ഞാന്‍ ആരാണെന്നാ നീയൊക്കെ കരുതിയത് ! മുന്‍ നിരയില്‍ ഇരിപ്പിടം നല്‍കാഞ്ഞതില്‍ പൊട്ടിത്തെറിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്; എല്ലാം കണ്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി; ദുബായിലെ ലോകകേരളസഭയില്‍ നടന്ന നാണിപ്പിക്കുന്ന സംഭവങ്ങള്‍ ഇങ്ങനെ…

ദുബായ്: ലോക കേരളസഭയുടെ രണ്ടാം പതിപ്പിനിടെ വേദിയില്‍ നടന്ന സംഭവങ്ങള്‍ കേരളാ സര്‍ക്കാരിന് ആകെ അപമാനകരമായി. പ്രവാസി മലയാളികളുടെ നിക്ഷേപം ലക്ഷ്യമിട്ട് പിണറായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച ലോക കേരളാസഭയില്‍ കല്ലുകടിയായത് ചീഫ് സെക്രട്ടറി ടോം ജോസിന്റെ പിടിവാശി.
ദുബായില്‍ നടന്ന ലോകകേരള സഭാ വേദിയിലാണ് ചീഫ് സെക്രട്ടറി ടോം ജോസ് മുന്‍നിരയില്‍ ഇരിപ്പിടം ലഭിക്കാത്തിനെ തുടര്‍ന്ന് സദസിനെ ഇളക്കിമറിച്ചത്. ഇന്നലെ യു.എ.ഇ സമയം 3.45ന് ദുബായി എത്തിസലാത്ത് അക്കാദമിയില്‍ നടന്ന ലോകകേരള സഭയുടെ സമാപന ചടങ്ങിലാണ് ടോം ജോസ് കസേരയ്ക്കായി അടിപിടികൂടിയത്.

3.30ന് നിശ്ചയിച്ചിരുന്ന പരിപാടിയില്‍ അല്‍പ്പം വൈകിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയത്. പിന്നാലെ ചീഫ് സെക്രട്ടറിയും എത്തി. മുഖ്യമന്ത്രി നേരെ വേദിയിലേക്ക് കയറി. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. വ്യവസായികളായ എം.എ.യൂസഫലി, രവി പിള്ള, ആസാദ് മൂപ്പന്‍ തുടങ്ങിയ ഉള്‍പ്പെടുന്നതായിരുന്നു വേദി. സദസില്‍ പ്രമുഖ വ്യവസായികള്‍ക്കായിരുന്നു മുന്‍ഗണന. ആദ്യനിരയില്‍ തന്നെ വലത്തേ അറ്റത്തെ അവസാന കസേരയായിരുന്നു ചീഫ് സെക്രട്ടറിക്കായി ഒഴിച്ചിട്ടിരുന്നത്. സദസിലെത്തിയ ടോം ജോസ് ഇതു കണ്ട് പൊട്ടിത്തെറിച്ചു. ഉടന്‍ സമീപത്തുണ്ടായിരുന്ന നോര്‍ക്ക ഡയറക്ടര്‍മാരെ വിളിച്ചുവരുത്തി.

ഞാന്‍ ആരാണെന്നാണ് കരുതിയത്. സംസ്ഥാനത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് ഇങ്ങനെയാണോ ഇരിപ്പിടം ഒരുക്കുന്നത്. വേദിക്ക് നേരെ കസേരയുണ്ടോ അല്ലെങ്കില്‍ എനിക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ടോം ജോസ് തറപ്പിച്ചു പറഞ്ഞു. ഈ സമയം വേദിയിലിരുന്ന മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധ ചീഫ് സെക്രട്ടറിയിലേക്കായി. ഇതോടെ നോര്‍ക്ക ഉദ്യോഗസ്ഥരും വലഞ്ഞു. മുന്‍ നിരയില്‍ മദ്ധ്യഭാഗത്ത് ഇരിക്കുന്ന ആരെയും മാറ്റാന്‍ കഴിയാത്തതിനാല്‍ മദ്ധ്യഭാഗത്ത് ആറ് കസേരകളിട്ട് പ്രത്യേക നിര ഒരുക്കി. ഇതിന് ശേഷമാണ് ടോം ജോസ് ഇരിക്കാന്‍ തയ്യാറായത്. നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ.ഇളങ്കോവന്‍ ടോം ജോസിന് ഒപ്പമിരുന്നു.

ലോക കേരള സഭയുടെ ഒന്നാം വര്‍ഷത്തില്‍ വിവിധ രാജ്യങ്ങളിലായി മേഖലാ സമ്മേളനങ്ങള്‍ നടത്തണമെന്ന ആശയത്തിന്റെ ആദ്യപടിയായാണ് ദുബായിലെ സമ്മേളനം നടത്തിയത്. ലോക കേരള സഭയിലെ ജനപ്രതിനിധികളും മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ ലോക കേരള സഭാംഗങ്ങളും പ്രത്യേകം ക്ഷണിതാക്കളായ പൊതുപ്രവര്‍ത്തകരും ഉള്‍പ്പെടെ അഞ്ഞൂറോളം പേര്‍ സമ്മേളനത്തിനെത്തി. നോര്‍ക്ക റൂട്‌സ് റെസിഡന്റ് വൈസ് ചെയര്‍മാന്‍ കെ.വരദരാജന്‍, സിഇഒ. ഹരികൃഷ്ണന്‍ നമ്പൂതിരി എന്നിവരായിരുന്നു ഒരുക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.

വിധ സമിതികള്‍ മുന്നോട്ടു വെച്ച പത്ത് നിര്‍ദ്ദേശങ്ങള്‍ ലോക കേരളസഭ അംഗീകരിച്ചിട്ടുണ്ട്. ലോക കേരള സഭയുടെ ഏഴ് ഉപ സമിതികള്‍ തയ്യാറാക്കിയ ശുപാര്‍ശകളില്‍മേലുള്ള ചര്‍ച്ചകള്‍ സമ്മേളനത്തില്‍ നടന്നു. പ്രവാസികളുടെ പ്രശ്‌നങ്ങളും ക്ഷേമവും മുന്‍നിര്‍ത്തിയുള്ള സമഗ്രമായ ചര്‍ച്ചകളാണ് രണ്ടു ദിവസങ്ങളിലായി നടന്നത്.

Related posts