ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സ്: കാ​വ്യാ മാ​ധ​വ​ന്‍റെ അമ്മയേയും ചോ​ദ്യം ചെ​യ്തു; ആക്രമത്തിന് ശേഷം സുനി ലക്ഷ്യയിൽ എത്തിയെന്ന വെളിപ്പെടുത്തലിന്‍റെ ഭാഗമായാണ് ഇവരെ ചോദ്യം ചെയ്തത്

kavya-ammaകൊ​​​ച്ചി: ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു കാ​​​വ്യാ മാ​​​ധ​​​വ​​​ന്‍റെ അമ്മയേയും അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ചോദ്യം ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് കാവ്യയുടെ അമ്മയെ ചോദ്യം ചെയ്തത്. കാ​​​വ്യ​​​യു​​​ടെ വസ്ത്രസ്ഥാ​​​പ​​​ന​​​മാ​​​യ “ല​​​ക്ഷ്യ​​​’യുടെ ചുമതല അമ്മയ്ക്കായിരുന്നു. ഇക്കാരണത്താലാണ് അമ്മയെ ചോദ്യം ചെയ്തതെന്നാണ് സൂചന.

സം​​​ഭ​​​വ​​​ത്തി​​​നു​​​ശേ​​​ഷം കാ​​​ക്ക​​​നാ​​​ട്ടുള്ള “ല​​​ക്ഷ്യ​​​’യി​​​ൽ എ​​​ത്തി​​​യെ​​​ന്നു മു​​ഖ്യ​​പ്ര​​​തി പ​​​ൾ​​​സ​​​ർ സു​​​നി പോ​​​ലീ​​​സി​​​നു മൊ​​​ഴി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഇവിടെ റെ​​​യ്ഡും ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

കാവ്യാ മാധവനെ ചൊവ്വാഴ്ച അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ചോ​​​ദ്യം ചെ​​​യ്തിരുന്നു. ദി​​​ലീ​​​പി​​​ന്‍റെ ആ​​​ലു​​​വ​​​യി​​​ലെ വ​​​സ​​​തി​​​യി​​​ൽ രാ​​വി​​ലെ 11ന് ​​ആ​​രം​​ഭി​​ച്ച ചോ​​​ദ്യം​​​ചെ​​​യ്യ​​​ൽ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നാ​​ണ് അ​​വ​​സാ​​നി​​ച്ച​​ത്. ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ടാ​​​ൻ ഇ​​​ട​​​യാ​​​ക്കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളെ​​​പ്പ​​​റ്റി എ​​​ഡി​​​ജി​​​പി ബി.​​​സ​​​ന്ധ്യ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലുള്ള ​​​സം​​​ഘം കാ​​വ്യ​​യോ​​ടു ചോ​​ദി​​ച്ചെ​​ന്നാ​​ണു സൂ​​​ച​​​ന.

അതേസമയം ആവശ്യമെങ്കിൽ കാവ്യയെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്ന് പോലീസ് വൃത്തങ്ങൾ ഇന്ന് അറിയിച്ചിരുന്നു. സുനിൽ കുമാറിനെ മുൻപരിചയമില്ലെന്നാണ് ആദ്യഘട്ട ചോദ്യം ചെയ്യലിൽ കാവ്യ വെളിപ്പെടുത്തിയത്. കാവ്യയുടെ മൊഴിയിലെ വിശദാംശങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.

Related posts