ഖെ​ദ്ദ കാ​ണൂ; ഭാ​ഗ്യ​ശാ​ലി​ക്ക് ഖ​ത്ത​റി​ലേ​ക്ക് പ​റ​ക്കാം, ഒ​പ്പം ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മ​ത്സ​ര​വും കാ​ണാം..!!

ബെ​ൻ​സി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ കെ.​വി അ​ബ്ദു​ൾ നാ​സ​ർ നി​ർ​മി​ച്ച് മ​നോ​ജ് കാ​നാ സം​വി​ധാ​നം ചെ​യ്ത ചി​ത്രം ഖെ​ദ്ദ കാ​ണാ​നെ​ത്തു​ന്ന​വ​ർ​ക്ക് സ​ന്തോ​ഷ വാ​ർ​ത്ത.

ചി​ത്രം തി​യ​റ്റ​റി​ലെ​ത്തി ആ​സ്വ​ദി​ക്കു​ന്ന​വ​രി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഭാ​ഗ്യ​ശാ​ലി​ക്ക് ഖ​ത്ത​റി​ലേ​ക്ക് പ​റ​ക്കാം. ഒ​പ്പം ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മ​ത്സ​ര​വും കാ​ണാം.

വേ​ൾ​ഡ് ക​പ്പ് കാ​ണാ​നു​ള്ള അ​വ​സ​ര​ത്തി​നാ​യി ചെ​യ്യേ​ണ്ട​ത് ഇ​ത്ര​മാ​ത്രം. ‘ഖെ​ദ്ദ’ കാ​ണാ​നു​ള്ള ടി​ക്കെ​റ്റെ​ടു​ത്ത് അ​തി​ന്‍റെ പു​റ​കി​ൽ സ്വ​ന്തം പേ​രും മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​റും എ​ഴു​തി തി​യ​റ്റ​റി​ൽ വെ​ച്ചി​ട്ടു​ള്ള പ്ര​ത്യേ​ക ബോ​ക്സി​ൽ(standee box) നി​ക്ഷേ​പി​ക്കു​ക.

ഇ​തി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ഭാ​ഗ്യ​ശാ​ലി​ക്കാ​കും ഖ​ത്ത​റി​ലേ​ക്ക് പ​റ​ക്കാ​നും കാ​ൽ പ​ന്തു ക​ളി​യു​ടെ ആ​ര​വം നെ​ഞ്ചോ​ട് ചേ​ർ​ക്കാ​നും സാ​ധി​ക്കു​ക.

ആ​ശ ശ​ര​ത്ത് പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​ത്തി​ൽ മ​ക​ൾ ഉ​ത്ത​ര ശ​ര​ത്തും അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.ചി​ത്ര​ത്തി​ൽ അ​മ്മ​യും മ​ക​ളു​മാ​യി​ട്ടു ത​ന്നെ​യാ​ണ് ഇ​രു​വ​രും അ​ഭി​ന​യി​ക്കു​ന്ന​ത്.

ആ​ശാ ശ​ര​ത്തി​ന്‍റെ സ​വി​ത എ​ന്ന അം​ഗ​ണ​വാ​ടി ടീ​ച്ച​റു​ടെ ക​ഥാ​പാ​ത്രം ഇ​ന്ന​ത്തെ സ​മൂ​ഹ​ത്തി​ന് ഏ​റെ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ചി​ത്ര​മാ​ണ്. യ​ഥാ​ർ​ഥ സം​ഭ​വ​ത്തെ ആ​സ്പ​ദ​മാ​ക്കി​യ​താ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സു​ദേ​വ് നാ​യ​ർ, സു​ധീ​ർ ക​ര​മ​ന, ജോ​ളി ചി​റ​യ​ത്ത്, സ​ര​യു എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു. ബെ​ൻ​സി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ കെ.​വി അ​ബ്ദു​ൾ നാ​സ​ർ ആ​ണ് സി​നി​മ നി​ര്‍​മ്മി​ച്ചി​രി​ക്കു​ന്ന​ത്.

തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും മ​നോ​ജ്‌ കാ​ന. ക്യാ​മ​റ പ്ര​താ​പ് പി. ​നാ​യ​ർ. ബി​ജി​ബാ​ലാ​ണ് പ​ശ്ചാ​ത്ത​ല സം​ഗീ​തം.

Related posts

Leave a Comment