ഈ പോക്ക് എങ്ങോട്ട് ? തമിഴ്‌നാട്ടില്‍ കനത്ത മഴയില്‍ മൂന്നു മരണം; നിരവധി റോഡുകള്‍ വെള്ളത്തിനടിയില്‍…

കാലംതെറ്റിയുള്ള കനത്ത മഴയെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നാല് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചു. മഴക്കെടുതി രൂക്ഷമായ ചെന്നൈ, ചെങ്കല്‍ പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 10 ജില്ലകളില്‍ മഴ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. മഴ ശക്തമായതോടെ ഷോക്കേറ്റ് മൂന്നു പേര്‍ മരിച്ചു. കാഞ്ചീപുരം, ചെങ്കല്‍പട്ട്, ചെന്നൈ എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്. ചെന്നൈയിലുടനീളവും മറീന ബീച്ച്, പടിനപാക്കം, എംആര്‍സി നഗര്‍, നന്ദനം, മൈലാപ്പൂര്‍, ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലാണ് ശക്തമായ മഴ പെയ്തത്. പല റോഡുകളും വെള്ളത്തിനടിയിലായതിനാല്‍ നഗരത്തില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. മഴ കനത്തതോടെ ഗതാഗതക്കുരുക്കില്‍ നഗരം സ്തംഭിച്ച നിലയിലായിരുന്നു. പത്ത് ജില്ലകളില്‍ കൂടി സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്…

Read More

വെള്ളത്തില്‍ മുങ്ങിയ ‘പാടാത്ത പൈങ്കിളി’ ! ഷൂട്ടിംഗ് ലൊക്കേഷനില്‍ വെള്ളപ്പൊക്കം;താരങ്ങളെ രക്ഷപ്പെടുത്തുന്ന വീഡിയോ വൈറല്‍…

മലയാളത്തിലെ ഏറ്റവും ജനപ്രിയമായ സീരിയലുകളിലൊന്നാണ് ഏഷ്യാനെറ്റിലെ സൂപ്പര്‍ ഹിറ്റ് പരമ്പര പാടാത്ത പൈങ്കിളി. ബംഗാളി സൂപ്പര്‍ ഹിറ്റ് പരമ്പരയായ കേ അപോന്‍ കേ പൊറിന്റെ എന്ന സീരിയലിന്റെ റീമേക്കായാണ് പാടാത്ത പൈങ്കിളി മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ആരാധകര സ്വന്തമാക്കാന്‍ ഈ പരമ്പരയ്ക്ക് കഴിഞ്ഞു. കണ്‍മണി എന്ന പെണ്‍കുട്ടിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. വലിയ ഒരു കുടുംബത്തില്‍ വേലക്കാരിയായി വരുന്ന നായികയുടെ കല്യാണം മുടങ്ങുന്നതും, തുടര്‍ന്ന് അതെ കുടുംബത്തിലെ മകന്‍ അച്ഛന്റെ ആവശ്യ പ്രകാരം നായികയെ വിവാഹം ചെയ്യുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളും ആണ് പരമ്പരയുടെ ഇതിവൃത്തം. മനീഷ മഹേഷ്, അങ്കിത വിനോദ്, സൗമ്യ ശ്രീകുമാര്‍, സച്ചിന്‍ സജീ തുടങ്ങിയവരാണ് പരമ്പരയിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പരമ്പരയിലെ കഥാപാത്രമായ കണ്മണിയെ അവതരിപ്പിക്കുന്നത് മനീഷ മഹേഷാണ്.കണ്മണിയുടെയും ദേവയുടേയും പ്രണയ നിമിഷങ്ങള്‍ മലയാളി…

Read More

കൈയ്യടിക്കെടാ മക്കളേ…പെരുമഴയില്‍ വഴിയില്‍ അബോധാവസ്ഥയില്‍ കിടന്ന യുവാവിനെ തോളിലേറ്റി നടന്ന് പോലീസ് ഉദ്യോഗസ്ഥ;വീഡിയോ വൈറല്‍…

വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിക്കുന്ന ചെന്നൈയില്‍ അബോധാവസ്ഥയില്‍ വഴിയില്‍ കിടന്നിരുന്ന യുവാവിനെ തോളിലേറ്റി രക്ഷാപ്രവര്‍ത്തനം നടത്തിയ പോലീസ് ഉദ്യോഗസ്ഥയാണ് ഇപ്പോള്‍ താരം. കനത്തമഴയ്ക്കിടെ അബോധാവസ്ഥയിലായ നിലയില്‍ കണ്ടെത്തിയ യുവാവിനെ തോളിലേറ്റി കുറച്ചുദൂരം നടന്ന ശേഷം ഓട്ടോറിക്ഷയില്‍ കയറ്റുന്ന വനിതാ ഇന്‍സ്പെക്ടറുടെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. ടി പി ചത്രം മേഖലയില്‍ സെമിത്തേരിക്ക് സമീപത്ത് വച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. ആശുപത്രിയില്‍ ഉടനെ തന്നെ എത്തിക്കുന്നതിന് വാഹനം തേടി നടക്കുകയാണ് ഇന്‍സ്പെക്ടര്‍. ഒടുവില്‍ ആശുപത്രിയിലേക്ക് ഒരു ഓട്ടോറിക്ഷയില്‍ കയറ്റി വിടുന്നതാണ് വീഡിയോയില്‍ ഉള്ളത്. സെമിത്തേരിക്ക് സമീപം 28 വയസുള്ള യുവാവിനെയാണ് അബോധാവസ്ഥയിലായ നിലയില്‍ കണ്ടെത്തിയത്. ചെന്നൈയില്‍ അതിശക്തമായ മഴയെത്തുടര്‍ന്ന് വന്‍ വെള്ളപ്പൊക്കമാണ് ഉണ്ടായിരിക്കുന്നത്. 2015ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തേക്കാള്‍ വലിയ വെള്ളപ്പൊക്കമാണിത് . താഴന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിന്റെ അടിയിലായി. വെള്ളക്കെട്ട് രൂക്ഷമായതോടെ ഗതാഗത മാര്‍ഗങ്ങളെല്ലാം താറുമാറായിരിക്കുകയാണ്.

Read More

കുട്ടനാട്ടില്‍ വലയെറിഞ്ഞപ്പോള്‍ ലഭിച്ചത് മുണ്ടക്കയത്തെ അലമാര ! കൂട്ടിക്കലിലെ ഉരുള്‍പൊട്ടലില്‍ ഒഴുകിവന്ന അലമാരയുടെ ഉടമയെ ഷാജി കണ്ടെത്തിയതിങ്ങനെ…

വെള്ളപൊങ്ങിയപ്പോള്‍ മീനിനു വേണ്ടി വലയെറിഞ്ഞ കിടങ്ങറ മണ്ണൂത്ര സ്വദേശി ഷാജിയ്ക്ക് ലഭിച്ചതാവട്ടെ ഒരു ഭീമന്‍ അലമാരിയും. മുണ്ടക്കയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടിയതിന്റെ അടുത്ത ദിവസം വെളുപ്പിനെ ആറ്റില്‍ വലവീശാനിറങ്ങിയപ്പോഴാണ് ഒഴുകി വരുന്ന തടി ഉരുപ്പടി ഷാജിയുടെ ശ്രദ്ധയില്‍ പെട്ടത്. അലമാരയാണെന്ന് മനസിലായതിനെ തുടര്‍ന്ന് ആറ്റിലിറങ്ങി കരയിലേക്ക് വലിച്ചടുപ്പിച്ചു. കൂട്ടുകാരുടെ സഹായത്തോടെ വീട്ടിലെത്തിച്ചു. വാതിലുകള്‍ തുറന്ന് കമിഴ്ന്ന് ഒഴുകിയ അലമാരക്കുള്ളില്‍ നിറയെ മാലിന്യങ്ങളായിരുന്നു. വൃത്തിയാക്കിയപ്പോഴാണ് താഴെയുള്ള ഡ്രോയുടെ ഉള്ളിലുള്ള പ്ലാസ്റ്റിക് ബാഗ് ലഭിച്ചത്. നനഞ്ഞു കുതിര്‍ന്ന ബാഗ് അടുപ്പിന് സമീപം വെച്ച് ഉണക്കിയെടുത്തതിന് ശേഷം പരിശോധിച്ചപ്പോള്‍ ലഭിച്ച രേഖകളില്‍ നിന്നും ഉടമസ്ഥന്റെ വിവരം ലഭിച്ചു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായ മുണ്ടക്കയം ഷാസ് നികുഞ്ജത്തില്‍ കണ്ണന്‍ എന്നയാളെ അലമാര ലഭിച്ച വിവരം അറിയിച്ചു. പൂര്‍ണമായും വെള്ളമിറങ്ങിയതിനു ശേഷം അലമാര തിരികെ കൊണ്ടു പോകാന്‍ വരുമെന്നാണ് ഉടമ ഷാജിയെ അറിയിച്ചത്. നിറഞ്ഞ മനസ്സോടെ അലമാര…

