സ്വപ്നങ്ങളിൽ മാത്രം..! കുട്ടനാട്ടിൽ തോട് നികത്തൽ വ്യാപകമാകുന്നു; പരാതിനൽകിയ പരിസ്ഥിതി പ്രവർത്തകനെ അപമാനിച്ചു

kayalആ​ല​പ്പു​ഴ: ത​ണ്ണീ​ർ​ത്ത​ട സം​ര​ക്ഷ​ണ നി​യ​മം ലം​ഘി​ച്ച് കു​ട്ട​നാ​ട്ടി​ൽ തോ​ട് നി​ക​ത്തു​ന്ന​തി​നെ​തി​രേ റ​വ​ന്യു അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ട് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. മ​നു​ഷ്യാ​വ​കാ​ശ സ​ഹാ​യ​സ​മി​തി സം​സ്‌​ഥാ​ന പ്ര​സി​ഡ​ന്റും പ​രി​സ്‌​ഥി​തി പ്ര​വ​ർ​ത്ത​ക​നു​മാ​യ പി.​പി. സു​മ​ന​നാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ത​ന്റെ ഉ​ട​മ​സ്‌​ഥ​ത​യി​ൽ രാ​മ​ങ്ക​രി വി​ല്ലേ​ജി​ലെ വേ​ഴ​പ്ര​യി​ലു​ള്ള വ​സ്തു​വി​ലെ തോ​ട് സ​മീ​പ​വാ​സി മ​ണ്ണി​റ​ക്കി നി​ക​ത്തു​ന്ന​തി​നെ​തി​രേ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചി​ല്ലെ​ന്നാ​ണ് പി.​പി. സു​മ​ന​ൻ പ​റ​യു​ന്ന​ത്.

സം​ഭ​വം സം​ബ​ന്ധി​ച്ച് ആ​ല​പ്പു​ഴ ആ​ർ​ഡി​ഒ​യ്ക്ക് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്‌​ഥാ​ന​ത്തി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ വി​ല്ലേ​ജ് ഓ​ഫീ​സ​റോ​ട് നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്നും വി​വ​ര​മ​ന്വേ​ഷി​ച്ചെ​ത്തി​യ ത​ന്നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും സു​മ​ന​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. മ​നു​ഷ്യാ​വ​കാ​ശ സ​ഹാ​യി​സ​മി​തി സം​സ്‌​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, പി.​എ​സ്. സോ​മ​ൻ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു

Related posts