ജനസംഖ്യാ നിരക്ക് കുറയ്ക്കാൻ പൊടിക്കൈ; “രാ​ത്രി എ​ട്ടി​ന് മാ​ർ​ക്ക​റ്റ് അ​ട​ച്ചാ​ൽ മതി’; പാ​ക് മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ ട്രോ​ൾ മ​ഴ

ഇ​സ്‌​ലാ​മാ​ബാ​ദ്: ജ​ന​സം​ഖ്യ നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പാ​ക് പ്ര​തി​രോ​ധ​മ​ന്ത്രി ഖ്വാ​ജ മു​ഹ​മ്മ​ദ് ആ​സി​ഫി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ ട്രോ​ൾ മ​ഴ.

മാ​ർ​ക്ക​റ്റു​ക​ൾ അ​ട​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ജ​ന​ന​നി​ര​ക്ക് സം​ഭ​വി​ക്കു​ന്ന​തെ​ന്നാ​ണ് പാ​ക് മ​ന്ത്രി പ​റ​ഞ്ഞ​ത്.

ഇ​സ്‌​ലാ​മാ​ബാ​ദി​ൽ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു ജ​ന​സം​ഖ്യ​പെ​രു​പ്പം എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യ​ണം എ​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള “പൊ​ടി​ക്കൈ’​യു​മാ​യി മ​ന്ത്രി എ​ത്തി​യ​ത്.

രാ​ത്രി എ​ട്ടു മ​ണി​ക്ക് മാ​ർ​ക്ക​റ്റു​ക​ൾ അ​ട​യ്ക്കു​ന്നി​ട​ത്തെ​ല്ലാം ജ​ന​ന നി​ര​ക്ക് കു​റ​വാ​ണ്.’-​ഇ​താ​യി​രു​ന്നു മ​ന്ത്രി​യു​ടെ വാ​ക്കു​ക​ൾ.

ഖ്വാ​ജ മു​ഹ​മ്മ​ദ് ആ​സി​ഫി​ന്‍റെ വാ​ക്കു​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പെ​ട്ടെ​ന്ന് വൈ​റ​ലാ​യി. ‘പു​തി​യ ക​ണ്ടു​പി​ടി​ത്തം വ​ന്നു, രാ​ത്രി എ​ട്ടി​നു​ശേ​ഷം കു​ഞ്ഞു​ങ്ങ​ൾ ഉ​ണ്ടാ​കി​ല്ല.

ഈ ​സ​മ​യ​ത്തു മാ​ർ​ക്ക​റ്റു​ക​ൾ അ​ട​യ്ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ ജ​ന​സം​ഖ്യാ​പെ​രു​പ്പം കു​റ​യും!’-​മ​ന്ത്രി​യെ പ​രി​ഹ​സി​ച്ച് പ​ല​രും ട്വി​റ്റ് ചെ​യ്തു.

Related posts

Leave a Comment