Read More

കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണ് ! അതിനു നിങ്ങള്‍ വിചാരിക്കും പോലെ യുഗങ്ങളൊന്നും ആവശ്യമില്ല;മാധവ് ഗാഡ്ഗില്‍ 2013ല്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വൈറല്‍…

കനത്ത മഴ കേരളത്തെ ഒരിക്കല്‍ കൂടി ദുരന്തമുഖത്തെത്തിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് പരിസ്ഥിതി വിദഗ്ധന്‍ മാധവ് ഗാഡ്ഗില്‍ 2013ല്‍ പറഞ്ഞ വാക്കുകളാണ്. പശ്ചിമഘട്ടം ആകെ തകര്‍ക്കപ്പെട്ടുവെന്നും കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണെന്നും അതിന് യുഗങ്ങള്‍ കാത്തിരിക്കേണ്ടെന്നുമാണ് ഗാഡ്ഗില്‍ അന്ന് പറഞ്ഞത്. ഗാഡ്ഗിലിന്റെ വാക്കുകള്‍ ഇങ്ങനെ…’പശ്ചിമഘട്ടം ആകെ തകര്‍ക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണ്. അതിനു നിങ്ങള്‍ വിചാരിക്കും പോലെ യുഗങ്ങളൊന്നും ആവശ്യമില്ല. നാലോ അഞ്ചോ വര്‍ഷം മതി. അന്നു ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണു കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങള്‍ക്കു തന്നെ മനസ്സിലാകും.’ 2013ല്‍ മാധവ് ഗാഡ്ഗില്‍ പങ്കുവച്ച ഈ ആശങ്കയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. മുമ്പ് കവളപ്പാറയിലും പുത്തുമലയിലും ഉരുള്‍പൊട്ടലുകള്‍ ഉണ്ടായപ്പോഴും കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ വ്യാപകമാകുമ്പോഴും ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയാണ് സംസ്ഥാനത്ത് ചര്‍ച്ചയായത്.…

Read More

വെള്ളപ്പൊക്കത്തില്‍ മുങ്ങി ‘വെനീസ്’ ! പാരയായത് വെള്ളപ്പൊക്കം തടയുന്ന ‘മോസെ’ സംവിധാനത്തിന്റെ പരാജയം…

വെള്ളത്താല്‍ ചുറ്റപ്പെട്ട വെനീസ് നഗരം വെള്ളത്തില്‍ മുങ്ങാത്തത് ആളുകള്‍ക്ക് ഒരു അദ്ഭുതമായിരുന്നു. എന്നാല്‍ ആ പതിവ് തെറ്റിച്ച് ഇപ്പോള്‍ വെനീസ് വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. പുതുതായി സ്ഥാപിച്ച വെള്ളപ്പൊക്ക പ്രതിരോധ സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണിത്. സമുദ്രനിരപ്പില്‍ നിന്ന് ഒരു മീറ്ററോളം മാത്രം ഉയരത്തില്‍ സ്ഥിതിചെയ്യുന്ന സെന്റ് മാര്‍ക്ക്സ് ചത്വരം വെള്ളത്തില്‍ മുങ്ങി. പ്രസിദ്ധമായ സെന്റ് മാര്‍ക്ക്സ് ബസലിക്കയിലും വെള്ളം കയറി. പല കട ഉടമകളും തടി പലകകള്‍ ഉപയോഗിച്ചാണ് വെള്ളം കയറുന്നത് തടഞ്ഞത്. വേലിയേറ്റ സമയത്ത് വെള്ളം ഉയരുന്നതില്‍ നിന്ന് വെനീസിനെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മോസെ (massive flood defence system) എന്ന പേരില്‍ പേരില്‍ വെള്ളപ്പൊക്ക പ്രതിരോധ സംവിധാനം ഒക്ടോബറില്‍ സ്ഥാപിച്ചത്. മൂന്ന് മീറ്റര്‍ ഉയരത്തില്‍ വെള്ളം കയറുന്നതിനെ പ്രതിരോധിക്കാനായി കെയ്സണുകളില്‍ (caissons) വെള്ളം നിറഞ്ഞ് തടസം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. 30 മിനിറ്റിനുള്ളില്‍ വെള്ളം നിറയുന്ന രീതിയിലാണ്…

Read More

മലവെള്ളപ്പാച്ചിലില്‍ കാര്‍ മുങ്ങി ! മരണത്തെ മുഖാമുഖം കണ്ട് യാത്രക്കാര്‍; എന്നാല്‍ പിന്നീട് സംഭവിച്ചത് അവിശ്വസനീയമായ കാര്യങ്ങള്‍…വീഡിയോ കാണാം…

