കൃഷിയിടത്തിൽ പി​താ​വി​നെ മ​ക​ൻ വെ​ടി​വ​ച്ചുവച്ച് വീഴ്ത്തിയത് സ്വത്ത് തർക്കത്തെ തുടർന്ന്; ദിലീപ് മൃഗവേട്ടയാടൽ കേസിലെ പ്രതിയെന്ന് പോലീസ്

വെ​ഞ്ഞാ​റ​മൂ​ട്: പി​താ​വി​നെ മ​ക​ൻ വെ​ടി​വ​ച്ച​താ​യി പ​രാ​തി. വെ​ഞ്ഞാ​റ​മൂ​ട് കോ​ട്ടു​കു​ന്നം ദി​ലീ​പ് ഭ​വ​നി​ൽ സു​കു​മാ​ര​പി​ള്ള (65)ആ​ണ് വെ​ടി​യേ​റ്റ​ത്.​ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 10.30 നാ​ണ് സം​ഭ​വം. സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ സു​കു​മാ​ര​പി​ള്ള​യും ഭാ​ര്യ​യും ഇ​ള​യ മ​ക​ൻ കു​ഞ്ഞു​മോ​നൊ​പ്പം കോ​ട്ടു​കു​ന്ന​ത്താ​ണ് താ​മ​സി​ക്കു​ന്ന​ത്.

മ​റ്റൊ​രു വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന മൂ​ത്ത മ​ക​ൻ ദി​ലീ​പ് ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ സു​കു​മാ​ര​പി​ള്ള താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ എ​ത്തു​ക​യും കൃ​ഷി​യി​ട​ത്തി​ൽ കൃ​ഷി​പ്പ​ണി​യി​ലേ​ർ​പ്പി​ട്ടി​രു​ന്ന പി​താ​വി​നെ എ​യ​ർ ഗ​ൺ ഉ​പ​യോ​ഗി​ച്ച് വെ​ടി വ​യ്ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​ട​ത് കൈ​യ്ക്ക് വെ​ടി​യേ​റ്റ സു​കു​മാ​ര​പി​ള്ള​യെ ആ​ദ്യം ക​ന്യാ​കു​ള​ങ്ങ​ര ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലും തു​ട​ർ​ന്നു മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. വെ​ടി വ​ച്ച ഉ​ട​ൻ ഓ​ടി ര​ക്ഷ​പ്പെ​ട്ട ദി​ലീ​പി​ന് വേ​ണ്ടി പോ​ലി​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

സ്വ​ത്ത് ത​ർ​ക്ക​മാ​ണ് ക്യ​ത്യ​ത്തി​ന് പി​ന്നി​ലെന്ന് പോ​ലീസ് പ​റ​യു​ന്നു.​അ​ബ്കാ​രി കേ​സ്, വ​ന്യ​മൃ​ഗ​ങ്ങ​ളെ തോ​ക്ക് ഉ​പ​യോ​ഗി​ച്ച് വേ​ട്ട​യാ​ട​ൽ തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ദി​ലീ​പ്.

Related posts

Leave a Comment