കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യെ​ങ്കി​ലും..! ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ന​ടി കാ​വ്യ മാ​ധ​വ​ന്‍റെ സാ​ക്ഷി വി​സ്താ​രം മാ​റ്റി​വ​ച്ചു; കാരണം…

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ന​ടി കാ​വ്യ മാ​ധ​വ​ന്‍റെ സാ​ക്ഷി വി​സ്താ​രം മാ​റ്റി​വ​ച്ചു.

കാ​വ്യ മാ​ധ​വ​ൻ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യെ​ങ്കി​ലും വി​സ്താ​രം മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട് സാ​ക്ഷി​ക​ളു​ടെ വി​സ്താ​രം തു​ട​രു​ന്ന​തി​നാ​ലാ​ണ് തീ​രു​മാ​നം.

ഹാ​ജ​രാ​കേ​ണ്ട അ​ടു​ത്ത തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. പ​തി​നൊ​ന്ന് മ​ണി​യോ​ടെ​യാ​ണ് താ​രം കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ​ത്.

കേ​സി​ല്‍ 300ല്‍ ​അ​ധി​കം സാ​ക്ഷി​ക​ളി​ല്‍ 127 പേ​രു​ടെ വി​സ്താ​ര​മാ​ണി​പ്പോ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ള്ള​ത്.

വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സു​പ്രീം കോ​ട​തി ആ​റ് മാ​സം കൂ​ടി സ​മ​യം വി​ചാ​ര​ണ കോ​ട​തി​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment