കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടില്‍ വിനോദസഞ്ചാരത്തിനായി പോകുന്ന മലയാളികളില്‍ പലരും തങ്ങള്‍ക്ക് തമിഴ്‌നാട്ടിലെ കച്ചവടക്കാരില്‍ നിന്നും മറ്റും നേരിട്ട തട്ടിപ്പിന്റെ കഥകള്‍ പലതവണ പങ്കുവെച്ചിട്ടുണ്ട്. വരുന്നയാള്‍ മലയാളിയാണെങ്കില്‍ എങ്ങനെയും ഇവരെ ചൂഷണം ചെയ്യണം എന്നു വിചാരിക്കുന്നവരാണ് തമിഴ്‌നാട്ടിലെ പല കച്ചവടക്കാരും. എന്നാല്‍ ഇപ്പോള്‍ കച്ചവടക്കാരുടെ പാത തമിഴ്‌നാട് പോലീസും പിന്തുടരുകയാണെന്ന വിവരമാണ് ലഭിക്കുന്നത്. പാസുണ്ടെങ്കിലും ഇല്ലാത്ത നിയന്ത്രണങ്ങളുടെ പേരു പറഞ്ഞാണ് തമിഴ്‌നാട് പോലീസ് കേരളത്തില്‍ നിന്നുള്ള വിനോദ സഞ്ചാരികളില്‍ നിന്ന് പണം തട്ടുന്നത്. ഇത്തരത്തില്‍ ആയിരക്കണക്കിന് രൂപയാണ് ഇവര്‍ തട്ടിയെടുക്കുന്നത്. ഇതിനു പുറമെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെന്ന് ഭീഷണിപ്പെടുത്തി പണവും സാധനങ്ങളും തട്ടുന്ന സംഘവും സജ്ജീവമാണ്. ഇതുസംബന്ധിച്ച് മലയാളി കൂട്ടായ്മകള്‍ തമിഴ്‌നാട് സര്‍ക്കാരിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല. കൊവിഡിനെ തുടര്‍ന്ന് അടച്ച പൂട്ടിയ തമിഴ്‌നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. മലയാളികള്‍ക്ക് ഉള്‍പ്പെടെ ഊട്ടി,…
Read MoreTag: keralite
റെഡ്‌സോണില്‍ നിന്നു വരുന്നവര്‍ക്ക് 14 ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണം ! ക്വാറന്റൈനില്‍ കഴിയാന്‍ പണവും നല്‍കണം; പുതിയ ഉത്തരവ് ഇങ്ങനെ…
ഇതര സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന മലയാളികളുടെ ക്വാറന്റൈന്‍ സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. വിവിധ സംസ്ഥാനങ്ങളിലെ റെഡ്‌സോണ്‍ മേഖലകളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ അവരവരുടെ ജില്ലകളില്‍ 14 ദിവസം സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റീനില്‍ കഴിയണമെന്ന് ഉത്തരവ്. നേരത്തെ ഏഴു ദിവസത്തെ ക്വാറന്റീനാണ് നിര്‍ദേശിച്ചിരുന്നത്. 60 വയസ്സിനു മുകളിലുള്ളവരും 14 വയസ്സിനു താഴെയുള്ള കുട്ടികളും ഗര്‍ഭിണികളും അവരോടൊപ്പം വരുന്ന പങ്കാളികളും 14 ദിവസത്തെ ഹോം ക്വാറന്റീനില്‍ കഴിയണം. സംസ്ഥാന സര്‍ക്കാരിന്റെ പാസില്ലാതെ അതിര്‍ത്തികളിലെ 6 എന്‍ട്രി പോയിന്റുകളില്‍ എത്തുന്നവര്‍ എവിടെനിന്ന് വരുന്നവരായാലും ഏതു മേഖലയില്‍നിന്ന് വരുന്നവരായാലും സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റീനില്‍ പോകേണ്ടിവരും. റെഡ്‌സോണില്‍നിന്ന് വരുന്നവര്‍ ക്വാറന്റീനില്‍ കഴിയാന്‍ പണം നല്‍കേണ്ടിവരും. സ്ഥലം ഉണ്ടെങ്കിലേ ക്വാറന്റീന്‍ അനുവദിക്കൂ. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവര്‍ അവരവരുടെ ജില്ലകളിലാണ് ക്വാറന്റൈനില്‍ കഴിയേണ്ടത്. ക്വാറന്റീനില്‍ കഴിയേണ്ട സ്ഥലത്തിന്റെ വിവരങ്ങള്‍ അതിര്‍ത്തിയിലെത്തുമ്പോള്‍ നല്‍കണം. സ്വന്തം വാഹനത്തില്‍ അവര്‍ക്ക് ക്വാറന്റീന്‍…
Read More