തെങ്ങ് ചതിക്കില്ല, പക്ഷേ ചതയ്ക്കും..! ഓ​ടി​ക്കൊ​ണ്ടി​രു​ന്ന പോ​ലീ​സ് ജീ​പ്പി​നു മു​ക​ളി​ൽ തെ​ങ്ങു വീ​ണു; ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തെ​ങ്ങ് മു​റി​ച്ചു​മാ​റ്റി​

അന്നമനട: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന പോ​ലീ​സ് ജീ​പ്പി​നു മു​ക​ളി​ൽ കാ​റ്റി​ലും മ​ഴ​യി​ലും​പെ​ട്ട് മ​രം മ​റി​ഞ്ഞു​വീ​ണു. ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. മ​ന്ത്രി​ എ.കെ. ബാലനു അ​ക​ന്പ​ടി പോ​കു​ന്ന​തി​നാ​യി ജി​ല്ലാ അ​തി​ർ​ത്തി​യാ​യ പൊ​ങ്ങ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്നു.

എ​എ​സ്ഐ അ​ബ്ദു​ൾ ല​ത്തീ​ഫും ഡ്രൈ​വ​റു​മാ​യി​രു​ന്നു മാ​ള​യി​ൽ​നി​ന്നു​ള്ള ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന​ത്. കാ​റ്റും മ​ഴ​യും ഉ​ള്ള ഇ​ന്ന​ലെ വൈ​കീ​ട്ട് നാ​ലു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. മേ​ല​ഡൂ​രി​ലെ​ത്തി​യ ജീ​പ്പി​നു മു​ക​ളി​ലേ​ക്കു തെ​ങ്ങ് ക​ട​പു​ഴ​കി വീ​ഴു​ക​യാ​യി​രു​ന്നു.

പോ​ലീ​സി​ന്‍റെ ബൊ​ലേ​റോ ജീ​പ്പി​ന്‍റെ പു​റ​കു​വ​ശ​ത്തേ​ക്ക് തെ​ങ്ങു വീ​ണ​തി​നാ​ൽ ആ​ള​പാ​യം ഉ​ണ്ടാ​കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തെ​ങ്ങ് മു​റി​ച്ചു​മാ​റ്റി​യ​ശേ​ഷം ജീ​പ്പ് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും മാ​റ്റി.

Related posts

Leave a Comment