പ​ണം ന​ൽ​കാ​ത്ത​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ മകൻ അമ്മയെ തീ കൊളുത്തിയ സംഭവം! ചികിത്സയിലായിരുന്ന ഗൃഹനാഥ മരിച്ചു; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ…

കു​ന്നം​കു​ളം: മ​ദ്യ​പി​ക്കാ​ൻ പ​ണം ന​ൽ​കി​യി​ല്ലെ​ന്ന് കാ​ര​ണത്താൽ മ​ക​ൻ അ​മ്മ​യെ മണ്ണെണ്ണയൊഴിച്ചു തീ ​കൊ​ളു​ത്തി​യ സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന മാ​താ​വ് മ​രി​ച്ചു.

പു​ന്ന​യൂ​ർ​ക്കു​ളം ച​മ്മ​ന്നൂ​ർ ത​ല​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ ശ്രീ​മ​തിയാണ് (75) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി​യിലായിരുന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

സം​ഭ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ശ്രീ​മ​തി​യു​ടെ മ​ക​ൻ മ​നോ​ജിനെ(53) ​വ​ട​ക്കേ​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ൾ ഇ​പ്പോ​ൾ റി​മാ​ൻ​ഡി​ലാ​ണ്.

മ​ദ്യ​പി​ക്കാ​ൻ പ​ണം ചോ​ദി​ച്ച് അ​മ്മ​യെ മ​നോ​ജ് സ്ഥി​ര​മാ​യി ഉ​പ​ദ്ര​വി​ക്കാ​റു​ണ്ടാ​യി​രു​ന്നുവെന്ന് പോലീസ് പറയുന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലും ഇ​ത്ത​ര​​ത്തി​ൽ പ​ണം ആ​വ​ശ്യ​പ്പെ​ട്ടു.

പ​ണം ന​ൽ​കാ​ത്ത​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ അ​മ്മ​യു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു.

ശ്രീ​മ​തി​യു​ടെ ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ൽ​വാ​സി​ക​ളും മ​ക​ളും ചേ​ർ​ന്ന് പൊ​ള്ള​ലേ​റ്റ അമ്മയെ ആ​ദ്യം കു​ന്നം​കു​ളം റോ​യ​ൽ ആ​ശു​പ​ത്രി​യി​ലും 85 ശതമാനം പൊള്ളലേറ്റു ഗുരുതരമായ തിനാൽ പി​ന്നീ​ട് എ​റ​ണാ​കു​ള​ത്തെ സ്വകാര്യ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റുകയായിരുന്നു. എങ്കിലും ഇന്നലെ രാത്രിയോടെ അമ്മ മരിച്ചു.

സം​ഭ​വ സ​മ​യം ഇ​രു ക​ണ്ണു​ക​ളു​ടെ​യും കാ​ഴ്ച്ച ന​ഷ്ട​പെ​ട്ട മ​റ്റൊ​രു മ​ക​ൻ അ​ട​ക്കം മൂ​ന്ന് പേ​ർ മാ​ത്ര​മാ​ണ് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

പോ​ലീ​സ് മൊ​ബൈ​ൽ ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​വും സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മ​നോ​ജി​നെ വ​ട​ക്കേ​ക്കാ​ട് പോ​ലീ​സ് തെ​ളി​വെ​ടു​പ്പി​നാ​യി ഇന്നലെ വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്നിരുന്നു.

പ​രേ​ത​നാ​യ കു​ട്ട​ൻ ആ​ണ് ശ്രീ​മ​തി​യു​ടെ ഭ​ർ​ത്താ​വ്. സു​രേ​ന്ദ്ര​ൻ, സ​ജി, യ​മു​ന, ധ​ന്യ എ​നി​വ​ർ മ​റ്റു മ​ക്ക​ളാ​ണ്.​ മൃതദേഹം ഇ​ന്ന് സം​സ്ക​രി​ക്കും.

Related posts

Leave a Comment