മലവെള്ളപ്പാച്ചിലില്‍ മുങ്ങിയ കാറില്‍ നിന്ന് യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി മൂന്ന് പേരുടെ ജീവന്‍ രക്ഷിച്ച ജെസിബി ഡ്രൈവറുടെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്. കനത്ത മഴ മൂലം കുത്തി ഒലിച്ചു എത്തിയ പെരുവെള്ളം പെട്ടെന്ന് റോഡിലേക്ക് അലയിടിച്ചു കയറുക ആയിരുന്നു.വെള്ളം ചെറിയ തോതില്‍ റോഡില്‍ കയറി ഒഴുകുന്നത് കണ്ട് കടന്നു പോകും എന്നുള്ള പ്രതീക്ഷയോടെ കാറില്‍ യാത്ര ചെയ്തവര്‍ ആയിരുന്നു മരണത്തെ ഒരു നിമിഷം മുഖാമുഖം കണ്ടത്. മഴ വെള്ളപ്പാച്ചിലില്‍ പരിസരത്തു ഉണ്ടായിരുന്ന ആളുകള്‍ക്കു ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ ആയിരുന്നു ഉണ്ടായിരുന്നത്. വെള്ളത്തിന്റെ അളവും ഒഴുക്കും കൂടി വന്നതോടെ കാറിന്റെ മുകളില്‍ കയറി എന്ത് ചെയ്യണം എന്ന് അറിയാതെ മൂന്നു പേര് ഉള്‍പ്പെടുന്ന യാത്ര സംഘം മരണത്തെ മുഖാമുഖം കണ്ടു. അപ്പോഴാണ് ദൈവദൂതനെ…

Read More

സത്യമോ മിഥ്യയോ ? ബി നിലവറ തുറക്കുന്നത് തിരുവനന്തപുരം ജില്ലയെ വെള്ളത്തിലാക്കും; കേരളം നശിക്കുമെന്നും അഭിപ്രായം; ബി നിലവറയുടെ വിചിത്ര രീതിയിലുള്ള നിര്‍മാണം ഇങ്ങനെ…

രണ്ടു ലക്ഷം കോടിയിലധികം മൂല്യം വരുന്ന സ്വര്‍ണശേഖരമുണ്ടെന്ന് കണ്ടെത്തിയതു മുതല്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമാണ്. കനത്ത സുരക്ഷയാണ് ശ്രീപദ്മനാഭക്ഷേത്രത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്ഷേത്രത്തിന്റെ ഭരണാവകാശം രാജകുടുംബത്തിന് നല്‍കിക്കൊണ്ടുള്ള സുപ്രിം കോടതി വിധി വന്നതോടെ ക്ഷേത്രം വീണ്ടും ചര്‍ച്ചകളിലേക്കെത്തിയിരിക്കുകയാണ്. ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന 2011 ജനുവരി 31ലെ ഹൈക്കോടതി വിധിയ്ക്ക്‌ക്കെതിരേ രാജകുടുംബം നല്‍കിയ അപ്പീലിലാണ് ജസ്റ്റിസ് യു.യു ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റെ വിധി. രാജ്യാതിര്‍ത്തിയായ പടിഞ്ഞാറന്‍ തീരത്ത് സ്ഥിതിചെയ്യുന്നതിനാല്‍ രാജ്യസുരക്ഷയുമായി ഇഴചേര്‍ന്നു കിടക്കുന്ന കാര്യമാണ് പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയും. അതിനാല്‍ തന്നെ കേന്ദ്രത്തിന്റെ മേല്‍നോട്ടവും ക്ഷേത്രത്തിനുണ്ട്. എന്നാല്‍ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബിനിലവറ തുറന്നാല്‍ തിരുവനന്തപുരം ജില്ല പൂര്‍ണമായും വെള്ളത്തിലാകുമെന്ന് ചരിത്ര രേഖ സൂചിപ്പിക്കുന്നുവെന്ന് പറയുന്ന വാദങ്ങള്‍ ഉയരുന്നതോടെ ആളുകള്‍ രണ്ടു തട്ടിലായിരിക്കുകയാണ്. ബി നിലവറയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കഥകള്‍ ഇങ്ങനെ……

Read More

കേരളത്തില്‍ ഇത്തവണയും വന്‍ പ്രളയത്തിനു സാധ്യത ! വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്തിയില്ലെങ്കില്‍ പണിപാളും; ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് ഇങ്ങനെ…

