പട്ടാപ്പകല്‍ 11കാരിയെ തട്ടിക്കൊണ്ടു പോകാന്‍ യുവാവിന്റെ ശ്രമം ! സകല ശക്തിയുമെടുത്ത് ചെറുത്തുനിന്ന് പെണ്‍കുട്ടി; വീഡിയോ കാണാം…

സ്‌കൂള്‍ ബസ് കാത്തിരുന്ന 11കാരിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടു പോകാന്‍ യുവാവിന്റെ ശ്രമം. എന്നാല്‍ പെണ്‍കുട്ടി ചെറുത്തു നിന്നതോടെ ഉദ്യമം ഉപേക്ഷിച്ച് ഇയാള്‍ തിരിഞ്ഞോടുകയായിരുന്നു.

സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെ പേര്‍ വീഡിയോ പങ്കുവച്ച് പെണ്‍കുട്ടിക്ക് അഭിനന്ദനങ്ങള്‍ നേരുകയാണ്. ഫ്ളോറിഡയിലെ വെസ്റ്റ് പെന്‍സകോളയില്‍ നിന്നുള്ള വിഡിയോയാണിത്.

സ്‌കൂള്‍ ബസ് വരുന്നതും കാത്ത് നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. രാവിലെ ഏഴുമണിയോടെ ഒരു കാറില്‍ യുവാവ് എത്തി. കാറില്‍ നിന്നിറങ്ങിയ യുവാവ് ഓടിയെത്തി പെണ്‍കുട്ടിയെ പിടിച്ച് വലിച്ച് കാറ് ലക്ഷ്യമാക്കി നീങ്ങി.

ഈ സമയം പെണ്‍കുട്ടി ശക്തമായി ഇടിക്കുകയും തൊഴിക്കുകയും ചെയ്തതോടെ യുവാവ് താഴെ വീണു. ഇതോടെ യുവാവ് പെണ്‍കുട്ടിയെ നിലത്തിട്ട് കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. സമീപത്തെ വീടിന്റെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.

തട്ടിക്കൊണ്ടുപോകല്‍ അടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയായ 30 വയസുകാരനാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു.

ഇയാള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ ഇയാള്‍ കുട്ടിയെ നിരീക്ഷിച്ചിരുന്നതായും സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ സ്ഥിരീകരിച്ചു. അന്നൊക്കെ പെണ്‍കുട്ടിയുടെ അമ്മയും ഒപ്പമുണ്ടായിരുന്നു.

Related posts

Leave a Comment