ആർ.ജെ. ബാലാജിയും എൻ.ജെ. ശരവണനും സംവിധാനം ചെയ്ത മൂക്കുത്തി അമ്മൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുകയാണ്. ചിത്രത്തിന്റെ പൂജ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായി.
കൂട്ടത്തിൽ നടി ഖുശ്ബു പങ്കുവച്ച ചിത്രവും ശ്രദ്ധ നേടി കഴിഞ്ഞു. നയൻതാരയ്ക്കും മീനയ്ക്കുമൊപ്പമുള്ള ചിത്രമാണ് ഖുശ്ബു പങ്കുവച്ചത്. എന്റെ മൂക്കുത്തി അമ്മനൊപ്പം എന്നാണ് ഖുശ്ബു ചിത്രത്തിനു അടിക്കുറിപ്പ് നൽകിയത്.
നയൻതാര മാത്രമല്ല, നിങ്ങൾ മൂന്നുപേരും മൂക്കുത്തി അമ്മനാവാൻ പെർഫെക്റ്റ് ആണെന്നാണ് ആരാധകരുടെ കമന്റ്. ചെന്നൈ പ്രസാദ് സ്റ്റുഡിയോയിൽ ആയിരുന്നു ചിത്രത്തിന്റെ പൂജ.
ഒരു കോടിയിൽ അധികം ചെലവിൽ ഒരുക്കിയ പ്രത്യേക സെറ്റിലാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നത്. നൂറു കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.
തമിഴിലെ പ്രശസ്ത പ്രൊഡക്ഷൻ ഹൗസുകളിലൊന്നായ വേൽസ് ഫിലിം ഇന്റർനാഷണൽ, ഐവി എന്റർടെയ്ൻമെന്റുമായി ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്. സുന്ദർ സി ആണ് ചിത്രത്തിന്റെ സംവിധായകൻ.പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.