പ​തി​നൊ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ച്ച​യാ​ള്‍​ക്ക് ജീ​വി​താ​ന്ത്യം വ​രെ ത​ട​വ് ! 5.50 ല​ക്ഷം രൂ​പ പി​ഴ​യും

പ​തി​നൊ​ന്നു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യ്ക്ക് ജീ​വി​താ​ന്ത്യം വ​രെ ക​ഠി​ന ത​ട​വും പി​ഴ​യും വി​ധി​ച്ച് കോ​ട​തി. ഞാ​റ​യ്ക്ക​ല്‍ വെ​ളി​യ​ത്താം​പ​റ​മ്പ് ബീ​ച്ചി​ല്‍ വ​ട്ട​ത്ത​റ വീ​ട്ടി​ല്‍ ബി​ജു ഫ്രാ​ന്‍​സി​സി​നെ(41)​യാ​ണ് എ​റ​ണാ​കു​ളം പോ​ക്സോ കോ​ട​തി​യാ​ണ് ശി​ക്ഷി​ച്ച​ത്. 5.50 ല​ക്ഷം രൂ​പ​യാ​ണ് പി​ഴ വി​ധി​ച്ചി​രി​ക്കു​ന്ന​ത്. നാ​ല് വ​കു​പ്പു​ക​ളി​ല്‍ നാ​ല് ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വും ആ​റ് വ​കു​പ്പു​ക​ളി​ല്‍ 15 വ​ര്‍​ഷം ത​ട​വു​മാ​ണ് ശി​ക്ഷ. ശി​ക്ഷ ഒ​രു​മി​ച്ച​നു​ഭ​വി​ച്ചാ​ല്‍ മ​തി​യെ​ങ്കി​ലും ബി​ജു ശി​ഷ്ട​കാ​ലം മു​ഴു​വ​ന്‍ ജ​യി​ലി​ല്‍ ക​ഴി​യ​ണ​മെ​ന്ന് വി​ധി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പി​ഴ​ത്തു​ക പെ​ണ്‍​കു​ട്ടി​ക്ക് ന​ല്‍​ക​ണം. ഇ​തി​നു പു​റ​മേ പെ​ണ്‍​കു​ട്ടി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ന്‍ ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​തോ​റി​റ്റി ന​ട​പ​ടി​യെ​ടു​ക്കാ​നും പോ​ക്സോ കോ​ട​തി ജ​ഡ്ജി കെ. ​സോ​മ​ന്‍ വി​ധി​യി​ല്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. പോ​ക്സോ, ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ​ങ്ങ​ളി​ലെ പ​ത്ത് വ​കു​പ്പു​ക​ള്‍ പ്ര​കാ​രം പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. 2018 ഓ​ഗ​സ്റ്റ് മു​ത​ല്‍ 2019 ജ​നു​വ​രി വ​രെ​യു​ള്ള കാ​ല​ത്ത് പെ​ണ്‍​കു​ട്ടി​യെ…

Read More

11കാരിയെ പീഡിപ്പിച്ച വൃദ്ധന് ഒമ്പതുവര്‍ഷം കഠിന തടവ് ! സംഭവം നടന്നത് ആറ്റിങ്ങലില്‍…

11കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ച വൃദ്ധന് ഒമ്പതുവര്‍ഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ. റാത്തിക്കല്‍ സ്വദേശി മുണ്ട സലിം എന്ന സലിമിനാണ് (70) ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി (പോക്‌സോ) ജഡ്ജി പ്രഭാഷ് ലാല്‍ ടി.പി ശിക്ഷ വിധിച്ചത്. അഞ്ചുവര്‍ഷം കഠിനതടവിനും 10,000 രൂപ പിഴയ്ക്കും പുറമേ പോക്‌സോ നിയമപ്രകാരം നാലുവര്‍ഷം കഠിനതടവും 30,000 രൂപ പിഴയും അടയ്ക്കണം. ശിക്ഷ ഒരേ കാലാവധിയില്‍ പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. പിഴത്തുക ഇരയ്ക്ക് നല്‍കണമെന്നും തുക കെട്ടിവയ്ക്കാത്ത സാഹചര്യത്തില്‍ 4 മാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും വിധിന്യായത്തില്‍ പറയുന്നു. പ്രതിഭാഗം ഹാജരാക്കിയ സാക്ഷിയുടെ മൊഴി വിശ്വസനീയമല്ലെന്നും കോടതി നിരീക്ഷിച്ചു. വര്‍ക്കല പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ അഡ്വ.എം. മുഹ്‌സിന്‍ ഹാജരായി.

Read More

പട്ടാപ്പകല്‍ 11കാരിയെ തട്ടിക്കൊണ്ടു പോകാന്‍ യുവാവിന്റെ ശ്രമം ! സകല ശക്തിയുമെടുത്ത് ചെറുത്തുനിന്ന് പെണ്‍കുട്ടി; വീഡിയോ കാണാം…

