​താ​യി ബാ​ബു​വി​ന്‍റെ മാ​താ​വ് പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.
ഇ​തി​നു ശേ​ഷം പ്ര​തി വീ​ടി​നു​ള്ളി​ൽ​നി​ന്നു കോ​ടാ​ലി എ​ടു​ത്ത് സു​ബി​നെ ദേ​ഹ​മാ​സ​ക​ലം വെ​ട്ടു​ക​യാ​യി​രു​ന്നു.ല​ഹ​രി​ക്ക​ടി​മ​യാ​യ ബാ​ബു ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം വീ​ട്ടി​ൽ ഒ​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​യെ പി​ടി​കൂ​ടാ​നെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തെ​യും ബാ​ബു ആ​ക്ര​മി​ച്ചു.ആ​യു​ധം കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ ക​ട്ട​പ്പ​ന പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ ഉ​ദ​യ​കു​മാ​റി​ന്‍റെ കൈ​യ്ക്കു പ​രി​ക്കേ​റ്റു. തു​ട​ർ​ന്ന് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ പ്ര​തി​യെ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ ലി​ബി​യ​യെ കാ​ണാ​നാ​യാ​ണ് സു​ബി​ൻ ഇ​വി​ടെ​യെ​ത്തി​യ​ത്. വ​യ​റിം​ഗ്, ഇ​ല​ക‌്ട്രി​ക്ക​ൽ ജോ​ലി ചെ​യ്യു​ന്ന​യാ​ളാ​ണ് സു​ബി​ൻ. എ​സ​യാ​ണ് ഏ​ക​മ​ക​ൾ.

Related posts

Leave a Comment