ഇങ്ങനെയൊക്കെ ചെയ്യാമോ ? കൂടുതല്‍ ആവശ്യപ്പെട്ട സ്ത്രീധനം ലഭിച്ചില്ല: ഭര്‍ത്താവ് ഭാര്യയുടെ കിഡ്‌നി മോഷ്ടിച്ചു; പശ്ചിമബംഗാളില്‍ നടന്ന സംഭവം ഇങ്ങനെ…

കൂ​ടു​ത​ൽ ആ​വ​ശ്യ​പ്പെ​ട്ട സ്ത്രീ​ധ​നം ന​ൽ​കാ​ത്ത​തി​ന് ഭ​ർ​ത്താ​വും കു​ടും​ബാം​ഗ​ങ്ങ​ളും യു​വ​തി​യു​ടെ വൃ​ക്ക മോ​ഷ്ടി​ച്ചു. പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​നി​യാ​യ റി​താ സ​ർ​ക്കാ​റി​നാ​ണ് സ്വ​ന്തം കു​ടും​ബ​ത്തി​ൽ നി​ന്നും ഈ ​ദു​ര​നു​ഭ​വം നേ​രി​ടേ​ണ്ടി വ​ന്ന​ത്. 2005ലാ​ണ് റി​ത​യു​ടെ​യും ബി​സ്വ​ജി​ത്തി​ന്‍റെ​യും വി​വാ​ഹം ന​ട​ന്ന​ത്. സ്ത്രീ​ധ​ന​മാ​യി 180,000 രൂ​പ​യും സ്വ​ർ​ണ​വും വെ​ള്ളി​യും ന​ൽ​കി​യിരുന്നു. എ​ന്നാ​ൽ കൂടുതൽ പണം ആവശ്യപ്പെട്ട് ബിസ്വജിത്തിന്‍റെ കുടുംബാംഗങ്ങൾ‌ റിതയെ ശല്യപെടുത്തുമായിരുന്നു.

ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് റി​ത​യ്ക്ക് വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് ബി​സ്വ​ജി​ത്ത് റി​തി​ക​യെ ചി​കി​ത്സ​ക്കാ​യി കോ​ൽ​ക്ക​ത്ത​യി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യി. ചി​കി​ത്സ​ക്കു ശേ​ഷം റി​ത​ക്ക് അ​പ്പെ​ൻ​ഡി​ക്സ് ആ​ണെ​ന്നും. ശ​സ്ത്ര​ക്രീ​യ ആ​വ​ശ്യ​മാ​ണെ​ന്നും ഡോ​ക്ട​ർ പ​റ​ഞ്ഞു. ശ​സ്ത്ര​ക്രീ​യ​ക്കു ശേ​ഷ​വും വേ​ദ​ന​യ്ക്കു മാ​റ്റ​മു​ണ്ടാ​യി​ല്ല.

മാ​ത്ര​മ​ല്ല ഇ​തി​നെ കു​റി​ച്ച് ആ​രോ​ടും പ​റ​യ​രു​തെ​ന്നും ബി​സ്വ​ജി​ത്ത് റി​ത​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.വേ​ദ​ന ക​ല​ശ​ലാ​യ​പ്പോ​ൾ ത​ന്നെ ഡോ​ക്ട​റു​ടെ പ​ക്ക​ൽ കൊ​ണ്ടു​പോ​കു​വാ​ൻ ഭ​ർ​ത്താ​വി​നോ​ട് നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും അ​ദ്ദേ​ഹം ആ​വ​ശ്യം നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. മാ​ത്ര​മ​ല്ല റി​ത​യെ വീ​ട്ടു​കാ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ പോ​ലും അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല.

നാ​ളു​ക​ൾ​ക്കു ശേ​ഷം റി​ത​യു​ടെ വ​യ​റു വേ​ദ​ന​യെ​പ​റ്റി അ​റി​ഞ്ഞ വീ​ട്ടു​കാ​ർ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ന​ട​ത്തി​യ ചി​കി​ത്സ​യി​ലാ​ണ് വൃ​ക്ക ന​ഷ്ട​മാ​യ വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. റി​ത​യും വീ​ട്ടു​കാ​രും ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ബി​സ്വ​ജി​ത്തി​നെ​യും സ​ഹോ​ദ​ര​ൻ ശ്യാം​ലാ​ലി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. അ​ന്യ​സം​സ്ഥാ​ന​ക്കാ​ര​നാ​യ ഒ​രു വ്യ​വ​സാ​യി​ക്കാ​ണ് വൃ​ക്ക വി​റ്റ​തെ​ന്ന് ബി​സ്വ​ജി​ത്ത് പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. ആ​രോ​ഗ്യ​പ​ര​മാ​യി ക്ഷീ​ണി​ത​യാ​യ റി​ത ഇ​പ്പോ​ൾ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​ർ​ക്ക് പ​തി​നൊ​ന്നു വ​യ​സു​ള്ള ഒ​രു മ​ക​നു​ണ്ട്.

Related posts