സ്‌കൂള്‍ ബസ് കാത്തിരുന്ന 11കാരിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടു പോകാന്‍ യുവാവിന്റെ ശ്രമം. എന്നാല്‍ പെണ്‍കുട്ടി ചെറുത്തു നിന്നതോടെ ഉദ്യമം ഉപേക്ഷിച്ച് ഇയാള്‍ തിരിഞ്ഞോടുകയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെ പേര്‍ വീഡിയോ പങ്കുവച്ച് പെണ്‍കുട്ടിക്ക് അഭിനന്ദനങ്ങള്‍ നേരുകയാണ്. ഫ്ളോറിഡയിലെ വെസ്റ്റ് പെന്‍സകോളയില്‍ നിന്നുള്ള വിഡിയോയാണിത്. സ്‌കൂള്‍ ബസ് വരുന്നതും കാത്ത് നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. രാവിലെ ഏഴുമണിയോടെ ഒരു കാറില്‍ യുവാവ് എത്തി. കാറില്‍ നിന്നിറങ്ങിയ യുവാവ് ഓടിയെത്തി പെണ്‍കുട്ടിയെ പിടിച്ച് വലിച്ച് കാറ് ലക്ഷ്യമാക്കി നീങ്ങി. ഈ സമയം പെണ്‍കുട്ടി ശക്തമായി ഇടിക്കുകയും തൊഴിക്കുകയും ചെയ്തതോടെ യുവാവ് താഴെ വീണു. ഇതോടെ യുവാവ് പെണ്‍കുട്ടിയെ നിലത്തിട്ട് കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. സമീപത്തെ വീടിന്റെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. തട്ടിക്കൊണ്ടുപോകല്‍ അടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയായ 30 വയസുകാരനാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. ഇയാള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.…

Read More

ഓണ്‍ലൈന്‍ ക്ലാസ് എന്നു പറഞ്ഞ് പത്താംക്ലാസുകാര്‍ കണ്ടത് അശ്ലീല വീഡിയോ ! ടിവി കാണാന്‍ എത്തിയ പതിനൊന്നുകാരിയെ നിര്‍ ബന്ധിപ്പിച്ച് അശ്ലീല വീഡിയോ കാട്ടി ബലാല്‍ സംഗത്തിനിരയാക്കി ! പീഡന വിവരം പുറത്തു വന്നത്…

ഓണ്‍ലൈന്‍ ക്ലാസ് എന്ന് പറഞ്ഞ് ഫോണില്‍ അശ്ലീല വീഡിയോ കാണുകയും തുടര്‍ന്ന് ഏഴാംക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത് പത്താംക്ലാസ് വിദ്യാര്‍ഥികള്‍. പത്താംക്ലാസുകാരായ മൂന്ന് ആണ്‍കുട്ടികളാണ് പതിനൊന്നുകാരിയായ പെണ്‍കുട്ടിയെ നിരന്തരം ലൈംഗികമായി ഉപയോഗിച്ചത്. അശ്ലീല വീഡിയോ കാണാന്‍ നിര്‍ബന്ധിച്ചതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അറസ്റ്റിലായി രണ്ട് പ്രതികളെ ജുവൈനല്‍ കോടതിയില്‍ ഹാജരാക്കി. മറ്റൊരു പ്രതി ഒളിവിലാണ്. ഉടന്‍ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു. കോയമ്പത്തൂര്‍ സുന്ദരപുരം പ്രദേശത്താണ് ഞെട്ടിക്കുന്ന പീഡനം ഉണ്ടായത്. ഏഴാം ക്ലാസ് കാരിയുടെ അമ്മ മരിച്ചതിനെ തുടര്‍ന്ന് അച്ഛനും അമ്മായിക്കൊപ്പമാണ് താമസിക്കുന്നത്. ഇവര്‍ വാടകവീട്ടിലാണ് താമസം. താഴെത്ത നിലയില്‍ ടിവി കാണാന്‍ പോയപ്പോഴാണ് പീഡനം നടന്നത്. വീട്ടുടമസ്ഥനും ഭാര്യയും ജോലിക്ക് പോയിരുന്നു. ഓണ്‍ലൈന്‍ ക്ലാസ് ഉള്ളതിനാല്‍ മൊബൈല്‍ ഫോണും ഇവരെ ഏല്‍പ്പിച്ചിരുന്നു. പത്താംക്ലാസുകാരന്റെ രണ്ട് സഹപാഠികളും ഓണ്‍ലൈന്‍ ക്ലാസ് കാണാനായി വീട്ടിലെത്തിയിരുന്നു. മെയ് 20നായിരുന്നു സംഭവം.…

Read More

ദുരിതാശ്വാസ ക്യാമ്പിലും രക്ഷയില്ല ! ദുരിതാശ്വാസ ക്യാമ്പില്‍ വച്ച് പതിനൊന്നുകാരിയെ പീഡിപ്പിച്ച 46കാരന്‍ അറസ്റ്റില്‍…

ദുരിതാശ്വാസ ക്യാമ്പിലും പീഡകരുടെ വിളയാട്ടം. തൃശൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍ പതിനൊന്നുകാരിയെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റിലായി. കല്ലിടവഴി തെറ്റിയില്‍ വീട്ടില്‍ രാധാകൃഷ്ണനെ(46)യാണ് അന്തിക്കാട് എസ്.ഐ എസ് ആര്‍ സനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പുത്തന്‍പീടികയിലെ സെന്റിനറി ഹാളിലെ ദുരിതാശ്വാസ ക്യാമ്പില്‍ വച്ചായിരുന്നു രാധാകൃഷ്ണന്‍ ബാലികയെ പീഡിപ്പിച്ചത്. വെള്ളിയാഴ്ച രാത്രി ക്യമ്പിനോടു ചേര്‍ന്നുള്ള പുത്തന്‍ പീടിക ജിഎല്‍പി സ്‌കൂളിന്റെ മൂത്രപ്പുരയില്‍ വെച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടി അന്തിക്കാട് പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. അറസ്റ്റിലായ ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

Read More