റെഡ്‌സോണില്‍ നിന്നു വരുന്നവര്‍ക്ക് 14 ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണം ! ക്വാറന്റൈനില്‍ കഴിയാന്‍ പണവും നല്‍കണം; പുതിയ ഉത്തരവ് ഇങ്ങനെ…

ഇതര സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന മലയാളികളുടെ ക്വാറന്റൈന്‍ സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.

വിവിധ സംസ്ഥാനങ്ങളിലെ റെഡ്‌സോണ്‍ മേഖലകളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ അവരവരുടെ ജില്ലകളില്‍ 14 ദിവസം സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റീനില്‍ കഴിയണമെന്ന് ഉത്തരവ്. നേരത്തെ ഏഴു ദിവസത്തെ ക്വാറന്റീനാണ് നിര്‍ദേശിച്ചിരുന്നത്.

60 വയസ്സിനു മുകളിലുള്ളവരും 14 വയസ്സിനു താഴെയുള്ള കുട്ടികളും ഗര്‍ഭിണികളും അവരോടൊപ്പം വരുന്ന പങ്കാളികളും 14 ദിവസത്തെ ഹോം ക്വാറന്റീനില്‍ കഴിയണം.

സംസ്ഥാന സര്‍ക്കാരിന്റെ
പാസില്ലാതെ അതിര്‍ത്തികളിലെ 6 എന്‍ട്രി പോയിന്റുകളില്‍ എത്തുന്നവര്‍ എവിടെനിന്ന് വരുന്നവരായാലും ഏതു മേഖലയില്‍നിന്ന് വരുന്നവരായാലും സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റീനില്‍ പോകേണ്ടിവരും.

റെഡ്‌സോണില്‍നിന്ന് വരുന്നവര്‍ ക്വാറന്റീനില്‍ കഴിയാന്‍ പണം നല്‍കേണ്ടിവരും. സ്ഥലം ഉണ്ടെങ്കിലേ ക്വാറന്റീന്‍ അനുവദിക്കൂ.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവര്‍ അവരവരുടെ ജില്ലകളിലാണ് ക്വാറന്റൈനില്‍ കഴിയേണ്ടത്.

ക്വാറന്റീനില്‍ കഴിയേണ്ട സ്ഥലത്തിന്റെ വിവരങ്ങള്‍ അതിര്‍ത്തിയിലെത്തുമ്പോള്‍ നല്‍കണം.

സ്വന്തം വാഹനത്തില്‍ അവര്‍ക്ക് ക്വാറന്റീന്‍ കേന്ദ്രത്തിലെത്താം. സര്‍ക്കാര്‍ വാഹനം നല്‍കുന്ന കാര്യം കലക്ടര്‍ക്ക് തീരുമാനിക്കാം.

യാത്രാവിവരം തദ്ദേശ സ്ഥാപനങ്ങളെയും പൊലീസിനെയും അറിയിക്കണം. ഇവരുടെ വിവരങ്ങള്‍ ഇ ജാഗ്രതാ സൈറ്റില്‍ ഉള്‍പ്പെടുത്തണം. കേരളത്തിലെത്തി ക്വാറന്റീനില്‍ പോകാത്തവര്‍ നിയമ നടപടി നേരിടേണ്ടിവരും.

Related posts

Leave a Comment