ഗാ​ർ​ഹി​ക പാ​ച​ക​വാ​ത​കം: വി​ല​ക്കു​റ​വ് പ്രാ​ബ​ല്യ​ത്തി​ൽ; കോ​ട്ട​യത്തെ വില 810 രൂപ


കൊ​ല്ലം: ഗാ​ർ​ഹി​ക പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ൾ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന​ലെ പ്ര​ഖ്യാ​പി​ച്ച 100 രൂ​പ വി​ല​ക്കു​റ​വ് ഇ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. പു​തി​യ വി​ല ഇ​ന്ന് രാ​വി​ലെ വി​വി​ധ ക​മ്പ​നി​ക​ൾ അ​വ​രു​ടെ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ ഓ​യി​ൽ ക​മ്പ​നി​യു​ടെ ( ഇ​ൻ​ഡേ​ൻ) കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ലെ സി​ലി​ണ്ട​ർ വി​ല ഇ​ങ്ങ​നെ ( ഇ​ന്ന് രാ​വി​ലെ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്):

  • ആ​ല​പ്പു​ഴ – 810
  • എ​റ​ണാ​കു​ളം – 810
  • ഇ​ടു​ക്കി – 810
  • ക​ണ്ണൂ​ർ – 823
  • കാ​സ​ർ​ഗോ​ഡ് – 823
  • കൊ​ല്ലം – 812
  • കോ​ട്ട​യം – 810
  • കോ​ഴി​ക്കോ​ട് -811.50
  • മ​ല​പ്പു​റം -811.50
  • പാ​ല​ക്കാ​ട് -821.50
  • പ​ത്ത​നം​തി​ട്ട -815
  • തൃ​ശൂ​ർ – 815
  • തി​രു​വ​ന​ന്ത​പു​രം – 812
  • വ​യ​നാ​ട് -816.50

ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ ബു​ക്ക് ചെ​യ്ത് സ്ഥി​ര​മാ​യി ഓ​ൺ​ലൈ​നാ​യി പ​ണം അ​ട​യ്ക്കു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പു​തു​ക്കി​യ വി​ല അ​പ്ഡേ​റ്റ് ചെ​യ്ത് ക​മ്പ​നി​ക​ൾ മെ​സേ​ജാ​യി ഇ​ന്ന് രാ​വി​ലെ അ​യ​ച്ചി​ട്ടു​മു​ണ്ട്.

Related posts

Leave a Comment