ക​രു​തി​ക്കൂ​ട്ടി​യു​ള്ള കൊ​ല​പാ​ത​ക ശ്രമം! ഭാ​ര്യ​യെ വെ​ട്ടി​ പ​രി​ക്കേ​ല്പി​ച്ച കേ​സി​ല്‍ സ​ന്തോ​ഷി​നെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും! സ​ന്തോ​ഷ് ആ​ക്ര​മ​ണ​ത്തി​നു മു​തി​ര്‍​ന്നതിന്റെ കാരണം… ​

പ​ത്ത​നം​തി​ട്ട: ക​ല​ഞ്ഞൂ​രി​ല്‍ ഭാ​ര്യ​യെ വെ​ട്ടി​പ​രി​ക്കേ​ല്പി​ച്ച കേ​സി​ല്‍ റി​മാ​ന്‍​ഡി​ലാ​യ ഭ​ര്‍​ത്താ​വ് സ​ന്തോ​ഷി​നെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്യു​മെ​ന്ന് പോ​ലീ​സ്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് ക​ല​ഞ്ഞൂ​രി​ല്‍ വി​ദ്യ​യു​ടെ വീ​ട്ടി​ലെ​ത്തി​യ സ​ന്തോ​ഷ് ഭാ​ര്യ​യെ മാ​ര​ക​മാ​യി വെ​ട്ടി​പ​രി​ക്കേ​ല്പി​ച്ച​ത്.

കൊ​ല​പാ​ത​ക ഉ​ദ്ദേ​ശ്യ​ത്തോ​ടെ എ​ത്തി​യ ഇ​യാ​ള്‍ ക​ഴു​ത്തി​നു വെ​ട്ടാ​നു​ള്ള ശ്ര​മം വി​ദ്യ ത​ട​ഞ്ഞ​തോ​ടെ കൈ​ക​ള്‍​ക്ക് ആ​ഴ​ത്തി​ല്‍ മു​റി​വേ​റ്റു.

അ​റ്റു​പോ​യ ഇ​ട​തു​കൈ​പ്പ​ത്തി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ട്ടു​മ​ണി​ക്കൂ​ര്‍ നീ​ണ്ട ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് തു​ന്നി​ച്ചേ​ര്‍​ത്ത​ത്. വ​ല​തു കൈ​വി​ര​ലു​ക​ളും അ​റ്റു​പോ​യി​രു​ന്നു. വി​ദ്യ​യു​ടെ അ​ച്ഛ​നും വെ​ട്ടേ​റ്റു.

ആയുധം കണ്ടെടുക്കാൻ

വി​ദ്യ​യു​ടെ​യും അ​ച്ഛ​ന്‍ വി​ജ​യ​ന്‍റെ​യും മൊ​ഴി കൂ​ട​ല്‍ പോ​ലീ​സ് ഇ​ന്ന​ലെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി ശേ​ഖ​രി​ച്ചു.

വി​ദ്യ​യെ വെ​ട്ടാ​നു​പ​യോ​ഗി​ച്ച ആ​യു​ധം ക​ണ്ടെ​ടു​ക്കു​ന്ന​തു​ള്‍​പ്പെ​ടെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ തേ​ടു​ന്ന​തി​ലേ​ക്കാ​ണ് സ​ന്തോ​ഷി​നെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​ന്‍ അ​പേ​ക്ഷ ന​ല്‍​കു​ന്ന​തെ​ന്ന ്‌പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​ദി​വ​സം പു​ല​ര്‍​ച്ചെ ത​ന്നെ സ​ന്തോ​ഷി​നെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.

ക​രു​തി​ക്കൂ​ട്ടി​യു​ള്ള കൊ​ല​പാ​ത​ക ശ്ര​മ​ം

ക​രു​തി​ക്കൂ​ട്ടി​യു​ള്ള കൊ​ല​പാ​ത​ക ശ്ര​മ​ത്തി​നാ​ണ് നി​ല​വി​ല്‍ പോ​ലീ​സ് കേ​സു​ട​ത്തി​രി​ക്കു​ന്ന​ത്. ഏ​ഴു​വ​ര്‍​ഷം മു​മ്പാ​ണ് വി​ദ്യ​യും സ​ന്തോ​ഷും വി​വാ​ഹി​ത​രാ​യ​ത്.

അ​ഞ്ചു​വ​ര്‍​ഷ​മാ​യി ഇ​വ​ര്‍ പി​ണ​ക്ക​ത്തി​ലാ​ണെ​ന്ന് പ​റ​യു​ന്നു. വി​വാ​ഹ മോ​ച​ന​കേ​സ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

വി​ദ്യ​യ്‌​ക്കൊ​പ്പ​മു​ള്ള മ​ക​നെ വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​ന്തോ​ഷ് ആ​ക്ര​മ​ണ​ത്തി​നു മു​തി​ര്‍​ന്ന​തെ​ന്നാ​ണ് മൊ​ഴി.

Related posts

Leave a Comment