കെ​വി​ൻ വ​ധം; ജാമ്യാപേക്ഷയിൽ വിധി 25ന്; വിസ്താരം ഉടൻ ആരംഭിക്കണമെന്ന സ്പെഷൽ പ്രോസിക്യൂട്ടറുടെ ഹർജി പരിഗണിച്ചില്ല

കോ​ട്ട​യം: കെ​വി​ൻ വ​ധ​ക്കേ​സി​ൽ മൂ​ന്നു​പേ​രു​ടെ ജാ​മ്യ​പേ​ക്ഷ​യി​ൽ വാ​ദം കേ​ട്ട കോ​ട​തി വി​ധി പ​റ​യു​ന്ന​തി​നു കേ​സ് 25ലേ​ക്കു മാ​റ്റി​വ​ച്ചു. കേ​സി​ലെ ഏ​ഴ്, 10, 12 പ്ര​തി​ക​ളാ​യ ഷെ​ഫി​ൻ ഷി​ജാ​ദ്, വി​ഷ്ണു, ഷാ​നു എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണു ഇ​ന്ന​ലെ കോ​ട്ട​യം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി നാ​ല് ജ​ഡ്ജി കെ.​ജി. സ​ന​ൽ​കു​മാ​ർ പ​രി​ഗ​ണി​ച്ച​ത്.

കേ​സി​ൽ വി​സ്താ​രം ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്നു കാ​ണി​ച്ച് സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ സി.​എ​സ്. അ​ജ​യ​ൻ ന​ല്കി​യ ഹ​ർ​ജി ഇ​ന്ന​ലെ​യും പ​രി​ഗ​ണി​ച്ചി​ല്ല. മൂ​ന്നു പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം കേ​ട്ട​തി​നാ​ൽ വി​സ്താ​രം ആ​രം​ഭി​ക്ക​ണ​മെ​ന്ന ഹ​ർ​ജി 29ലേ​ക്കു മാ​റ്റി വ​യ്ക്കു​ക​യാ​യി​രു​ന്നു.

കേ​സി​ലെ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും ഇ​ന്ന​ലെ കോ​ട​തി​യി​ൽ എ​ത്തി​ച്ചി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ എ​ത്തി​ച്ച സ​മ​യ​ത്ത് കെ​വി​ന്‍റെ പി​താ​വ് രാ​ജ​ൻ എ​ന്ന ജോ​സ​ഫ് കോ​ട​തി പ​രി​സ​ര​ത്ത് എ​ത്തി.ന​ട്ടാ​ശേ​രി പ്ലാ​ത്ത​റ ജോ​സ​ഫി​ന്‍റെ മ​ക​ൻ കെ​വി​നെ (24) ഭാ​ര്യ നീ​നു​വി​ന്‍റെ ബ​ന്ധു​ക്ക​ളും സ​ഹാ​യി​ക​ളും ചേ​ർ​ന്നു കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണു കേ​സ്.

മേ​യ് 24നു ​രാ​ത്രി​യാ​ണു കെ​വി​നെ കൊ​ല്ലം തെ·​ല സ്വ​ദേ​ശി​ക​ളാ​യ പ്ര​തി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. നീ​നു​വി​നെ കെ​വി​ൻ പ്ര​ണ​യി​ച്ചു വി​വാ​ഹം ക​ഴി​ച്ച​തി​ലു​ള്ള ദു​ര​ഭി​മാ​നം​മൂ​ലം ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണു പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം.

കോ​ട്ട​യം ക്രൈ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ഗി​രീ​ഷ് പി. ​സാ​ര​ഥി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണു കേ​സ് അ​ന്വേ​ഷി​ച്ച​ത്. കേ​സി​ൽ 186 സാ​ക്ഷി​ക​ളും 180 തെ​ളി​വു പ്ര​മാ​ണ​രേ​ഖ​ക​ളു​മാ​ണ് അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്.

Related posts