കേരളത്തില്‍ ഇത്തവണയും വന്‍ പ്രളയത്തിനു സാധ്യതയെന്ന് സൂചന.ഭൗമശാസ്ത്ര മന്ത്രാലയമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് മന്ത്രാലയ സെക്രട്ടറി ഡോ. എം രാജീവന്‍ പറയുന്നു. എം രാജീവന്റെ വാക്കുകള്‍ ഇങ്ങനെ…കഴിഞ്ഞ 10 വര്‍ഷത്തെ കണക്ക് നോക്കുമ്പോള്‍ പ്രളയത്തിനുള്ള സാധ്യത വര്‍ധിച്ചുവരികയാണ്. ഇത്തവണയും അത് പ്രതീക്ഷിക്കണം. സര്‍ക്കാര്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തണം. ഈ വര്‍ഷം മാത്രമല്ല വരും വര്‍ഷങ്ങളിലും പ്രളയത്തിന് സാധ്യതയുണ്ട്. എപ്പോള്‍ മഴപെയ്യും എന്ന കാര്യം മഴയ്ക്ക് രണ്ടുമൂന്ന് ദിവസത്തിനു മുന്‍പായി അറിയിക്കും. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായ മഴ ഇത്തവണയും ലഭിക്കാന്‍ സാധ്യതയുണ്ട്. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്ത് ഉയര്‍ന്നതോതില്‍ മഴ ലഭിക്കും. ആളുകളെ ഒഴിപ്പിക്കലും ഡാമുകള്‍ തുറക്കുകയും ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാരുകള്‍ക്ക് ശ്രദ്ധവേണം. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കണം. രാജീവന്‍ പറയുന്നു. പല വിദഗ്ധരും കേരളത്തില്‍ ഹാട്രിക് പ്രളയത്തിന് സാധ്യതയുണ്ടെന്ന്…

Read More

ഒന്നേകാല്‍ ലക്ഷം രൂപയും മൊബൈലും പ്ലാസ്റ്റിക് കവറിലാക്കി ഹോട്ടലിലെ അലമാരയില്‍ വെച്ചു പൂട്ടി; പ്രളയത്തില്‍ ഹോട്ടല്‍ തന്നെ ഒലിച്ചു പോയി; ഒടുവില്‍ ഏഴു മാസത്തിനു ശേഷം നഷ്ടപ്പെട്ടതെല്ലാം തിരിച്ചു കിട്ടിയതിങ്ങനെ…

ഉരുള്‍പൊട്ടലില്‍ നഷ്ടമായ വസ്തുക്കള്‍ ഏഴു മാസത്തിനു ശേഷം തിരിച്ചു കി്ട്ടുന്നതിനെ അദ്ഭുതം എന്നല്ലാതെ എങ്ങനെ വിശേഷിപ്പിക്കാന്‍. 1,30,000 രൂപയും മൊബൈല്‍ ഫോണും രേഖകളും അടക്കമുള്ള വസ്തുക്കളാണ് ദൈവം തിരികെ നല്‍കിയതുപോലെ ഉടമസ്ഥന് കിട്ടിയത്. പാതാറിലെ ചരിവുപറമ്പില്‍ നസീറിന്റെ പണവും ഫോണും ആധാര്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് ഉള്‍പ്പെടെയുള്ള രേഖകളുമാണ് കിട്ടിയത്. രണ്ടു കിലോമീറ്റര്‍ അകലെയുള്ള തോട് നന്നാക്കുമ്പോഴാണ് ഇവ ലഭിച്ചത്. പാതാറില്‍ കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിയതാണ് നസീര്‍. പണം ഉള്‍പ്പെടെ എല്ലാം പ്ലാസ്റ്റിക് കവറിലാക്കി പാതാര്‍ അങ്ങാടിയിലെ ഹോട്ടലിലെ അലമാരയില്‍ വച്ചു. എന്നാല്‍ പ്രളയത്തില്‍ ഹോട്ടലിലെ അലമാര ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഒലിച്ചുപോകുകയായിരുന്നു. ഒടുവില്‍ അടുത്തിടെ ഹോട്ടല്‍ നിന്ന സ്ഥലത്തിന് രണ്ടു കിലോമീറ്റര്‍ അകലെ വെള്ളിമുറ്റത്ത് തോട് നന്നാക്കുമ്പോള്‍ നഷ്ടമായ വസ്തുക്കളെല്ലാം തിരികെ ലഭിക്കുകയായിരുന്നു. ആച്ചക്കോട്ടില്‍ ഉണ്ണിക്കാണ് ഇത് കിട്ടിയത്. ആധാര്‍ കാര്‍ഡില്‍ നിന്നു ആളെ മനസിലാക്കിയ…

Read More