പ്ര​​ഭാ​​ത​​സ​​വാ​​രി​​ക്കെ​​ത്തി​​യവര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച! വ​​ള്ള​​ത്തി​​ൽ എ​​ത്തി അ​​ണ​​ലിപ്പാന്പിനെ രക്ഷപ്പെടുത്തി

കു​​മ​​ര​​കം: കു​​മ​​ര​​കം ബോ​​ട്ട് ജെ​​ട്ടി​​ക്കു​​സ​​മീ​​പം ഇ​​ട​​ത്തോ​​ട്ടി​​ലേ​​ക്കു പോ​​ള​​ക​​യ​​റാ​​തി​​രി​​ക്കാ​​ൻ സ​​ജ്ജീ​​ക​​രി​​ച്ചി​​രു​​ന്ന ക​​ന്പി വ​​ല​​യി​​ൽ അ​​ണ​​ലി കു​​ടു​​ങ്ങി.

വ​​നം​​വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​ത്തി പാ​​ന്പി​​നെ ര​​ക്ഷി​​ച്ചു. പ്ര​​ഭാ​​ത​​സ​​വാ​​രി​​ക്കെ​​ത്തി​​യ ക​​ണ്ട​​ത്തി​​പ​​റ​​ന്പി​​ൽ സാ​​ജ​​നാ​​ണു വ​​ല​​യി​​ൽ കു​​രു​​ങ്ങി​ക്കി​​ട​​ക്കു​​ന്ന അ​​ണ​​ലി​​യെ​ക്കു​​റി​​പ്പു​​ള്ള വി​​വ​​രം​ ഫോ​​റ​​സ്റ്റ് ഓ​​ഫീ​​സി​​ൽ അ​​റി​​യി​​ച്ച​​ത്.

തു​ട​ർ​ന്നു കോ​​ട്ട​​യം സ്പെ​​ഷ​ൽ ഇ​​ൻ​​വെ​​സ്റ്റി​​ഗേ​​ഷ​​ൻ പ്രൊ​​ട്ട​​ക്‌​ഷ​​ൻ ടീം ​​സ്ഥ​​ല​​ത്ത് എ​​ത്തി. ടീ​​മി​​ലെ അം​​ഗ​​മാ​​യ അ​​ബീ​​ഷാ​​ണു കു​​രു​​ക്ക​​ഴി​​ച്ച് അ​​ണ​​ലി​​യെ ര​​ക്ഷി​​ച്ച​​ത്.

കു​​മ​​ര​​കം പ​​ണ്ടാ​​ര​​ച്ചി​​റ ബൈ​​ജു​​വി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ വ​​ള്ള​​ത്തി​​ൽ എ​​ത്തി​​യാ​​ണ് ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തി​​യ​​ത്.

സ്പെ​​ഷ​ൽ ഫോ​​റ​​സ്റ്റ് ഓ​​ഫീ​​സ​​ർ സി​​ജി മു​​ഹ​​മ്മ​​ദ്, ബി​​എ​​ഫ്ഒ എ​​സ്. സ​​നീ​​ഷ്, കു​​മ​​ര​​കം ഫോ​​റ​​സ്റ്റ് ഓ​​ഫീ​​സ​​ർ ആ​​ർ. അ​​ഞ്ജ​​ലി തു​​ട​​ങ്ങി​​യ​​വ​​രു​​ടെ സം​​ഘ​​മാ​​ണ് ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കു നേ​​തൃ​​ത്വം ന​​ൽ​​കി​​യ​​ത്.

പ​​രി​​ക്കു​​ക​​ൾ ഏ​​ൽ​​ക്കാ​​തെ പി​​ടി​​കൂ​​ടി​​യ അ​​ണ​​ലി​​യെ സു​​ര​​ക്ഷി​​ത​​മാ​​യി വ​​ന​​ത്തി​​ലേ​​ക്ക് അ​​യ​യ്​​ക്കു​​മെ​​ന്ന് എ​​സ്എ​​ഫ്ഒ അ​​റി​​യി​​ച്ചു.

Related posts

Leave a Comment